Image

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം: മികച്ച നടന്‍ ക്രിസ്റ്റ്യന്‍ ബെയ്ല്‍

Published on 07 January, 2019
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം: മികച്ച നടന്‍ ക്രിസ്റ്റ്യന്‍ ബെയ്ല്‍

 79ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വൈസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ക്രിസ്റ്റിയന്‍ ബെയ് ലാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.

അല്‍ഫോന്‍സ് കുറോനാണ് മികച്ച സംവിധായകന്‍. 'റോമ' എന്ന ചിത്രമാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.
ഡ്രാമ വിഭാഗത്തില്‍ ബൊഹീമിയന്‍ റാപ്‌സോഡിയും മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ഗ്രീന്‍ ബുക്കും മികച്ച ചിത്രങ്ങളായി. ഡ്രാമ വിഭാഗത്തില്‍ ബൊഹീമിയന്‍ റാപ്‌സോഡിയിലെ അഭിനയത്തിന് റാമി മാലെക് മികച്ച നടനായി.

ഡ്രാമ വിഭാഗത്തില്‍ 'ദ വൈഫ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി ഗ്ലെന്‍ ക്ലോസ് മികച്ച നടിയായി. അഭിനയത്തിലൂടെ മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ഒലീവിയ കോള്‍മാനാണ് മികച്ച നടി.

റോമയാണ് മികച്ച വിദേശ ചിത്രം. റെഗിന കിങ്, ഇഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക് മികച്ച സഹനടിക്കുള്ള പുരസ്‌കാരവും മഹര്‍ഷ അലി മികച്ച സഹനടനുള്ള പുരസ്‌കാരവും നേടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക