Image

രാഹുല്‍ഗാന്ധിയുടെ സ്വാധീനം വര്‍ധിച്ചെന്ന്‌ ശിവസേന

Published on 07 January, 2019
രാഹുല്‍ഗാന്ധിയുടെ സ്വാധീനം വര്‍ധിച്ചെന്ന്‌ ശിവസേന
മുംബൈ: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ തൂക്കു മന്ത്രിസഭയിലേക്കായിരിക്കും പോകുകയെന്നും, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി അത്തരമൊരു അവസ്ഥയ്‌ക്കായി കാത്തിരിക്കുകയാണെന്നും ശിവസേന എം.പി സഞ്‌ജയ്‌ റാവത്ത്‌. ശിവസേന ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്‌.

ബി.ജെ.പി. പാര്‍ട്ടിയില്‍ നരേന്ദ്ര മോദിയുടെ പ്രഭാവം കുറഞ്ഞുവെന്നും കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ സ്വാധീനം വര്‍ധിച്ചതായും സഞ്‌ജയ്‌ റാവത്ത്‌, ശിവസേനയുടെ മുഖപത്രമായ 'സാമ്‌ന'യില്‍ പറയുന്നു. 'സാമ്‌ന'യുടെ എക്‌സിക്യൂട്ടീവ്‌ എഡിറ്ററാണ്‌ സഞ്‌ജയ്‌ റാവത്ത്‌.

'തൂക്ക്‌ മന്ത്രിസഭയിലേക്കാണ്‌ 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന്‌ ശേഷം രാജ്യം പോകുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ അതിനു കാരണം.' റാവത്ത്‌ പറയുന്നു.

2014ല്‍ ബി.ജെ.പി. നേടിയ ഗംഭീര വിജയത്തിലൂടെ കിട്ടിയ അവസരങ്ങള്‍ ബി.ജെ.പി. നഷ്ടപെടുത്തിയെന്നും സഞ്‌ജയ്‌ റാവത്ത്‌ പറയുന്നു.

മോദി കോണ്‍ഗ്രസിനെ തകര്‍ക്കുന്നത്‌ കാണാന്‍ ജനം കാത്തിരിക്കുന്നുവെന്നും മോദിക്ക്‌ വന്‍ ജനസ്വാധീനം ഉണ്ടെന്നും സഞ്‌ജയ്‌ റാവത്ത്‌ 2014ല്‍ ട്വീറ്റ്‌ ചെയ്‌തിരുന്നു.

എന്നാല്‍ ഇപ്പോള്‍ കഥ മാറിയിരിക്കുന്നുവെന്നാണ്‌ റാവത്ത്‌ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക