Image

നാന്‍സി പോലോസി വീണ്ടും സ്പീക്കര്‍ സ്ഥാനത്ത്

ജോണ്‍ കുന്തറ Published on 07 January, 2019
 നാന്‍സി പോലോസി വീണ്ടും സ്പീക്കര്‍ സ്ഥാനത്ത്
ജനുവരി  മൂന്നാം തിയതി യൂ .സ് കോണ്‍ഗ്രസ്, ലോകസഭ (ഹൌസ്), നാന്‍സി പോലൊസിയെ സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ഇവര്‍ ഈ സ്ഥാനം അലങ്കരിക്കുന്നത്. ആദ്യ തവണ 2007 മുതല്‍ 2011 വരെ ഒബാമ പ്രെസിഡന്റ്റ് ആയിരുന്ന സമയം ഹൌസ് റിപ്പബ്ലിക്കന്‍സ് പിടിച്ചെടുത്തു നാന്‍സി യുടെ സ്ഥാനവും നഷ്ട്ടപ്പെട്ടു.

അമേരിക്കന്‍ ഭരണ രീതിയില്‍ സ്പീക്കര്‍ സ്ഥാനംവളരെ പ്രാധാന്യത അര്‍ഹിക്കുന്നു ഇത് ഭരണഘടന അനുശാസിക്കുന്ന ഒരു പദവി.ഭരണ കൈമാറ്റ ശൃംഖലയില്‍ സ്പീക്കര്‍ മൂന്നാമത്. പ്രെസിഡന്റ്റ് , ഉപരാഷ്ട്രപതി പിന്നെ ഹൌസ് സ്പീക്കര്‍. ആയതിനാലാണ് പ്രസിഡന്റ്റ് മുഴുവന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുമ്പോള്‍ അധ്യക്ഷ പദവിയില്‍ ഉപരാഷ്ട്രപതിയും സ്പീക്കറും ഇരിക്കുന്നത്.

79 വയസുകാരി നാന്‍സി പോലോസി 1987 ല്‍ കാലിഫോര്‍ണിയയില്‍ നിന്നും യു സ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ആദ്യകാലം മുതലേ പോലോസി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലമൂത്ത നേതാക്കളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആ കാലങ്ങളില്‍ സ്ത്രീകള്‍ കോണ്‍ഗ്രസ്സില്‍ കുറവായിരുന്നതിനാലും ഇവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ വിമര്‍ശിച്ചിരുന്നതിനാലും പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് പടിപടിയായി കയറ്റം കിട്ടി.

ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ഒരു നല്ല യോദ്ധാവ് എന്നതില്‍ കവിഞ്ഞു ഇവര്‍ ഭരണതലത്തില്‍ കോളിളക്കം സൃഷ്ടിച്ചിട്ടുള്ള പരിഷ്‌ക്കാരങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല.നടപ്പാക്കപ്പെട്ട ഒരു നല്ല ബില്ലുപോലും ഇവരുടെ പേരിലില്ല. റിപ്പബ്ലിക്കന്‍ ഭരണകര്‍ത്താക്കളെ എന്നും നഖശികാന്ധം ഇവര്‍ കോണ്‍ഗ്രസ്സില്‍ എതിര്‍ത്തിട്ടുണ്ട്.

ബാള്‍ട്ടിമൂറില്‍ ജനിച്ചുവളര്‍ന്ന നാന്‍സി വിവാഹത്തിനുശേഷം സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് താമസം മാറ്റി. ചെറു പ്രായം മുതലേ 
രാഷ്ട്രീയത്തില്‍ താല്‍പ്പര്യം കാട്ടി .പ്രാദേശികമായി പാര്‍ട്ടിയില്‍ നിരവധി സ്ഥാനങ്ങള്‍ ഏറ്റെടുത്തു അത് പോലോസിയെ കോണ്‍ഗ്രസ്സില്‍ എത്തിച്ചു.
നാന്‍സി പോലോസി, യു സ് കോണ്‍ഗ്രസ്സിലെ, സാമ്പത്തികമായി ധനിക അംഗങ്ങളില്‍ ഒരാളാണ്. ഡൊണാള്‍ഡ് ട്രംപിനെ പോലെ ഭൂമി ഇടപാടുകളിലും കെട്ടിട നിര്‍മ്മാണത്തിലും കൂടിയാണ് ഇവരുടെ കുടുംബം ധനികരായത്.

Join WhatsApp News
Boby Varghese 2019-01-07 07:06:51
Nancy is ancient. She and her party think that the rights of illegal aliens is more important than the rights of American citizens.
One of her colleague use"mother -ucker"term about the President of the country. The fake news celebrate it..If a Republican use that term about Obama, just imagine how the fake news treat that.
Tom abraham 2019-01-07 07:37:57
No good.  Loud speaker but low stamina. Not progressive . Where is Bernie ?
Judgement Day 2019-01-07 08:11:16
ട്രംപിന്റെ മുഖത്ത് ചൂലുകൊണ്ട് അടിക്കാൻ കരുത്തുള്ള സ്ത്രീ . ഹില്ലരി അല്ല നാൻസി . കാണാൻ പോകുന്ന പൂരത്തിന്റെ കഥ പറഞ്ഞു കേൾപ്പിക്കണ്ടല്ലോ- വിവരക്കേട് പറഞ്ഞോണ്ടിരിക്കാതെ വിവര കേട്ട ട്രംപ് ശിങ്കിടികളെ - വല്യപ്പച്ചൻ ട്രംപിനെ വല്യമിച്ചി വരച്ച വരേൽ നിറുത്തും . അതുകൊണ്ട് കൊച്ചുമക്കൾ അധികം കിടന്ന് ചാടാതെ.
Boby Varghese 2019-01-07 08:36:16
By Sept of 2018, it was evident that the Democrats will take the house and Nancy will become the speaker. The stock market was dropping like a brick. Trump told last Friday that the shut down will last for years, and the market went up more than 700 points.
Anthappan 2019-01-07 09:35:13
Nancy didn't have to have the help of Russians. Her supporters liked her leadership and made speaker.  There are at least 65 million people out there supporting true democracy in USA. But you guys are supporting a dictator who is the stooge of Putin.  Your IQ as Andrew said is very law.  Instead of watching FOX new and listening Rush Limbaugh read some good books.  The American Democracy by Thoms patterson will break the shackles on you and enjoy the freedom.  
tr 2019-01-08 13:21:46
I have never saw any DEMO-CRACY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക