Image

കേളി പതിനെട്ടാം വാര്‍ഷികം ആഘോഷിച്ചു

Published on 07 January, 2019
കേളി പതിനെട്ടാം വാര്‍ഷികം ആഘോഷിച്ചു


റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പതിനെട്ടാം വാര്‍ഷികം 'കേളിദിനം 2019' എന്ന പേരില്‍ ആഘോഷിച്ചു. ഗദഅല്‍ മുസ്തഷാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കേളി പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സെബിന്‍ ഇക്ബാല്‍ ആമുഖപ്രഭാഷണം നടത്തി. യോഗത്തില്‍ സൈമണ്‍ ബ്രിട്ടോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേളി കേന്ദ്രകമ്മിറ്റി അംഗവും കേന്ദ്ര സാംസ്‌കാരിക വിഭാഗം കണ്‍വീനറുമായ ടി.ആര്‍ സുബ്രഹ്മണ്യന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. 

അറാര്‍പ്രവാസി സംഘം രക്ഷാധികാരിയും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും ലോക കേരളസഭാംഗവുമായ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സൗദി സെലിബ്രിറ്റി ഹാഷിം അബാസ്, 'കേളി ദിനം 2019' ന്റെ മുഖ്യ പ്രായോജകരായ തിഹാമ എഡ്യൂക്കേഷന്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ വലീദ്, സഹപ്രായോജകരായ നോളജ് ടവര്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് അയ്മാന്‍, മുഹന്നാദ് ബുക്ക് സ്‌റ്റോര്‍ പ്രതിനിധി ഹോസാം, കോബ്‌ളാന്‍ തെര്‍മോപൈപ്പ്‌സ് സിദ്ദിക്ക് കൊബ്ലാന്‍, ടെക്‌നോ മേക് പ്രതിനിധി രാജു, അല്‍ മാതേഷ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രതിനിധി പ്രസാദ്, ഇന്‍ഡോമി പ്രതിനിധി റസാഖ്, മൈയേഷ് ടര്‍ണറി പ്രതിനിധി രമണന്‍, ജോയ് ആലുക്കാസ് മാര്‍ക്കറ്റിംഗ് മാനേജര്‍ ടോണി ജോസഫ്, അമൂണ്‍ ഫാര്‍മസി പ്രതിനിധി ഷകീല്‍ ബാബു, കേളി മുഖ്യ രക്ഷാധികാരി സമിതി ആക്റ്റിംഗ് കണ്‍വീനര്‍ കെ.പി.എം സാദിക്ക്, പ്രമുഖ സാഹിത്യകാരന്‍ എം.ഫൈസല്‍, എന്‍.ആര്‍.കെ. ചെയര്‍മാന്‍ അഷറഫ് വടക്കേവിള, കണ്‍വീനര്‍ നൗഷാദ് കോര്‍മത്ത്, ഫോര്‍ക്ക ചെയര്‍മാന്‍ സത്താര്‍ കായംകുളം, സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ഷിഹാബ് കൊട്ടുകാട്, മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, പി.എം.എഫ് പ്രതിനിധി റാഫി പാങ്ങോട്,അയൂബ്, കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധന്‍, പ്രസിഡന്റ് പ്രിയ വിനോദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സുനില്‍ സുകുമാരന്‍ നന്ദിയും പറഞ്ഞു. 

കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ സാക്ഷരത മിഷന്റെ സഹകരണത്തോടെ കേളി കുടുംബ വേദി നടത്തിയ സാക്ഷരതാ തുടര്‍പഠന ക്ലാസിനു നേതൃത്വം നല്‍കിയ കുടുംബ വേദി പ്രവര്‍ത്തകരെ ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. ഇന്റ ര്‍ കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ വിജയികളായ അല്‍അര്‍ക്കാന്‍ മലാസ് ടീമിനുള്ള വിന്നേര്‍സ് ട്രോഫിയും ഡെസേര്‍ട്ട് സ്റ്റാര്‍സ് ഉമ്മുല്‍ ഹമ്മാം ടീമിനുള്ള റണ്ണേര്‍സ് അപ്പ് ട്രോഫിയും ചടങ്ങില്‍ കേളി വൈസ് പ്രസിഡന്റ് സുധാകരന്‍ കല്യാശേരി സമ്മാനിച്ചു.

വിവിധ ഏരിയകളില്‍ നിന്നുള്ള കേളി അംഗങ്ങളും കുട്ടികളും കേളി കുടുംബവേദി പ്രവര്‍ത്തകരും പങ്കെടുത്ത വിവിധ കലാ പരിപാടികളും വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങേറി. സുനില്‍ സുകുമാരന്‍ കണ്‍വീനറും സെബിന്‍ ഇക്ബാല്‍ ചെയര്‍മാനുമായ സംഘാടകസമിതിയും വിവിധ സബ്കമ്മിറ്റികളും ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക