Image

ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ (എല്ലാ തിങ്കളാഴ്ച്ചയും വായിക്കുക)

Published on 07 January, 2019
ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ (എല്ലാ തിങ്കളാഴ്ച്ചയും വായിക്കുക)
(ഇതൊരു നേരമ്പോക്കിനുള്ള പംക്തി. (വിജ്ഞാനത്തിനും)വായനക്കാര്‍ക്ക് രസകരമായ ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണു്.)

കഴിഞ്ഞ ലക്കത്തിലെ ചോദ്യവും ഉത്തരവും ആവര്‍ത്തിക്കുന്നു. 
'അമേരിക്കന്‍ മലയാള സാഹിത്യത്തിലെ ആദ്യ നോവലിസ്റ്റ്, ചെറുകഥാക്രുത്ത്, ലേകന്‍?

*ഉത്തരങ്ങള്‍ അറിയില്ല, അറിയാവുന്നവര്‍ എഴുതുക.'

ഇതു കണ്ടിട്ടാണൊ എന്നറിയില്ല ശ്രീ എ. സി. ജോര്‍ജ് ഇതിനുത്തരമായി എന്നു തോന്നുംവിധം ഒരു ലേനം എഴുതിയത്  നമ്മള്‍ വായിച്ചു. (അദ്ദേഹം ഈ കോളത്തെപ്പറ്റി ഒന്നും അതില്‍ പരാമര്‍ശിച്ചിരുന്നില്ല.) ആദ്യ നോവലിസ്റ്റ് ശ്രീ ജോര്‍ജ് മണ്ണിക്കരോട്ട്.

ആദ്യത്തെ ചെരുകഥക്രുത്ത് ശ്രീമതി സരോജ വര്‍ഗീസ്സാണെന്നു ഇപ്പോള്‍ ഒരാള്‍ അറിയിച്ചു. 

ഇനി അറിയേണ്ടത് ആദ്യത്തെ ലേകന്‍ ആരാണെന്നാണു. ഉത്തരം അറിയുന്നവര്‍ എഴുതുക.

ഇനി വായിക്കുക


വിന്‍സെന്റ് വാന്‍ ഗോഗ് അദ്ദേഹത്തിന്റെ ജീവിതകാലത്ത് എത്ര പെയിന്റിങ്ങുകള്‍ വിറ്റു?

*ഒരേ ഒരെണ്ണം, അതും സ്വന്തം സഹോദരനു.

ചാള്‍സ് ഡിക്കെന്‍സിനുണ്ടായിരുന്ന അന്ധവിശ്വാസം.

വടക്കോട്ട് തല വച്ച് കിടന്നാല്‍ അതു അദ്ദേഹത്തിന്റെ എഴുത്തു മെച്ചമാക്കാന്‍ സഹായിക്കുമെന്നു വിശ്വസിച്ചിരുന്നു. യാത്ര ചെയ്യുമ്പോഴെല്ലാം ഒരു കോമ്പസ് കൊണ്ടു നടന്നിരുന്നു ശരിയായ ദിശയിലേക്ക് തല വച്ചു കിടക്കാന്‍. കൂടാതെ ഒരു സാധനം മൂന്നു തവണ  തൊട്ടാല്‍ ഭാഗ്യമുണ്ടാകുമെന്നും വിശ്വസിച്ചിരുന്നു.


ഈസ്റ്റര്‍ ബണ്ണിയുടെ ഏത് ഭാഗമാണു മനുഷ്യര്‍ കൂടുതലായും തിന്നുന്നത്.

*ചെവി

നൂറിനെ അരകൊണ്ട് ഹരിച്ച് അമ്പത് കൂട്ടിയാല്‍ എത്ര കിട്ടും.

*ഉത്തരം: നിങ്ങള്‍ എഴുതുക.

തൂവ്വലിനെക്കാള്‍ കനം കുറവ്, എന്നാല്‍ ഏതാനും നിമിഷങ്ങള്‍ അത് പിടിച്ച് നില്‍ക്കാനാവില്ല.

*എന്ത്? ഉത്തരം എഴുതുക.

രാജകുമാരന്മാര്‍ ചാള്‍സും, വില്ല്യമും പ്രത്യേക വിമാനങ്ങളില്‍ സഞ്ചരിക്കുന്നു. എന്തുകൊണ്ട്?

അപകടം പിണഞ്ഞാല്‍ രണ്ടു പേരും ഒരുമിച്ച് മരിക്കാതിരിക്കാന്‍.

എവറസ്റ്റ് പര്‍വ്വതം കണ്ടുപിടിക്കുന്നതിനു മുമ്പ് ഏറ്റവും ഉയരം കൂടിയ പര്‍വ്വതം ഏതായിരുന്നു.

എവറസ്റ്റ് പര്‍വ്വതം തന്നെ.

പത്തൊമ്പതാമത്തെ വയസ്സില്‍ മാതപിതാക്കളെ ചുട്ടുകരിക്കുമെന്നു ഭീഷണി മുഴുക്കിയ പില്‍ക്കാലത്ത് പ്രശസ്തനായ ശാസ്ര്തജ്ഞന്‍?

സര്‍ ഐസക്ക് ന്യൂട്ടണ്‍

പി എന്നാരംഭിക്കുന്ന അമേരിക്കയിലെ ഒരേ ഒരു സംസ്ഥാനം?

*പെന്‍സില്‍ വാനിയ

ഇടത്ത് കൈ കൊണ്ട് മാത്രം  ടൈപ്പ് ചെയ്യുന്ന ഇംഗ്ലീഷിലെ നീളം കൂടിയ വാക്ക്?

.ന്ധനുന്ദന്റത്സന്രുന്ഥന്ഥനുന്ഥ

ഓറഞ്ച് മരങ്ങള്‍ എവിടെ ആദ്യം കാണപ്പെട്ടു?

ചൈന

കിംഗ് ജയിംസ് ബൈബിളില്‍ 773,692 തവണ പ്രത്യക്ഷപ്പെടുന്ന ഒരു വാക്കുണ്ട്? ഏതാണത്?

ആമേന്‍

ബൈബിളില്‍ പറയാത്ത ഒരു വീട്ടുമ്രുഗം?

പൂച്ച 

ബൈബിളിലെ ഏറ്റവും ബലവാനും ഏറ്റവും ബുദ്ധിമാനുമായ രണ്ടു പേര്‍?

സാംസണ്‍, സോളമണ്‍

മഹാഭാരത യുദ്ധം നടക്കാന്‍ പോകുന്നുവെന്നു മുന്‍ കൂട്ടി അറിവുണ്ടായിരുന്ന രണ്ടുപേര്‍?

സഹദേവന്‍ /ശ്രീ ക്രുഷ്ണന്‍ . സഹദേവനു ഭാവി കാണാനുള്ള കഴിവുണ്ടായിരുന്നു. പക്ഷെ അതു പറഞ്ഞാല്‍ ഉടനെ അദ്ദേഹം മരിക്കുമായിരുന്നു.

സത്യസന്ധരെന്നു നമ്മള്‍ മനസ്സിലാക്കുന്ന പാണ്ഡവര്‍ക്കെല്ലാം ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നു. ദുര്യോധനനു എത്ര ഭാര്യമാര്‍?

ഒരേ ഒരാള്‍. ഭാനുമതി.

1814 നു ശേഷം ഒരിക്കലും യുദ്ധത്തില്‍ ഏര്‍പ്പെടാത്ത രാഷ്ര്ട്രം?

സ്വീഡന്‍

ഏത് പക്ഷിയാണു് സമാധാനത്തിന്റെ ചിഹ്നമായി കണക്കാക്കപ്പെടുന്നത്?

കൊക്കില്‍ ഒലിവ് കൊമ്പുമായി വരുന്ന പ്രാവ്

(കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും കാണാം)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക