Image

മാധ്യമശ്രീ പദ്ധതിക്ക് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പുമായി ജിജു കുളങ്ങര

Published on 08 January, 2019
മാധ്യമശ്രീ പദ്ധതിക്ക് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പുമായി ജിജു കുളങ്ങര
ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സിഗ്‌നേച്ചര്‍ പദ്ധതിയായ  മാധ്യമശ്രീ പദ്ധതിക്ക് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പുമായി ജിജു കുളങ്ങര  .റെജി ജോര്‍ജ് പ്രസിഡന്റായിരുന്ന കാലയളവിലാണ് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെ മാധ്യമശ്രീ പദ്ധതിക്ക് ഇന്ത്യ പ്രസ്‌ക്ലബ്ബ് തുടക്കമിടുന്നത്. ആട്ടോമൊബൈല്‍  രംഗത്ത് തന്റെ ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ ത്തിയ ജിജു ഇപ്പോള്‍ പുതിയ മേഖലകളിലേയ്ക്ക് കടക്കുകയാണ്. ഫ്രീഡം ആട്ടോ മൊബൈലും ബോഡി ഷോപ്പും  അമേരിക്കകാരുടെ വിശ്വസ്ത സ്ഥാപനമായി മാറി കഴിഞ്ഞു. ഇന്ത്യയയിലും ചൈനയിലുമുള്‍ പ്പടെ വിവിധ രാജ്യങ്ങളിലേയ്ക്ക് തന്റെ ബിസിനസ്സ് വ്യാപിക്കുവാനുള്ള കഠിന ശ്രമത്തിലാണദ്ദേഹം . ഹൂസ്റ്റണ്‍  മലയാളികളുടെ പ്രിയങ്കരനായ ജിജുവിന് ഹാര്‍വി ദുരന്ത കാലത്തെ സമയോചിതമായ ഇടപെടലുകള്‍ ക്കും നേതൃ പാടവത്തിനും നോര്‍ ത്ത് ഇന്ത്യന്‍ സമൂഹം ഉള്‍ പ്പടെ നിരവധി സം ഘടനകള്‍ ആദരിക്കുകയുണ്ടായി. കേരളത്തിലെ പ്രളയ കാലത്ത് ലെറ്റ് ദെം സമൈല്‍ എന്ന സം ഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്കതും ജിജുവാണ്.ഇപ്പോള്‍ വീണ്ടും മെഡിക്കല്‍ ക്യാമ്പുമായി ജിജുവും സം ഘവും കേരളത്തിലെത്തുകയാണ്

 ഒരിക്കല്‍ കൂടി അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് നല്‍കുന്ന മാധ്യമശ്രീ പുരസ്‌കാര     വിതരണ ചടങ്ങ് കേരളത്തിലെത്തുകയാണ്. 2019 മാധ്യമശ്രീ പുരസ്‌കാരത്തിന് ജോസി ജോസഫ് അര്‍ഹനായി. ഒരു ലക്ഷം രൂപയും, പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം . മാതൃഭൂമി  ചാനല്‍ ചീഫ് ഓഫ് ന്യൂസ്  ഉണ്ണി ബാലകൃഷ്ണനാണ്  മാധ്യമരത്‌ന പുരസ്‌കാരം,50,000 രൂപയും പ്രശംസാഫലകവും ലഭിക്കും.
കൂടാതെ മാധ്യമരംഗത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 9 പേര്‍ക്കും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു .
മികച്ച പത്രപ്രവര്‍ത്തകന്‍    വി.എസ് രാജേഷ്  കേരള കൗമുദി(അച്ചടി) , പി.ആര്‍ സുനില്‍ ഏഷ്യാനെറ്റ്  ന്യൂസ് (ദൃശ്യമാധ്യമം) , മികച്ച സംവാദകന്‍    എന്‍.പി ചന്ദ്രശേഖരന്‍ (കൈരളി ടി.വി) ,  മികച്ച വാര്‍ത്ത  അവതാരകന്‍  അഭിലാഷ് മോഹനന്‍ (റിപ്പോര്‍ട്ടര്‍), മികച്ച അന്വേഷണാല്‍മക വാര്‍ത്ത എം.നിസാര്‍  (മാധ്യമം) , മികച്ച ഫോട്ടോഗ്രാഫര്‍  അരവിന്ദ് വേണുഗോപാല്‍ (മലയാള മനോരമ) , മികച്ച ഫീച്ചര്‍  എ എസ് ശ്രീകുമാര്‍ , മികച്ച യുവ മാധ്യമപ്രവര്‍ത്തകന്‍  അഖില്‍ അശോക് , മനോരമ ഓണ്‍ലൈന്‍ . 25000 രൂപയും പ്രശംസാഫലകവും ആണ് ഇവര്‍ക്ക് ലഭിക്കുക.

പുരസ്‌കാരങ്ങള്‍ ജനുവരി 13 ഞായറാഴ്ച വൈകീട്ട്‌ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍  നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യുമെന്ന് ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര ,  സെക്രട്ടറി സുനില്‍ തൈമറ്റം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഡോ: ഡി. ബാബു പോള്‍ , കെ.എം റോയ് , തോമസ് ജേക്കബ് , അലക്‌സാണ്ടര്‍ സാം , ഡോ: എം.വി പിള്ള എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കാരജേതാക്കളെ തെരെഞ്ഞെടുത്തത്.

മാധ്യമശ്രീ പദ്ധതിക്ക് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പുമായി ജിജു കുളങ്ങര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക