Image

കുടിയേറ്റസാഹിത്യം! (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

Published on 05 January, 2019
കുടിയേറ്റസാഹിത്യം! (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)
സാഹിത്യത്തിന്‍ പേരുപറഞ്ഞ്
ചെളിവാരി എറിഞ്ഞൊരു കൂട്ടര്‍
അവര്‍ഡുകള്‍ വാങ്ങികൂട്ടും കൂട്ടര്‍
കൂലിക്കെഴുതും കൂട്ടര്‍!

പൊന്നാടകളിട്ടു ഞെളിഞ്ഞു നടന്ന്
കെട്ടുകഥകളെഴുതും കൂട്ടര്‍
പേന എടുത്തവരൊക്കെ
വെളിച്ചപ്പാടുതുള്ളും കൂട്ടര്‍!

മുഖ്യധാരയിലെഴുതും കൂട്ടര്‍
അധമധാരയിലെഴുതും കൂട്ടര്‍
കുടിയേറ്റക്കാരൊരു കൂട്ടര്‍
അടിപിടി കൂട്ടും കൂട്ടര്‍!

അക്ഷരമെന്നൊരു പേരുപറഞ്ഞ്
നാക്കുചൊറിഞ്ഞും നടക്കും കൂട്ടര്‍
കഷ്ടം! എഴുതാത്തവരൊക്കെ
കുറ്റംചാര്‍ത്തി നടക്കും കൂട്ടര്‍!

വിമര്‍ശകരിവിടില്ലൊന്നൊരു കൂട്ടര്‍
വിപ്തവമൊരുക്കും കൂട്ടര്‍!
സാഹിത്യത്തിനു പിരിവില്ലെന്ന്്,
സഹിഷ്ണത കെട്ടൊരു കൂട്ടര്‍!

എന്തിനുപയിട്ടിവിടെയമുണ്ട്
കുടിയേറ്റത്തിന്‍ സാഹിത്യം!
കഥകളെഴുതൂ, കവിതകളെഴുതൂ
കുടിയേറ്റത്തെ ഭാസുരമാക്കൂ!

എന്തിനുമേതിനുമൊരുകൂട്ടര്‍
മുഖ്യധാര എന്നൊരു കൂട്ടര്‍
ധാരമുറിഞ്ഞൊരു കൂട്ടര്‍
നായെപ്പോലെ കുരക്കും കൂട്ടര്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക