Image

കള്ളപ്പണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം

Published on 04 July, 2011
കള്ളപ്പണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം
ന്യൂഡല്‍ഹി: സ്വിസ്‌ ബാങ്ക്‌ ഉള്‍പ്പടെയുള്ള വിദേശ ബാങ്കുകളില്‍ അനധികൃതമായി നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യാക്കാരുടെ കള്ളപ്പണത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തിന്റെ അളവ്‌ ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എസ്‌ .എസ്‌ നിജ്ജാറും എസ്‌ സുദര്‍ശന്‍ റെഡ്‌ഢിയുമടങ്ങുന്ന ബെഞ്ചാണ്‌ കളളപ്പണക്കേസ്‌ പരിഗണിച്ചത്‌.

കള്ളപ്പണത്തേക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയമിക്കാമെന്ന്‌ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്‌ സുപ്രീംകോടതി നിരാകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക