Image

ഹര്‍ത്താല്‍; ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് വേണം, ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

Published on 07 January, 2019
ഹര്‍ത്താല്‍; ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് വേണം, ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

സമരങ്ങള്‍ മൗലിക അവകാശങ്ങളെ ബാധിക്കുന്നതാകരുതെന്നും ഹര്‍ത്താലിന് ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് വേണമെന്നും കോടതി അറിയിച്ചു. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാധകമാണെന്നും കോടതി വ്യക്തമാക്കി.

ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ത്താലിനെതിരെ എന്ത് നടപടിയെടുത്തു എന്നും കോടതി ചോദിച്ചിരുന്നു.

ഒരു വര്‍ഷം 97 ഹര്‍ത്താല്‍ എന്നത് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ത്താലിനെതിരെ നടപടി എടുത്തേ മതിയാകൂ എന്നും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മറ്റുള്ളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും.

റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക