Image

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം ജനുവരി 12-നു ശനിയാഴ്ച

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 08 January, 2019
വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം ജനുവരി 12-നു ശനിയാഴ്ച
വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരവും ,ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ 2019 ജനുവരി 12 ആം തിയതി ശനിയാഴ്ച രാവിലെ 9 മുതല്‍ 5 വരെ ആഘോഷിക്കുന്നു .

മകരസംക്രാന്തി ദിനമായ ജനുവരി 14 ന് പുതിയ ക്ഷേത്രത്തിലേക്ക് മാറുന്നതിനാല്‍ (606 Halstead Ave, Mamaroneck, NY) അവിടെ മാറ്റ പ്രതിഷ്ട കര്‍മ്മങ്ങള്‍, പ്രേത്യേക പൂജകള്‍ എന്നിവ ബ്രന്മശ്രീ ശ്രീനിവാസ് ഭട്ടിന്റെയും ബ്രന്മശ്രീ കേസരി യുടെയും നേതൃത്വത്തില്‍ ഉള്ള ആചാര്യ വൃന്ദം നിര്‍വഹിക്കുന്നതാണ്. തുടര്‍ന്ന് പതിനൊന്ന് ദിവസത്തെ ദിവസത്തെ വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കുമെന്ന് ഗുരുസാമി പാര്‍ത്ഥസാരഥി പിള്ള അറിയിച്ചു.

മാലയിട്ട് വ്രതം നോറ്റ്, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച് ഇരുമുടിയെന്തിയ അയ്യപ്പന്മാര്‍ ക്ഷേത്രത്തി ദര്‍ശന പുണ്യം നേടുന്ന നിമിഷങ്ങള്‍. ഈ ആത്മചൈതന്യത്തിലേക്കാണ് ഓരോ അയ്യപ്പ ഭക്തനേയും വിളിക്കുന്നത്. . ജനുവരി 12 വരെയാണ് ശരണംവിളികളും പൂജകളുടെയും അന്തരീക്ഷത്തില്‍ അയ്യപ്പതൃപ്പാദങ്ങളില്‍ സ്രാഷ്ടാംഗം നമസ്കരിക്കാനുമുള്ള വേദിയാകുന്നത്. വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍മകരവിളക്കിന്റെ സുകൃതം നുകരാന്‍ അവസരമൊരുക്കി നിങ്ങളെ ഏവരെയും വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

രാവിലെ അയപ്പ സുബ്രഭാതതോടെ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവം ഉഷ പൂജക്കും അയ്യപ്പനുട്ടിനും, പബസദ്യകും ശേഷം ഇരുമുടി പൂജ സമരഭിക്കുകയാണ്. ഇരുമുടിയെന്തിയ അയ്യപ്പന്മാര്‍ ചെണ്ട മേളത്തിന്റയും താലപൊലിയു ടെയും അകമ്പടിയോടെ ശരണം വിളിയോടെ ക്ഷേത്രീ വലംവെച്ച് ക്ഷേത്രതിനുള്ളില്‍ പ്രവേശിക്കുന്നു.ഇതോട്പ്പം തന്നെ അയ്യപ്പന്‍ വിളക്കും വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയായി ഒരുക്കുന്നു.നെയ്യഭിഷേകത്തിനും പുഷ്പഭിഷേകത്തിനോടെപ്പം തന്നെ വാസ്റ്റ് ഭജന്‍ ഗ്രൂപ്പ്‌ന്റെ ഭജനയും ഭക്തരെ ഭക്തിയുടെ കൊടുമുടിയില്‍ എത്തിക്കും എന്നതില്‍ സംശയമില്ല. പടി പൂജ,നമസ്കാര മന്ത്ര സമര്‍പ്പണം, മംഗള ആരതി,മന്ത്ര പുഷ്പം, ദിപരാധന,കര്‍പ്പൂരാഴി, അന്നദാനം എന്നിവ പതിവ് പോലെ നടത്തുന്നതാണ്. ഹരിവരാസനയോടെ മകരവിളക്ക് മഹോത്സവത്തിനു കൊടിയിറങ്ങും.

ദൈവ ചൈതന്യം പ്രപഞ്ചത്തില്‍ എങ്ങും പ്രകടമാണ്. ആ ചൈതന്യത്തിലേക്ക് അടുക്കാനുള്ള പടിപടിയായുള്ള പരിശീലന ത്തിനുള്ള അവസരം ആണ് ഓരോ മണ്ഡല കാലവും. നമ്മുക്ക് ഈ സനാതന സത്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസിലാക്കി ജീവിക്കുവാന്‍ ജഗദീശ്വേരന്‍ നമ്മെ അനുഗ്രഹിക്കട്ടെ, മാനവ സേവ മാധവ സേവ എന്ന വിശ്വാസത്തോടെ സനാതന ധര്മ്മവും ഭാരതീയ പൈതൃകവും പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവര്ത്തിക്കുന്ന ന്യൂയോര്‍ക്കിലെ ഹൈന്ദവ സമൂഹത്തിന്റെ എല്ലാമായ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ വരുംകാല പ്രവര്‍ത്തങ്ങളില്‍ ഭാഗമാകുവാന്‍ നിങ്ങളെ ഓരോരുത്തരെയും ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷണിക്കുന്നു.

അയ്യപ്പഭക്തന്മാര്‍ക്ക് അഭിമാനിക്കത്തക്കവിധത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി പുരോഗമിക്കുന്നു.അമ്പലത്തിന്റെ പ്രവര്‍ത്തങ്ങള്‍ തുടങ്ങി മുന്ന് വര്‍ഷം കൊണ്ട് സ്വന്തമായി ഒരു ബില്‍ഡിംഗ് വാങ്ങുവാനും കഴിഞ്ഞു എന്നത് വളരെ അഭിമാനത്തോടെ ആണ് കാണുന്നത്. ജനുവരി 14 ന് പുതിയ ക്ഷേത്രത്തിലേക്ക് മാറുന്നതിനാല്‍ അവിടെ മാറ്റ പ്രതിഷ്ട കര്‍മ്മങ്ങള്‍ നടത്തുന്നതാണ്.

നിങ്ങളെ ഏവരെയും വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിലേക്കും പുതിയ ക്ഷേത്രത്തിലെ മാറ്റ പ്രതിഷ്ട കര്‍മ്മങ്ങളിലേക്കും സ്വാഗതം ചെയ്യുന്നതായി ഗുരു സ്വാമി പാര്‍ത്ഥസാരഥിപിള്ളയും ക്ഷേത്ര കമ്മിറ്റിയും അറിയിച്ചു.
Join WhatsApp News
ബാലചന്ദ്രൻ 2019-01-09 02:22:44
അമേരിക്ക  ഇന്ത്യയെ  അപേക്ഷിച്ചു  എല്ലാ  മതക്കാർക്കും  രാജ്യക്കാർക്കും  സമത്വ  സുന്ദര  സെക്കുലർ  രാജ്യമാണ് . ആർക്കും  ഇവിടെ  അമ്പലവും  പള്ളിയും  പണിയാം .  ഇന്ത്യയിലെ  ബാബരിമസ്ജിത്  പൊളിച്ചമാതിരി  ഇവിടെ  ആരും  പൊളിക്കാൻ വരുകയില്ല .ആർക്കും  ഏതു  മതവും  ആചരിക്കാം . ഖർവാപ്പസ്  ഇ വിടെയില്ല . ഇവിടെ  അയ്യപ്പ  ഷേത്രത്തിൽ  വയസു  വിത്യാസമില്ലാതെ  ഏതു  സ്ത്രീക്കും  പോകാമായിരിക്കും . അല്ലാതെ  ഇൻഡയിലെ  മാതിരി  സുപ്രീം  കോടതി  വിധിയും , ഭരണകടനയും  വെല്ലുവിളിച്ചു  നിയമം  ലംഖിച്ചു കൊലവിളി  നടത്തി ഹർത്താലും  നടത്തി ബിജെപി , RSS , സംഘപരിവാർ  ഗുണ്ടകൾ  ശബരിമല  വിഷയത്തിൽ  നടത്തുന്നതു  പോലെ  USA  യിൽ നടത്തിയാൽ  വിവരമറിയും ചുമ്മാ  വിവരമില്ലാത്ത  മത  വൈരാഗ്യം  വളർത്തുന്ന  പിസ്  ശ്രീധരൻ  പിള്ളൈ , ശശികല ടീച്ചർ രാഹുൽ ഈശ്വർ , ഗോപാലകൃഷ്ൺ  ടൈപ്പ്കളുടെ ചിന്താഗതി  ഇവിടയാർക്കും  ഉണ്ടാകാതിരുന്നാൽ  മതി , ബിജെപി യുടെ  മൂടു  താങ്ങികളയാ കേരളത്തിലെ  ചില  കോൺഗ്രസ് കാരായും  ഇവിടെ  വേണ്ട . രാഹുൽ  ഗാന്ധി , സോണിയ ഗാന്ധി  തുടങ്ങിയ  കോൺഗ്രസ് കാർ  തരക്കേടില്ല . ഞാനും  45  വയസുകാരിയായ ഭാര്യയും 14 ഉം 16ഉം  വയസുള്ള  എന്റ  രണ്ടു  പെൺകുട്ടികളും  വെസ്റ്ചെസ്റ്ററിലെ  അയ്യപ്പ  ദര്ശനത്തിന്  വരുന്നുണ്ട് . തടഞ്ഞാൽ  പോലീസ്  അകമ്പടിയോടെ  വെസ്‌ചെസ്റ്റർ  അയ്യപ്പ മല ചവിട്ടും . പിന്നെ  അടുത്തമാസം  നാട്ടിലെ  അയ്യപ്പ  ഷേത്രത്തിലും  പോകും . ഗീതാ  മണ്ഡലവും , khana  യുo ,  NBNA  ഒക്കെ  സപ്പോർട്ട് ചെയ്യണം  കേട്ടോ .
ഡി അമേരിക്കൻ  രാജ്യം  സിന്ദാബാദ് . ഇന്ത്യയിലെ  വൃത്തികേട്ട അനാചാരങ്ങൾ , തിരുച്ചുവേദം തകരണം . ബോയ്‌കോട്ട്  RSS , സംഘപരിവാർ  ഇൻ USA  ആൻഡ് എവെരി where .
SchCast 2019-01-10 14:10:16

Do they allow young women (10-50 age group) to tread the steps? How come a scheduled caste priest is not included in the team of worship leaders?

You cannot practice discrimination in this land!

രക്ഷകന്‍ യേശു 2019-01-10 14:55:21
യേശുവില്‍ കൂടി മാത്രമേ രക്ഷ ഉള്ളു എന്ന് Schകാസറ്റ്‌ ഇടക്കിടെ എഴുതാറില്ലേ  അതും ഒരു വിവേചനം ആണ്.
നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക