Image

പോലീസ് സേനയെ അച്ചടക്കം പഠിപ്പിക്കാന്‍ സര്‍ക്കാര്‍! അച്ചടക്ക നടപടി നേരിടുന്ന ഉദ്യേഗസ്ഥര്‍ക്ക് ഇനി മുതല്‍ സ്ഥാനക്കയറ്റം ലഭിക്കില്ല

Published on 08 January, 2019
പോലീസ് സേനയെ അച്ചടക്കം പഠിപ്പിക്കാന്‍ സര്‍ക്കാര്‍! അച്ചടക്ക നടപടി നേരിടുന്ന ഉദ്യേഗസ്ഥര്‍ക്ക് ഇനി മുതല്‍ സ്ഥാനക്കയറ്റം ലഭിക്കില്ല

 സമീപകാലത്തായി ഏറെ പഴി കേള്‍ക്കേണ്ടി വന്ന പോലീസ് സേനയില്‍ അച്ചടക്ക നടപടികള്‍ ശക്തമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാരും. കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. അച്ചടക്ക നടപടി നേരിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ സ്ഥാനം കയറ്റം ലഭിക്കില്ല.

ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ അച്ചടക്ക നടപടി ബാധകമല്ലെന്ന പോലീസ് ആക്ടിലെ വകുപ്പ് വകുപ്പ് എടുത്തു കളയാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.പുതിയ പരിഷ്‌കാരം നടപ്പാക്കാനായി ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭായോഗത്തിലെ തീരുമാനം. പോലീസ് ആക്ടിലെ 101(6) എന്ന ചട്ടമാണ് ഓര്‍ഡിനന്‍സിലൂടെ റദ്ദാക്കുന്നത്.

വാര്‍ഷിക വേതനം തടയുന്നതടക്കമുള്ള നടപടി സ്ഥാനക്കയറ്റത്തിന് ഈ വകുപ്പ് പ്രകാരം ബാധകമായിരുന്നില്ല. നിയമത്തിലെ ഈ പഴുത് ചൂണ്ടികാട്ടി അച്ചടക്ക നടപടി നേരിട്ട പോലീസുകാര്‍ സ്ഥാനക്കയറ്റം നേടിയിരുന്നു. 2011ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി നേരിടുന്നവര്‍ക്ക് അനുകൂല കോടതി വിധിയും ഉണ്ടായി. ഇവ മറികടക്കാനാണ് വകുപ്പ് റദ്ദാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക