Image

ശബരിമല ആചാരലംഘനത്തില്‍ വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് പ്രതിഷേധിച്ചു

പാര്‍ഥസാരഥി പിള്ള Published on 05 January, 2019
ശബരിമല ആചാരലംഘനത്തില്‍ വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് പ്രതിഷേധിച്ചു
ന്യൂ യോര്‍ക്ക് : ശബരിമല ക്ഷേത്രത്തെയും, ആചാരാനുഷ്ഠാനങ്ങളെയും തകര്‍ക്കുവാനായി കേരള മുഖ്യമന്ത്രിയുടെ ആശിര്‍വാദത്തോട് രാത്രിയില്‍ മോഷണത്തിന് എന്നത് പോലെ രണ്ടു ആക്ടിവിസ്റ്റുകളയ സ്ത്രികളെ ആചാര ലംഘനത്തിനു ശബരിമലയില്‍ എത്തിച്ചതില്‍ വേള്‍ഡ് അയ്യപ്പ സേവാ ട്രസ്‌റ് ശക്തമായി പ്രതിക്ഷേധിക്കുന്നു.ഇന്ത്യ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിതന്നെ ആചാരാനുഷ്ഠാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കോടതിയുടെ മറവില്‍ ആചാര ലംഘനത്തിനു നേതൃത്വം നല്‍കുന്നത്. ഏത് മതങ്ങളുടെ ആയാലും ആചാരങ്ങളും , അനുഷ്ഠാനങ്ങളും സംരക്ഷിക്കപെടണമെന്നുമാണ് വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ കാഴ്ചപ്പാട്.

ദൈവത്തിന്റെ സ്വന്തംനാടായ നമ്മുടെ കേരളം ഇന്ന് നിരീശ്വരവാദികളുടെ കൈയ്യില്‍ ആണ് ഭരണം . മുഖ്യ മന്ത്രിയും മന്ത്രിസഭയും ആ നാട്ടിലെ ജനങ്ങളുടെ സംരക്ഷകരായിരിക്കണം, ഭരണം ഒരു വിഭാഗം ജനത്തിന് വേണ്ടി മാത്രമാവരുത്.കേരള മുഖ്യന്റെ പ്രവര്‍ത്തങ്ങള്‍ സ്റ്റാലിന്റെ പ്രവര്‍ത്തങ്ങളോട് തുല്യമാണ്. .പ്രതിഷേധിക്കുകയോ ശരണം വിളിക്കുകയോ ചെയ്യുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്നതും കേരളം സാഷ്യം വഹിക്കുന്നു . അവിശ്വസികള്‍, തീവ്രവാദികള്‍, മാവോവാദികള്‍ തുടങ്ങിയവരെ കൂടെക്കൂട്ടി ഹിന്ദുധര്‍മത്തെയും , ക്ഷേത്രസങ്കല്പങ്ങളെയും തകര്‍ക്കുവാന്‍ ശ്രമിക്കുന്നത് എന്ത് വിലകൊടുത്തും ഹിന്ദു സമൂഹം ചെറുത്തു തോല്‍പ്പിക്കുമെന്നു പഥാസാരഥിപിള്ള അഭിപ്രായപ്പെട്ടു.

നവോദ്ധാനം അര്‍ദ്ധരാത്രിയില്‍രഹസ്യമായി അല്ല നടത്തേണ്ടത്. ഒരിക്കല്‍ ബംഗാളും , ത്രിപുരയും ഭരിച്ചരുന്ന ഇവര്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രമായതും ജനഹിതമാണെന്ന് പിണറായി മറക്കരുത് . നന്മയുടെ പ്രതീകങ്ങളായ പലരെയും കൊന്നു തള്ളിയ ഇവര്‍ ഇന്ന് ഹിന്ദുസമൂഹത്തിനു നേരെയാണെകില്‍ , നാളെ മറ്റു മതങ്ങളിലേക്കും അവരുടെ വിശ്വാസങ്ങളിലേക്കും ആകാതിരിക്കട്ടെ. ജയരാജനെ ജയില്‍ അടച്ചപ്പോള്‍ നിയമങ്ങളെയും കോടതിയെയും വെല്ലുവിളിച്ച ഇവര്‍ക്ക് എന്നുമുതലാണ് കോടതിവിധികളോടെ ഇത്രയും വിധേയത്വം തോന്നി തുടങ്ങിയത് . പല സുപ്രിം കോടതി വിധികളും ഉത്തരത്തില്‍ വെച്ചിട്ടാണ് ശബരിമയില്‍ മാത്രം നവോഥാനത്തിനു നേത്ര്യതം നല്‍കുന്നത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും മനസിലാവുന്ന കാര്യമാണ്.

ഇരുളിന്റെ മറവില്‍ തീവ്ര ഇടതു സംഘടനയില്‍പ്പെട്ട യുവതികളെ സന്നിധാനത്തേക്ക് ഒളിച്ചു കടത്തി ആചാരലംഘനത്തിനു ശ്രമിച്ച പിണറായി സര്‍ക്കാര്‍ നടത്തിയത് സുപ്രീം കോടതി വിധിയെ പരസ്യമായി വളച്ചൊടിക്കല്‍ ആയിരുന്നു,പല ക്ഷേത്രങ്ങളിലും ആചാരങ്ങള്‍ മാറി. വളരെ സാവധാനം സംഭവിക്കുന്ന മാറ്റമാണിത്. ഭരണഘടനയിലെ പല നിയമങ്ങളും ഭേദഗതികളും നടന്നത് വര്‍ഷങ്ങളുടെ ചര്‍ച്ചകള്‍ക്ക് ശേഷമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കു നമ്മള്‍ വലിയ വില കൊടുക്കേണ്ടി വന്നു. നവോത്ഥാനം എന്ന പേരില്‍ ഒരു ജനതയുടെയും സമൂഹത്തിന്റെയും നെഞ്ചില്‍ കത്തി കുത്തിയിറക്കി അവരെ വേദനിപ്പിച്ചുകൊണ്ടു ചിരിച്ചുകൊണ്ടു നിങ്ങള്‍ ജനങ്ങളെ വിഡ്ഡികള്‍ ആക്കുന്നു.

നമ്മുടെ ആചാര അനുഷ്ടാനങ്ങള്‍ തകര്‍ത്തുത് വഴി എന്ത് സുകൃതമാണ് പിണറായിക്കു ലഭിച്ചത്? ഹിന്ദുക്കളെ സംബന്ധിച്ചടത്തോളം ശബരിമല ക്ഷേത്രം എന്നത് ഒരു സങ്കല്പമല്ല അത് ഒരു പൈതൃക സംസ്കൃതി ആണ് . ഇവിടെ ചവിട്ടിയരാക്കപ്പെട്ടത് നമ്മുടെ വിശാസങ്ങളും ആചാരങ്ങളും ആണ് .ഓരോ ഹിന്ദുവിനും അവന്റെ വിശ്വാസം അതവന്റെ ആത്മാവ് തന്നെയാണ് . ഓരോ ഹിന്ദുവും നാമം ജപിക്കുന്നത് ലോകസമസ്ത: സുഖിനോ ഭവന്തു എന്നാണ് . ലോകത്തുള്ള എല്ലാ വര്‍ക്കും നല്ലതു വരട്ടെ എന്നാണ് നമ്മുടെ വിശ്വാസം . അവിശ്വസികള്‍, തീവ്രവാദികള്‍, മാവോവാദികള്‍ തുടങ്ങിയവരെ കൂടെക്കൂട്ടി ഹിന്ദുധര്‍മത്തെയും , ക്ഷേത്രസങ്കല്പങ്ങളെയും തകര്‍ക്കുവാന്‍ ശ്രമിക്കുന്നത് എന്ത് വിലകൊടുത്തും ഹിന്ദു സമൂഹം ചെറുത്തു തോല്‍പ്പിക്കുമെന്നു വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
Bhaskaran Nair & Komala Valli 2019-01-05 22:09:32
Your allegations and arguments are baseless and wrong Parthasaradhi. The BJP and so called fundamentalists are making the problems and they are making kerala the "Brndalyam.". Understand and open your eyes to reality. Find the truth. Your people are doing harthal, throwing the stones,distoys the public property. One faction/BJP faction of the congress also supporting your destructions. I am not LDF or udf, but I support every thing on issue basis, case by case. Your people are violating the indian cons tution, supremae court verdict and the American constitution 9 It says equal right s for women for worship and for every thing. you are violating that and conduct jathas in us lands and streets. You people are accountable for such atrocities. My daughter Radha and Malini are going to India tomorrow and visiting Sabrimala. Please do not block them they are youths. We will receive Pinarai's and the police support there for their visit. Parthasaradhi, please do not block their constitutional rights. They also have the same rights see Ayyappan like you my dear friend "Parthasaradhi".
വിദ്യാധരൻ 2019-01-06 00:20:44
എന്താണ് നിങ്ങടെ ഉള്ളിനെ വലയ്ക്കുന്നെ 
സംഗതി ചൊല്ലുക അയ്യപ്പ ഭക്തന്മാരെ 
ഇല്ലേ ഇവിടെങ്ങും ചിന്തിക്കും  ഹിന്ദുക്കളാരുമേ ?
നല്ല നല്ല ഉപദേശങ്ങൾ നൽകിയീ 
മൂഢവർഗ്ഗത്തെ നേരെയാക്കീടുവാൻ?
നാരികൾ ഇവരുടെ  നാറിയ വസ്ത്രം കഴുകുന്നു 
ഇവർക്കായി രുചിയുള്ള ഭോജ്യം ഒരുക്കുന്നു 
ഇവരെ  രതിക്രീഡാ  വിലാസങ്ങളാൽ രസിപ്പിച്ച് 
ആനന്ദ തുന്ദിലരാക്കി ഹർഷോന്മാദം പകരുന്നു 
ഇവരുടെ  ശിശുക്കൾക്ക് ജന്മമേകി കാക്കുന്നു
എന്നാൽ അവർ അയ്യനെ  കാണാൻ കൊതിക്കുമ്പോൾ
എന്താണ് ഇവരുടെ  വിധം ഇങ്ങനെ മാറുന്നെ 
അല്ലവർ  നിങ്ങടെ ദാസ്യരെല്ലെന്നോർക്കുക 
ചൊൽപ്പടിക്ക് നിറുത്തി തട്ടി കളിക്കാനും നോക്കണ്ട 
കാലം അതിവേഗം കുതിക്കുന്നവരും മാറുന്നു 
സ്വാതന്ത്യത്തിന്റെ രസമവർ ആശിച്ചു കഴിഞ്ഞഹോ !
ഇല്ല നിറുത്താനാവില്ലവരെയിനി 
ഇല്ല പൂട്ടുവാനാവില്ലവരെ ചങ്ങലയാൽ 
ഇന്നല്ലെങ്കിൽ പൊട്ടിക്കും ആ ചങ്ങലയവർ 
അന്ന് നിങ്ങളെ നോക്കി ജനം പൊട്ടി ചിരിക്കും 
മാറ്റുക നിങ്ങടെ നയം ഉടനടി 
ചേരുക ശത്രുവുമായി (സ്ത്രീ) സഖ്യം ഉണ്ടാക്കുക 
കൈകോർത്തവരുമായി പോയി 
അയ്യപ്പനെ കണ്ടു മടങ്ങുക ഭോഷരെ ! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക