Image

ഹൃദയാഞ്ജലി (ഭക്തിഗീതം: ബിന്ദു ടിജി)

Published on 06 January, 2019
ഹൃദയാഞ്ജലി (ഭക്തിഗീതം: ബിന്ദു ടിജി)
"ആകാശം മുട്ടുന്ന കാരുണ്യമേ
ആനന്ദധാരയായി പെയ്യേണമേ
ഒരു മീവല്‍ കുഞ്ഞിന്നു പോലും
കൂടൊരുക്കീടുന്ന നാഥാ
സീയോനില്‍ ഉയരുന്ന സൗന്ദര്യമേ
എന്നകതാരിലലിവായ് നിറയേണമേ

ആയിരം കൂട്ടുകാര്‍ എന്തിന്നു നാഥാ
എന്നില്‍ നീ ഗീതമായലിയുമെങ്കില്‍
ഉണര്‍വിന്റെ ഗാനങ്ങള്‍ നല്‍കിയെന്നുള്ളത്തില്‍
അലതല്ലുമഴലിനെയകറ്റേണമേ

മധുവിലും മധുരമാം വചനത്താല്‍ തഴുകിയെന്‍
ചിന്തയില്‍ ദീപമായ് തെളിയേണമേ
നിത്യ പ്രകാശമാം നാഥാ
എന്നില്‍ നേരിന്‍ വെളിച്ച മായ് മാറേണമേ

ആകുലമാകുകയില്ല യെന്‍ മാനസം
നിന്‍ നിഴലുപോലെന്നെ കരുതീടുകില്‍
അരുമയായെന്നെ നീയരികത്തണക്കുകില്‍
അഴലെല്ലാം മെഴുകുപോല്‍ ഉരുകിമായും

മരുവില്‍ ഞാനേകയായ് നിന്‍ മുഖം തേടുമ്പോള്‍
കാറ്റിന്റെ ചിറകില്‍ നീയെത്തേണമേ
കരുണാമയനാകും നാഥാ
എന്നില്‍ കനിവിന്റെ കടലായൊഴുകേണമേ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക