Image

വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുബോള്‍ ജനം രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നു എന്‍എസ്‌എസ്

Published on 06 January, 2019
 വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുബോള്‍ ജനം രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നു എന്‍എസ്‌എസ്

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍എസ്‌എസ്. സംസ്ഥാനത്ത് കലാപത്തിന് കാരണം സര്‍ക്കാരെന്നും എന്‍എസ്‌എസ് വിമര്‍ശിക്കുന്നു. വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. നാവോത്ഥാനത്തിന്‍റെ പേര് പറഞ്ഞ് സര്‍ക്കാര്‍ നിരീശ്വരവാദം പ്രചരിപ്പിക്കുകയാണെന്നും വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുബോള്‍ ജനം രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നും എന്‍എസ്‌എസ് വാര്‍ത്താകുറിപ്പില്‍ പറയുന്നു.

യുവതി പ്രവേശനം നടന്നതിന് ശേഷം ആദ്യമായാണ് എന്‍എസ്‌എസ് സര്‍ക്കാറിനെതിരെ പരസ്യമായി രംഗത്ത് വരുന്നത്. സമാധാനപരമായി പരിഹരിക്കാവുന്ന പ്രശ്നം ഇത്രയം സങ്കീര്‍ണ്ണമാക്കിയത് സര്‍ക്കാറാണ്. യുവതി പ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാറിന്റേത്.

ജനങ്ങള്‍ നല്‍കിയ അധികാരം കയ്യില്‍ വച്ച്‌ എന്ത് ഹീനമാര്‍ഗ്ഗവും ഉപയോഗിച്ച്‌ പാര്‍ട്ടിയുടെ നയം നടപ്പാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുക,നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുക, കള്ളം മാറ്റിപ്പറഞ്ഞ് ലക്ഷ്യം സാധൂകരിക്കാന്‍ ശ്രമിക്കുക, ഹൈന്ദവാചാര്യന്മാരെ നികൃഷ്ടമായി അധിക്ഷേപിക്കുക, വിശ്വാസികളേയും പരിഹസിക്കുക എന്നതാണ് സര്‍ക്കാറിന്റെ ഇടപെടല്‍.

ഒരു ജനാധിപത്യ ഗവണ്‍മെന്റിന് യോജിച്ചതല്ല. ആചാരം സംരക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് ആഗ്രഹമുണ്ട്. അവരെ പരിഹസിക്കുകയാണ് സര്‍ക്കാര്‍. സമാധാനപരമായി സര്‍ക്കാറിനെതിരെ സമരം നയിക്കണമെന്നും എന്‍എസ്‌എസ് ആഹ്വാനം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക