Image

ഭാഗിക ഭരണസ്തംഭനം എത്രനാള്‍ തുടരും? ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 08 January, 2019
ഭാഗിക ഭരണസ്തംഭനം എത്രനാള്‍ തുടരും? ഏബ്രഹാം തോമസ്
വാഷിംഗ്ടണ്‍: ഡിസംബര്‍ 22 ന് ആരംഭിച്ച ഭാഗിക ഭരണ സ്തംഭനം തുടരുകയാണ്. ഒരു അന്ത്യം അടുത്തെങ്ങും പ്രതീക്ഷിക്കേണ്ടതില്ല എന്ന സൂചനയാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംമ്പും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും നല്‍കുന്നത്. ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പ്രതിപക്ഷത്ത്് ഇരിക്കുന്നതും ഇപ്പോള്‍ ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നതുമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും തങ്ങളുടെ നിലപാടുകളില്‍ ആഴമായി നിലയുറപ്പിച്ചിരിക്കുകയാണ്. ഈ ഭരണ സ്തംഭനം നീങ്ങിക്കിട്ടാന്‍ എന്താണ് പോംവഴി എന്നാലോചിക്കുമ്പോള്‍ ചില നിര്‍ദ്ദേശങ്ങള്‍ തെളിയുന്നു. ജനപ്രതിനിധി സഭയിലെയും സെനറ്റിലെയും ഡെമോക്രാറ്റുകള്‍ മതില്‍ നിര്‍മ്മാണത്തിന് ധനം വിനിയോഗിക്കുന്നത് എതിര്‍ക്കുന്നു. നോതാവും സ്പീക്കറുമായ നാന്‍സി പെലോസി മതില്‍ നിര്‍മ്മാണം അധാര്‍മ്മികവും നിയമവിരുദ്ധവുമാണെന്ന് പറയുന്നു. എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത് എന്ന് വിശദീകരിക്കുന്നില്ല.

അതിര്‍ത്തിയില്‍ ആപല്‍ക്കരമായ സ്ഥിതി വിശേഷമാണ് ഉള്ളതെന്നും മതില്‍ നിര്‍മ്മാണം മാത്രമേ പോംവഴി ഉള്ളു എന്നും ട്രംമ്പ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. താന്‍ ആവശ്യപ്പെടുന്ന 5 ബില്യണ്‍ ഡോളറിലാധികം മതില്‍ നിര്‍മ്മാണത്തിന് അനുവദിച്ചില്ലെങ്കില്‍ ഭരണം വര്‍ഷങ്ങളോളം സ്തംഭനാവസ്ഥയില്‍ തുടരുമെന്നും മുന്നറിയിപ്പ് ചെയ്യുന്നു. കോണ്‍ഗ്രസിന് ഫെഡറല്‍ ഖജനാവിലുള്ള നിയന്ത്രണം ഒഴിവാക്കുവാന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖായാപിക്കുവന്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാന്‍വരെ താന്‍ തയ്യാറാണെന്നും ട്രംമ്പ് കൂട്ടിച്ചേര്‍ത്തു. പ്രതിനിധി സഭയിലെ ന്യൂനപക്ഷ റിപ്പബ്ലിക്കന്‍ നേതാവ് കെവിന്‍ മക്കാര്‍ത്തി (കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍) ഇത് ഭരണഘടനാ വിരുദ്ധമായിരിക്കും എന്ന് മുന്നറിയിപ്പ് നല്‍കി. ട്രംമ്പ് ഡെമോക്രാറ്റ് നേതാക്കളുമായി കൂടിയാലോചന നടത്തി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും പിന്നീട് ഇവരുമായി ചര്‍ച്ച നടത്തി. ഫലം ഒന്നും ഉണ്ടായില്ല, ഇത് പ്രതീക്ഷിച്ചതാണ്. രണ്ട് ധ്രുവങ്ങളായി നിന്ന് പരസ്പരം മല്ലടിക്കുന്ന കക്,ി നേതാക്കള്‍ക്ക് യോജിപ്പില്‍ എത്താനാവില്ല, പ്രത്യേകിച്ച് രണ്ട് പാര്‍ട്ടികളിലേയും അനുയായികള്‍ നേതാക്കള്‍ കനത്ത സമ്മര്‍ദ്ധം ചെലുത്തുമ്പോള്‍ രണ്ട് പക്ഷത്തും അയവ് പ്രതീക്ഷിക്കേണ്ടതില്ല. ഇരു പക്ഷവും അന്യോന്യം കുറ്റപ്പെടുത്തിന്നു. 1995-96 ലും, 2013 ലെ ശരത്ത് കാലത്തും, 2018 ശീതകാലത്തും സംഭവിച്ച സ്തംഭനങ്ങളില്‍ ഗവണ്മെന്റ് തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറായ പാര്‍ട്ടി സ്വയം ജന പിന്തുണ നഷ്ടപ്പെടുന്നു എന്ന് ബോധ്യമായത് കൊണ്ട് മാത്രമാണ്. തങ്ങള്‍ക്ക് നല്‍കേണ്ടിവരുന്ന വലിയ രാഷ്ട്രീയ വില നിരിച്ചറിഞ്ഞാണ് പാര്‍ട്ടികള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടുള്ളത്. വഴങ്ങില്ല എന്ന് പറയുന്നതാണോ വഴങ്ങാം എന്ന് തീരുമാനിക്കുന്നതാണോ രാഷ്ട്രീയമായി ലാഭകരം എന്നത് മാതാരമാണ് മാനദണ്ഡം.

2013 ല്‍ ഗവണ്മെന്റ് സ്തംബിച്ചപ്പോള്‍ അഫോഡബിള്‍ കെയര്‍ ആക്ടിന് ഫണ്ടിംഗ് ഡെമോക്രാറ്റുകള്‍ നിര്‍ത്തണം എന്നായിരുന്നു റിപ്പബ്ലിക്കനുകളുടെ ആവശ്യം. ജനങ്ങള്‍ ഭരണ സ്തംഭനത്തിന് റിപ്പബ്ലിക്കനുകളെ പഴിച്ചപ്പോള്‍ അവര്‍ നിലപാട് മയപ്പെടുത്തി. കടപരിധി മരവിപ്പിച്ചു. 2018 ഫെബ്രുവരിയില്‍ സ്തംഭനം ഡെമോക്രാറ്റുകള്‍ സൃഷ്ടിച്ചത് ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സിന്റെ പേരിലായിരുന്നു. സ്തംഭനം ചില ദിവസങ്ങള്‍ മാത്രം നീണ്ടു, പൊതുജനാഭിപ്രായം തങ്ങള്‍ക്കെതിരാണെന്ന് തിരിച്ചറിഞ്ഞ ഡെമോക്രാറ്റുകള്‍ അയഞ്ഞു.

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ഉള്ള ജന പ്രതിനിധിസഭ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന സെപ്തംബര്‍ 30 വരെ സ്തംഭനത്തിലായ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് ധനം നല്‍കുന്ന ആറ് ബില്ലുകള്‍ പാസ്സാക്കി, ഇവ വീറ്റോ ചെയ്യുമെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റിക്കു മതിലിനും ധനം നല്‍കുന്ന ഏഴാമത്തെ ബില്ല് പാസ്സാക്കുന്നത് വരെ ഇവ നിയമമാക്കുകയില്ലെന്നും ട്രംമ്പ് പറയുന്നു. ഡെമോക്രാറ്റുകള്‍ അതിര്‍ത്തി മതിലിന് ധനം ഉള്‍പ്പെടുത്താതെ ഒരു ഹോംലാന്‍ഡ് സെക്യൂരിറ്റി 'സ്‌റ്റോപ് ഗ്യാപ്' ബില്‍ പാസ്സാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ഏവരുടേയും കണ്ണുകള്‍ സെനറ്റിലാണ്. തദ്ദേശ, ദേശീയ മാധ്യമങ്ങള്‍ സ്തംഭനത്തിന്റെ വളര്‍ന്ന് കൊണ്ടിരിക്കുന്ന ദൂഷിത ഫലങ്ങളിലേക്ക് പൊതു ജന താല്‍പര്യം കേന്ദ്രീകരിപ്പിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ അനുയായികള്‍ ഭരണസ്തംഭനം അവസാനിപ്പിക്കുവാന്‍ നേതാക്കളില്‍, പ്രത്യേകിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്തും. പൊതുജനങ്ങല്‍ ഫെഡറല്‍ ഗവണ്മെന്റ് ജീവനക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും ജനുവരി 11 ന് അവര്‍ക്ക് ലഭിക്കേണ്ട പേ ചെക്കുകള്‍ ലഭിക്കുകയില്ല എന്ന മാധ്യമങ്ങളിലൂടെ അറിയും.

എയര്‍പോര്‍ട്ടുകളിലെ നീണ്ടകാത്തിരിപ്പും നികുതി അടച്ചത് തിരികെ ലഭിക്കുവാന്‍ വൈകുന്നതും നാഷണല്‍ പാര്‍ക്കുകളിലെ ജീവനക്കാരുടെ അഭാവവും മാലിന്യം കുമിഞ്ഞ് കൂടുന്നതും ഫുഡ്സ്റ്റാമ്പ് ആനുകൂല്യം നിലയ്ക്കുന്നതും പൊതുജനങ്ങള്‍ ഉത്കണ്ഠാകുലരായി ശ്രദ്ധിക്കും. അവര്‍ റിപ്പബ്ലിക്കനുകളാണ് ഉത്തരവാദികള്‍ എന്ന് വിധിയെഴുതും, പ്രത്യേകിച്ചും പ്രസിഡന്റിനും മതിലിനും വലിയ ജനപ്രീതി ഇല്ലാത്ത സാഹചര്യത്തില്‍.

2013 ല്‍ സംഭവിച്ചത് ഇതാണ്. സ്തംഭനം അവസാനിപ്പിക്കുവാന്‍ ഡെമോക്രാറ്റുകള്‍ക്ക് തിടുക്കമില്ല. പഴി മുഴുവന്‍ റിപ്പബ്ലിക്കനുകള്‍ക്ക് ഏറ്റുവാങ്ങേണ്ടിവരുമെന്ന് അവര്‍ കരുതുന്നു. സെനറ്റിലെ ഭൂരിപക്ഷ നേതാവ് റിപ്പബ്ലിക്കന്‍ മിച്ച് മക്കോണലിനെ പോലെ പാര്‍ട്ടിയിലെ മറ്റ് പലരും 2020 ല്‍ വീണ്ടും ജനവിധി തേടും. മറ്റ് ചിലര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവില്‍ പുതുമുഖങ്ങള്‍ മത്സരിക്കും. സ്തംഭനം തുടരുമ്പോള്‍ രാഷ്ട്രീയ ഭാവിയെ കുറിച്ച് ഇവര്‍ ആശങ്കാകുലരാണ്.
Join WhatsApp News
truth and justice 2019-01-08 09:09:38
DEMO-CRAZIES will do anything to block against anything what mr president do so that in 2020 they can claim that this president did not do anything
Boby Varghese 2019-01-08 06:43:23
Why do we have to keep a govt open if we cannot stop the inflow of illegals, criminals and drug lords thru our southern border?
This shutdown may be a trap set by Trump for the DemocRATs. When we set up a mouse trap, we use a piece of cheese as a bait. Border wall is the bait Trump is using for Chuckie Schumer and Botox Pelosi. They both jumped for the bait. Now they are stuck. Now Trump may run to the 2020 election with the wall as main subject. 93% of Americans are concerned about illegals. Trump can beat any Democrat with the border wall.
പെരും കള്ളന്‍ 2019-01-08 16:56:29

ട്രുംപിന്‍റെ ഇലക്ഷന്‍ മാനേജര്‍ പോള്‍ മനഫോര്റ്റ് വോട്ടര്‍മാരുടെ വിവരം റഷ്യന്‍ ചാരന് കൊടുത്തു.

ജൂനിയര്‍ ട്രുംപ് ഉടന്‍ ശിഷിക്ക പെടും

ജൂലിയാനിയെ കാണാന്‍ ഇല്ല.

ഹിലാരിയെ തോപ്പിക്കാന്‍ ഉള്ള വിവരം കൊടുക്കാം എന്ന് പറഞ്ഞു ട്രുംപ് ജൂനിയരുമായി ചാരപണി ചെയിത റഷ്യക്കാരിയുടെ പേരില്‍ നീതി നടത്തല്‍ തടസം ഉണ്ടാക്കിയതിനു കേസ്.

മുന്‍ പ്രസിഡണ്ട്‌മാരുമായി മതില്‍ കാര്യം ചര്‍ച്ച ചെയിതു എന്ന് ട്രുംപ് കള്ളം പറയുന്നു എന്ന് മുന്‍ പ്രസിടെന്റ്മാര്‍.

4൦൦൦ പരം തീവ്രവാദികള്‍ മേകിസിക്കോ വഴി വന്നു എന്ന് ട്രുംപ് പറഞ്ഞത് പെരും കള്ളം.

വിസ ഇല്ലാത്തവര്‍ വന്നത് മെക്സിക്കോ വഴി അല്ല. വിമാനത്തില്‍ ആണ്. വിസയുടെ കാലം കഴിഞ്ഞു തങ്ങിയവര്‍ ആണ് ഇവര്‍. ഇവര്‍ ദാരളം മലയാളികള്‍ ടെക്സാസില്‍ ഉണ്ട്.

മീഡിയ കള്ളം പറയുന്നു എന്ന് കള്ളം മാത്രം പറയുന്ന പര കള്ളന്‍. ഇന്നു രാത്രി ഇയാള്‍ മീഡിയ വഴി പറയുന്നതും കള്ളം. അതിനാല്‍ ആരും ടി വി ഓന്‍ ചെയ്യരുത്.

റഷ്യയുമായി നടത്തിയ ചാരപണി മറക്കാന്‍ എന്തെല്ലാം തന്ത്രങ്ങള്‍.

കൂട്ടുകാരന്‍ നേത് യെന്യഹു താമസിയാതെ ജയിലില്‍ പോകും. 

Alert for Trump stooges 2019-01-08 17:45:06
Anthappan 2019-01-08 21:25:40
Oval office was used by George Bush to speak to the nation when there was 9/11 attack
It was used by Obama to inform the nation that he ordered the killing of Binladen
This guy is abusing the office to talk to his base. Hope America will impeach him 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക