Image

പ്രധാനമന്ത്രിയുടെ പുതുവത്സര കൈനീട്ടം- (പി.വി.തോമസ് : ഡല്‍ഹികത്ത് )

ഡല്‍ഹികത്ത് ) Published on 07 January, 2019
 പ്രധാനമന്ത്രിയുടെ പുതുവത്സര കൈനീട്ടം- (പി.വി.തോമസ് : ഡല്‍ഹികത്ത് )
പ്രധാനമന്ത്രി നരേന്ദ്രമോഡി മാധ്യമങ്ങളോട് അധികം ഒന്നും സംസാരിക്കാറില്ല. ഒറ്റ വാര്‍ത്താ സമ്മേളനം പോലും ഈ നാല്-അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടത്തിയിട്ടില്ല, വളരെ ചുരുക്കം ചില തെരഞ്ഞെടുത്ത മാധ്യമ അഭിമുഖം ഒഴിച്ച്.
അതുകൊണ്ട്ാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംങ്ങ് അദ്ദേഹത്തെ അടുത്തയിടെ വിമര്‍ശിച്ചത്. എന്തുകൊണ്ട് നരേന്ദ്രമോഡി മാധ്യമങ്ങളെ ഭയപ്പെടണം? അദ്ദേഹം ചോദിച്ചു. ഒപ്പം അദ്ദേഹം ഓര്‍മ്മപ്പെടുത്തി അദ്ദേഹത്തെ 'മൗനിമോഹന്‍ സിംങ്ങ്്' എന്നാണഅ മോഡിയുടെ സംഘപരിവാര്‍ വിശേഷിപ്പിച്ചിട്ടുള്ളതെങ്കിലും മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ അദ്ദേഹം ഒട്ടും ഭയപ്പെട്ടിട്ടില്ല. വിദേശയാത്രകളില്‍, പ്രത്യേകിച്ചും മടക്കത്തില്‍, വിമാനത്തില്‍ വച്ച് മാധ്യമസംഘവും ആയി അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. എന്നാല്‍ മോഡിയാകട്ടെ മാധ്യമ സംഘത്തെ അദ്ദേഹത്തിന്റെ വിദേശയാത്രകളില്‍ നിന്ന് പോലും ഒഴിവാക്കി. ആദ്യ ബി.ജെ.പി. പ്രധാനമന്ത്രി വാജ്‌പേയി അത് ചെയ്തരുന്നില്ല. മോഡിക്ക് മാധ്യമങ്ങളോട് ഒരു ചതുര്‍ത്ഥി സ്വതവെ.

അങ്ങനെ ഇരിക്കവെ ആണ് പുതുവത്സര, ദിനത്തില്‍ അദ്ദേഹം ഏഷ്യ ന്യൂസ് ഇന്റര്‍ നാഷ്ണലിന്റെ പത്രാധിപ സ്മിതപ്രകാശിന് ഒരു അഭിമുഖം നല്‍കിയത്. എല്ലാ ദേശീയ- പ്രാദേശിക അച്ചടി-ദൃശ്യമാധ്യമങ്ങളും അതിതിനെ പ്രധാനവാര്‍ത്ത ആയി പ്രസിദ്ധീകരിച്ചു. പക്ഷേ, അഭിമുഖം വിവാദം ആയിരിക്കുകയാണ്. എന്തുകൊണ്ട് ഏഷ്യ ന്യൂസ് ഇന്റര്‍നാഷ്ണലിന് അഭിമുഖം നല്‍കിയെന്നതല്ല വിഷയം. എന്തു ചോദിച്ചു, എന്ത് പറഞ്ഞു എന്നതാണ്. അഭിമുഖം ഒട്ടേറെ ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തു. സംശയമില്ല. അക്കാര്യത്തില്‍ അഭിമുഖകാരി വിജയിച്ചു. പക്ഷേ, ഉപചോദ്യങ്ങള്‍ കാര്യമായി ഒന്നും തന്നെ ഉണ്ടായില്ല. ഉപചോദ്യങ്ങളിലൂടെ ആണ് അഭിമുഖക്കാര്‍ ചോദ്യം ചെയ്യുന്ന വ്യക്തിയിലേക്ക് ആഴത്തില്‍ പ്രവേശിക്കുന്നത്, അവരില്‍ നിന്നും കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ചിലപ്പോള്‍ കുഴക്കുന്നത്, വട്ടം കറക്കുന്നത്. ഇവിടെ അത് കാര്യമായി ഉണ്ടായില്ല. ഇരുകൂട്ടര്‍ക്കും അഭിമുഖം ഒരു പ്ബ്ലിക്ക്  റിലേഷന്‍സ് ഇടപാടായി തോന്നി എന്നാണ് ആരോപണം.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിമുഖക്കാരിയെ എളുപ്പം വഴങ്ങികൊടുക്കുന്ന മാധ്യമ പ്രവര്‍ത്തക എന്നു പറഞ്ഞ് അധിക്ഷേപിച്ചു. ഈ അഭിമുഖം പരസ്പരം ആസൂത്രിതമായ ഒന്നായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രാഹുലിന് ഉചിതമായ മറുപടിയും സ്മിതപ്രകാശ് നല്‍കി. രാഹുലിന്റെ ആക്രമണം വളരെ വില കുറഞ്ഞ ഒന്നാണെന്നും കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ലെന്നും അവര്‍ തിരിച്ചടിച്ചു. വിവിധ മാധ്യമസംഘടനകളും രാഹുലിനെ നിശിതമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് വക്താക്കളും അഭിമുഖത്തെ കടന്നാക്രമിച്ചു. അത് വെറും വാചാടോപം മാത്രം ആണെന്നും അതില്‍ തെല്ലും കഴമ്പില്ലെന്നും അവര്‍ പറഞ്ഞു. അത് അവരുടെ അവകാശം. പക്ഷേ, അഭിമുഖകാരിയെ എളുപ്പത്തില്‍ വഴങ്ങികൊടുക്കുന്ന മാധ്യമപ്രവര്‍ത്തക എന്ന് രാഹുല്‍ വിശേഷിപ്പിച്ചത് അതില്‍ കടന്നു. രാഹുല്‍ വിശേഷിപ്പിച്ചത് അതില്‍ കടന്നു. രാഹുല്‍ അദ്ദേഹം ഇപ്പോള്‍ നിലനിര്‍ത്തിവരുന്ന പക്വതയും രാജ്യമീമാംസ പ്രാഗത്ഭ്യവും കാണിച്ചുകൊണ്ട് അഭിമുഖക്കാരിയെ വെറുതെ വിട്ടുകൊണ്ട് മോഡിയും ഉത്തരങ്ങളിലെ പഴുതുകളെ തുറന്നു കാണിക്കാമായിരുന്നു. അതാണ് ഇതുപോലുള്ള അവസരങ്ങളില്‍ ബുദ്ധി. ദൂതനെ ഉന്നം വയക്കുന്നതല്ല.

ഇനി എന്താണ് ഈ അഭിമുഖത്തിന്റെ ഉള്ളടക്കം? രാമക്ഷേത്ര നിര്‍മ്മാണ സംബന്ധമായി മോഡി പറഞ്ഞ കാര്യം വളരെ പ്രസക്തം ആണ്. പക്ഷേ, അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണെന്ന് ആര്‍ക്കും ത്‌ന്നെ മനസിലായിട്ടില്ല എന്നത് മറ്റൊരു കാര്യം. രാമക്ഷേത്രനിര്‍മ്മാണം ഇപ്പോള്‍ ഇന്‍ഡ്യയില്‍ കത്തിനില്‍ക്കുന്ന ഒരു വിഷയം ആണ്. പോരെങ്കില്‍ ലോകസഭ തെരഞ്ഞെടുപ്പും വരുന്നു. ലോകസഭ തെരഞ്ഞെടുപ്പിനു മു്മ്പ് ക്ഷേത്രനിര്‍മ്മാണ പ്രക്രിയ ആരംഭിക്കണം എന്നാണ് സംഘപരിവാറിന്റെയും ഭരണകക്ഷിയായ ബി.ജെ.പി.യിലെ പ്രമുഖരുടെയും നിര്‍ബ്ബന്ധം. പക്ഷേ, വസ്തുവിന്റെ ഉടമസ്ഥാവകാശ തര്‍ക്കകേസ് സുപ്രീം കോടതിയില്‍ കിടക്കുന്നതേയുള്ളൂ. അലഹബാദ് ഹൈക്കോടതിയുടെ ഒരു മുന്‍വിധിപ്രകാരം തര്‍ക്കഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗം ഹിന്ദു വിഭാഗത്തിന് ആണ് - രാം ലല്ല, നിര്‍മ്മോഹി അക്കാഡ. ഒരു ഭാഗം മുസ്ലീം വിഭാഗത്തിനും- സുന്നി വക്ഫ് ബോര്‍ഡ്. ഈ വിധിയെ ആണ് ഇരുവിഭാഗവും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. കോടതി വിധി ഉടന്‍ വേണം അല്ലെങ്കില്‍ നിയമനിര്‍മ്മാണത്തിലൂടെ-ഓര്‍ഡിനന്‍സ്- രാമക്ഷേത്രനിര്‍മ്മാണം താമസിക്കാതെ ആരംഭിക്കണം എന്നാണ് സംഘപരിവാറിന്റെ ആവശ്യം. ഉടന്‍ തീരുമാനം എന്ന ആവശ്യത്തെ സുപ്രീം കോടതി തള്ളി. ജനുവരി 10ന് ചേരുന്ന കോടതിയുടെ ബഞ്ച് തുടര്‍ന്നുള്ള നടപടിക്രമത്തില്‍ തീരുമാനം എടുക്കും. വിധി ഇനിയും വൈകിയേക്കും.

ഈ വിഷയത്തില്‍ മോഡി കോടതിയെ മറികടന്നുകൊണ്ടുള്ള ഒരു നിയമനിര്‍മ്മാണത്തെ തള്ളി. പക്ഷേ, കോടതി വിധി ഹിന്ദുസംഘടനകള്‍ക്ക് എതിരാണെങ്കില്‍ അത് നടപ്പിലാക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തം ആക്കിയും ഇല്ല. അദ്ദേഹം പറഞ്ഞത് രാമക്ഷേത്ര നിര്‍മ്മാണത്തിനായിട്ടുള്ള എല്ലാ പ്രയത്‌നവും ചെയ്യും. പക്ഷേ, കോടതി വിധിക്ക് ശേഷം മാത്രം. എന്താണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്?
 അദ്ദേഹം മുത്തലാഖ് ബില്ലിനെയും ശബരിമല വിഷയത്തെയും കുറിച്ച് പ്രതികരിച്ചു. ഇത് രണ്ടും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മുത്തലാഖ് അഥവാ ട്രിപ്പിള്‍ തലാക്കിലൂടെയുള്ള വിവാഹമോചനം വിശ്വാസത്തിന്റെ പ്രശ്‌നം അല്ല. എന്നാല്‍ ശബരിമല സ്ത്രീപ്രവേശന നിരോധം(10-50) വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പ്രശ്‌നം ആണ്. വിശ്വാസവും ആചാരവും പരിരക്ഷിക്കണം. മുത്തലാഖ് ലിംഗവിവേചനം ആണ്. ശബരിമലയിലെ സ്ത്രീപ്രവേശന വിലക്ക് അതല്ല. നാളെ സുപ്രീംകോടതി ഹിന്ദു സംഘടനകള്‍ക്ക് എതിരായ ഒരു വിധി പുറപ്പെടുവിച്ചാല്‍ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ ബി.ജെ.പി. അതിനെ അംഗീകരിക്കുമോ? അവിടെയാണ് മോഡി വിദഗ്ദധമായി ഒഴിഞ്ഞുമാറിയത്. പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്് നിയമപരിപാലനവും ഭരണഘടനയുടെ സംരക്ഷണവും ആയിരുന്നെങ്കില്‍ അദ്ദേഹം പറയേണ്ടിയിരുന്നത് വിധി എന്തുതന്നെ ആയാലും നടപ്പിലാക്കും എന്നായിരുന്നു. വിധി പ്രതികൂലം ആണെങ്കില്‍ മറ്റൊരു ബാബരി മസ്ജിദ് ആവര്‍ത്തിക്കുകയില്ലെന്ന് ആരു കണ്ടു? ഇവിടെ വസ്തു തര്‍ക്ക കേസിനെകുറിച്ചു മാത്രമെ സംഘപരിവാറിനും മറ്റും, കുണ്ഡിതം ഉള്ളൂ. 1992- ഡിസംബര്‍ 6 ന് ബാബരി മസ്ജിദ് തകര്‍ത്ത ഒരു കേസും കോടതിയില്‍ ഉണ്ട്. 26 വര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ തീരുമാനം ആയിട്ടില്ല. ഒരു മുന്‍ ഉപപ്രധാനമന്ത്രിയും ഇപ്പോഴത്തെ ഒരു ക്യാബിനറ്റ് മന്ത്രിയും ഉള്‍പ്പെടെ സംഘപരിവാറിലെ പ്രമുഖര്‍ ഇതില്‍ പ്രതികള്‍ ആണ്. എന്നുവരും അതിന്റെ തീരുമാനം? മോഡി പറഞ്ഞു മുത്തലാഖ് പല മുസ്ലീംരാജ്യങ്ങളും, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ നിരോധിച്ചത് ആണ്. പിന്നെ എന്തുകൊണ്ട് ഇന്‍ഡ്യ അത് അനുവദിക്കണം. ഒരു ഭരണാധികാരി എന്ന നിലയില്‍ മോഡി അതിന് പരിഹാരം കാണേണ്ടത് സമവായത്തിലൂടെ ആണ്. അല്ലാതെ സംഘപരിവാറിന്റെ ദൃഷ്ടികോണത്തിലൂടെ അല്ല. എന്തുകൊണ്ട് കാപ്പ് പഞ്ചായത്തുകളും ദുരഭിമാനകൊലകളും സാമൂഹ്യ വിലക്കുകളും നിരോധിക്കുന്നില്ല. മുത്തലാഖ് ബില്‍ ഒരു സമുദായത്തെ മാത്രം ഉന്നം വച്ചിട്ടുള്ള ഒരു നിയമനിര്‍മ്മാണം ആണ് എന്ന് അതുകൊണ്ടാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അത് എന്തുതന്നെ ആയാലും വിവേചനം ഒരു മതത്തിലും അംഗീകരിച്ചു കൂടെ. അത് ശബരിമലക്കും ബാധകം ആണ്. അതുപോലെ തന്നെ സുപ്രീം കോടതി ഒരു വിധിയിലൂടെ ട്രിപ്പിള്‍ തലാക്ക് നിരോധിച്ചതാണ്. പിന്നെയും ഒരു ബില്ലും നിയമവും എന്തിന് കേന്ദ്രം നിര്‍മ്മിക്കണം? ഇതിനൊന്നും മോഡിക്ക് ഉത്തരം ഇല്ല. അഭിമുഖകാരിക്ക് ഉപചോദ്യവും ഇല്ല.

റാഫേല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ചും മോഡി വിശദമായി അഭിമുഖത്തില്‍ സംസാരിച്ചു. പക്ഷേ, എ്ന്തുകൊണ്ട് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്ക് ലിമിറ്റഡ് (എച്ച്. എല്‍.) എന്ന പൊതുമേഖല സ്ഥാപനത്തെ ഒഴിവാക്കി അനില്‍ അനില്‍ അംബാനിയുടെ രണ്ടാഴ്ച പഴക്കം ഉള്ള സ്ഥാപനത്തില്‍ ഇന്‍ഡ്യന്‍ ഓഫ് സെറ്റ് പാര്‍ട്ടണര്‍ എന്ന 31,000 കോടി രൂപയുടെ കോണ്‍ട്രാക്ട് ജോലി നല്‍കി എന്ന വിഷയത്തിന് ഉത്തരം ഇല്ല. ചോദ്യവും ഇല്ല. സ്ുപ്രീം  കോടതി ഈ ഇടപാടില്‍ യാതൊരു അപാകതയും ഇല്ല എന്ന് വിധി പറഞ്ഞു എന്നാണ് മോഡി പറഞ്ഞത്. പക്ഷേ, സുപ്രീം കോടതിയെ ഗവണ്‍മെന്റ് തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണം നിലനില്‍ക്കുന്നു റിവ്യൂ ഹര്‍ജി എന്ന പേരില്‍(അരുണ്‍ ഷൂറി, യശവന്ത് സിന്‍ഹ, പ്രശാന്ത് ഭൂഷണ്‍). അതായത് ഗവണ്‍മെന്റ് മുദ്രവച്ചു കോടതിക്ക് നല്‍കിയ രഹസ്യരേഖ മൂലം സി.എ.ജി. ഇത് സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ട് പി.എ.സി. പഠിച്ച് അംഗീകരിച്ചതാണത്രെ. പക്േ അങ്ങനെ ഒരു റിപ്പോര്‍ട്ടില്ല. പി.എ.സി. ചെയര്‍മാന്‍ മല്ലികാര്‍ജുന കാര്‍ഗെ ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും ആണയിട്ട് പറയുന്നു. ഈ വിഷയത്തെകുറിച്ചും മോഡി പരാമര്‍ശിക്കുന്നില്ല. അഭിമുഖക്കാരിയുടെ ചോദ്യവും ഇല്ല. ഒട്ടേറെ വിഷയങ്ങള്‍ മോഡി അദ്ദേഹത്തിന്റെ അഭിമുഖകാരിയുടെ ചോദ്യവും ഇല്ല.
ഒട്ടേറെ വിഷയങ്ങള്‍ മോഡി അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സര്‍ജിക്കല്‍ സ്രൈടക്കറും, പാക്കിസ്ഥാനും, നെഹ്‌റു- ഗാന്ധി കുടുംബവും, കാര്‍ഷികരംഗത്തെ അരക്ഷിതാവസ്ഥയും, സാമ്പത്തീക കുറ്റ വാളികളുടെ നിരോധനവും, വിദേശയാത്ര സംബന്ധിച്ചുള്ള വിവാദങ്ങളും എല്ലാം ഇതിലുണ്ട്. പക്ഷേ, ഉത്തരം തൃപ്തികരമല്ല ബഹുമാനപ്പെട്ട പ്രധാനമന്ത്രി. ഉദാഹരണമായി സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് മോഡി പറയുന്നു. പക്ഷേ, ആരാണ് ഇതു രാഷ്ട്രീയവല്‍ക്കരിച്ചത്? മോഡിതന്നെ അല്ലേ മദ്ധ്യപ്രദേശിലെയും, രാജസ്ഥാനിലെയും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇത് പ്രചരണായുധം ആക്കിയത്? 
അഭിമുഖം സമയോജിതം  ആയിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുകയല്ലേ? പക്ഷേ, മറുപടി അത്ര ബോദ്ധ്യപ്പെടുത്തുന്നതല്ല.

 പ്രധാനമന്ത്രിയുടെ പുതുവത്സര കൈനീട്ടം- (പി.വി.തോമസ് : ഡല്‍ഹികത്ത് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക