Image

ജൂനിയര്‍ കുഞ്ഞാലി മരയ്ക്കാര്‍ ആകാന്‍ പ്രണവ് മോഹന്‍ലാല്‍; ആവേശം പകര്‍ന്ന് അര്‍ജ്ജുനും

Published on 08 January, 2019
ജൂനിയര്‍ കുഞ്ഞാലി മരയ്ക്കാര്‍ ആകാന്‍ പ്രണവ് മോഹന്‍ലാല്‍; ആവേശം പകര്‍ന്ന് അര്‍ജ്ജുനും

ഏറ്റവും പുതിയ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രമായ കുഞ്ഞാലി മരയ്ക്കാറില്‍ താരസാന്നിദ്ധ്യം ശ്രദ്ധേയമാകുന്നു. കുഞ്ഞാലിയുടെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ എത്തുന്നത് സാക്ഷാല്‍ പ്രണവ് മോഹന്‍ലാല്‍ തന്നെയാകുമെന്ന് സൂചന. ഇതിന്റെ സൂചന നല്‍കുന്ന കുഞ്ഞാലി മരയ്ക്കാര്‍ ജൂനിയറിന്റെ ലുക്കും പുറത്തുവന്നു. പ്രണവിനൊപ്പം തമിഴ് സൂപ്പര്‍താരം താരം അര്‍ജുനും ചിത്രത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിന്റെ ചെറുപ്പം കാണിക്കുന്ന ആദ്യ 20 മിനിട്ടിലാകും പ്രണവ് എത്തുന്നത്. അതില്‍ ഏറെയും കടലും കപ്പലും ഉള്‍പ്പെടുന്ന രംഗങ്ങളാണ്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. സുനില്‍ ഷെട്ടി, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

നൂറുകോടിയിലധികം ചിലവ് വരുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും സി.ജെ. റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍. തിരുവാണ് ഛായാഗ്രഹണം.

തീരദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിത്രത്തില്‍ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷന്‍ കാര്യങ്ങള്‍ വിദേശത്തായിരിക്കും നടക്കുക. പ്രിയദര്‍ശന്റെ 95 ാമത്തെ ചിത്രമാണ് മരക്കാര്‍; ആശീര്‍വാദിന്റെ 25 ാമത്തേതും. 2020ലാകും ചിത്രം റിലീസ് ചെയ്യുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക