Image

യുക്മ യൂത്ത് അക്കാഡമിക് അവാര്‍ഡ്; അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ദീര്‍ഘിപ്പിച്ചു

Published on 07 January, 2019
യുക്മ യൂത്ത് അക്കാഡമിക് അവാര്‍ഡ്; അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ദീര്‍ഘിപ്പിച്ചു

മാഞ്ചസ്റ്റര്‍: 2017, 2018 അധ്യയന വര്‍ഷങ്ങളിലെ ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യുക്മ അക്കാഡമിക് അവാര്‍ഡിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ദീര്‍ഘിപ്പിച്ചതായി യുക്മ യൂത്ത് കോഓര്‍ഡിനേറ്റര്‍മാരായ ഡോ.ബിജു പെരിങ്ങത്തറയും, ഡോ. ദീപാ ജേക്കബും അറിയിച്ചു. 

ക്രിസ്മസ് അവധി മൂലം മുന്പ് തീരുമാനിച്ച തീയതിക്കകം പലര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നുവെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ഇനിയും അപേക്ഷകള്‍ സ്വീകരിക്കാന്‍ യുക്മ തയാറായതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

യുക്മ ആദ്യമായി ഏര്‍പ്പെടുത്തുന്ന അവാര്‍ഡ് വരും തലമുറയിലെ കുട്ടികള്‍ക്ക് ഒരു പ്രോത്സാഹനവും അംഗീകാരവുമാകുമെന്നതില്‍ സംശയമില്ല. 2017, 2018 വര്‍ഷങ്ങളിലെ പരീക്ഷക്കിരുന്ന (റിപ്പീറ്റ് ചെയ്യുന്നവരെ ഒഴിവാക്കിക്കൊണ്ട്) കുട്ടികളുടെ മാര്‍ക്കാണ് ഈ അവാര്‍ഡിനാധാരം.

അപേക്ഷകര്‍ തങ്ങളുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുകള്‍  ഇ മെയിലിലോ, തമ്പി ജോസിന്റെ 07576983141 എന്ന വാട്‌സ് ആപ്പ് നമ്പറിലോ അയയ്ക്കുക. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന പക്ഷം യുക്മ ഭാരവാഹികള്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയുന്നതാണ്. പ്രധാനമായും മാര്‍ക്ക് കാര്‍ഡാണ് വേണ്ടത്. ജേതാക്കള്‍ക്ക് ജനുവരി 19ന് മാഞ്ചസ്റ്ററില്‍ നടത്തുന്ന 'യുക്മ ഫെസ്റ്റ് 2019' ല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. 

വിവരങ്ങള്‍ക്ക് : ഡോ.ബിജു പെരിങ്ങത്തറ 07904785565, ഡോ. ദീപാ ജേക്കബ് 07792763067, തമ്പി ജോസ് 07576983141.

യുക്മ യുഗ്രാന്‍ഡ് ടിക്കറ്റ് വില്പന പുരോഗമിക്കുന്നു

യുക്മ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ മികച്ച നിലയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ജനുവരി 19ന് യുക്മ ഫാമിലി ഫെസ്റ്റിനോടനുബന്ധിച്ച് ഒന്നാം സമ്മാനമായി ടൊയോട്ടോ ഐഗോ കാറും നിരവധി സ്വര്‍ണനാണയങ്ങളും ലഭിക്കുന്ന യുക്മ യുഗ്രാന്‍ഡിന്റെ നറുക്കെടുപ്പും നടക്കും. ടിക്കറ്റ് വില്പന നല്ല രീതിയില്‍ പുരോഗമിക്കുന്നു. വളരെ ആവേശകരമായ പ്രതികരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അസോസിയേഷനുകളിലെ ക്രിസ്മസ്  പുതുവത്സര ആഘോഷങ്ങളില്‍ കാണുവാന്‍ കഴിഞ്ഞത്. ഇനിയും ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: അലക്‌സ് വര്‍ഗീസ് (ജനറല്‍ കണ്‍വീനര്‍) 07985641921, ഷീജോ വര്‍ഗീസ് 07852931287.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക