Image

ബിന്ദുവും കനകദുര്‍ഗയും വിശ്വാസികളാണോ? സര്‍ക്കാരിന്റെ കളി നടക്കില്ലെന്ന് ഹൈക്കോടതി

Published on 08 January, 2019
ബിന്ദുവും കനകദുര്‍ഗയും വിശ്വാസികളാണോ? സര്‍ക്കാരിന്റെ കളി നടക്കില്ലെന്ന് ഹൈക്കോടതി

ശബരിമലയില്‍ ദര്‍ശനം നടത്തിയ പെരിന്തല്‍മണ്ണ സ്വദേശി കനകദുര്‍ഗയും കൊയിലാണ്ടി സ്വദേശി ബിന്ദുവും വിശ്വാസികളാണോ എന്ന് ഹൈക്കോടതി. ഇരുവര്‍ക്കും എന്തെങ്കിലും അജണ്ടയുണ്ടായിരുന്നോ എന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. എന്നാല്‍ ഇരുവരും വിശ്വാസികളാണെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

ശബരിമല വിശ്വാസികളുടെ ഇടമാണ്. പോലീസിനും സര്‍ക്കാരിനും മറ്റു സംഘടനകള്‍ക്കും പ്രകടനംനടത്താനുള്ള സ്ഥലമല്ല അതെന്നും കോടതി നിരീക്ഷിച്ചു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.

സ്‌പെഷ്യല്‍ കമ്മീഷണര്‍ തിങ്കളാഴ്ച യുവതീ പ്രവേശനം സംബന്ധിച്ച കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ബിന്ദുവും കനക ദുര്‍ഗയും വിശ്വാസികളാണോ എന്നാണ് ഹൈക്കോടതി ചോദിച്ചത്. പോലീസ് സംരക്ഷണത്തിലാണ് ഇരുവരും ശബരിമലയിലെത്തിയത്. പുലര്‍ച്ചെ ദര്‍ശനത്തിന് ഇരുവരെയും എത്തിച്ച പോലീസ് നടപടി ഏറെ വിവാദമായിരുന്നു.

ഇരുവരും വിശ്വാസികളാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എജി നേരിട്ടെത്തിയാണ് കോടതിയില്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ കോടതി തൃപ്തി പ്രകടിപ്പിച്ചില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘത്തെ പമ്ബയിലേക്ക് സ്വകാര്യ വാഹനത്തില്‍ അയച്ചതടക്കമുള്ള വിഷയങ്ങളിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക