Image

കേരളത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ മത വിശ്വാസങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നു അല്‍ഫോണ്‍സ് കണ്ണന്താനം

Published on 06 January, 2019
 കേരളത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ മത വിശ്വാസങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നു അല്‍ഫോണ്‍സ് കണ്ണന്താനം

 സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ മത വിശ്വാസങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.

അതോടൊപ്പം വിശ്വാസികളുടെ സ്വത്തും ജീവനും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ കൂടെയുണ്ടാകുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേരള സമൂഹത്തില്‍ മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നതയുണ്ടാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക