Image

കേന്ദ്ര സര്‍ക്കാരിന്‌ കനത്ത തിരിച്ചടി: അലോക്‌ വര്‍മ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത്‌ തിരിച്ചെത്തി

Published on 08 January, 2019
കേന്ദ്ര സര്‍ക്കാരിന്‌ കനത്ത തിരിച്ചടി: അലോക്‌ വര്‍മ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത്‌ തിരിച്ചെത്തി


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ച സിബിഐ ഡയറക്ടര്‍ അലോക്‌ വെര്‍മയ്‌ക്ക്‌ പദവി തിരികെ നല്‍കി സുപ്രീംകോടതി.

ആലോക്‌ വര്‍മയ്‌ക്കെതിരായ കേസിലെ റിപ്പോര്‍ട്ട്‌ വരുന്നത്‌ വരെ നയപരമായ തീരുമാനങ്ങളൊന്നും അദ്ദേഹം എടുക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്‌.

ഉന്നതാധികാര സമിതി ഒരാഴ്‌ചയ്‌ക്കകം യോഗം ചേര്‍ന്ന്‌ അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കണമെന്നാണ്‌ കോടതി നിര്‍ദേശസിച്ചിരിക്കുന്നത്‌.
ഒക്ടോബര്‍ 23ന്‌ അര്‍ധരാത്രിയിലാണ്‌ അലോക്‌ വര്‍മയെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചത്‌.

ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി അവധിയില്‍ വിട്ടതു ചോദ്യം ചെയ്‌ത്‌ ആലോക്‌ വര്‍മ നല്‍കിയ ഹര്‍ജിയിലാണു ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക