Image

കേരള കണ്‍വെന്‍ഷന്‍ ഫൊക്കാനയുടെ ചരിത്രം തിരുത്തികുറിക്കും: പ്രസിഡന്റ് മാധവന്‍ ബി നായര്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 January, 2019
കേരള കണ്‍വെന്‍ഷന്‍ ഫൊക്കാനയുടെ ചരിത്രം തിരുത്തികുറിക്കും: പ്രസിഡന്റ് മാധവന്‍ ബി നായര്‍
നാടും വീടും വിട്ട് അമേരിക്കയുടെ തണലിലേക്ക് ചേക്കേറിയ ഒരായിരം മലയാളി സഹോദരങ്ങളെ ഒരു കുടക്കീഴില്‍ ഒന്നിച്ചു ചേര്‍ക്കുന്ന സംഘടനയാണ് ഫൊക്കാന. അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിന്റെയും സ്‌നേഹബന്ധത്തിന്റെയും മുഖമുദ്രയായ സംഘടന. അമേരിക്കയുടെ മണ്ണില്‍ കാലുകുത്തിയ മലയാളികള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒത്തുകൂടി സംഘടനകള്‍ രൂപീകരിച്ചു തുടങ്ങിയപ്പോള്‍ ഈ വ്യത്യസ്തതയെ കോര്‍ത്തിണക്കാന്‍ 1983 ല്‍ ന്യൂയോര്‍ക്കില്‍ സ്ഥാപിതമായ സംഘടനകളുടെ ഫെഡറേഷന്‍ ആണ് ഫൊക്കാന. " വര്‍ണവൈവിധ്യമായ പലതരം മുത്തുകളെ ഒരു നൂലില്‍ കോര്‍ത്തെടുത്തതാണ് ഐക്യഭാരതം " എന്ന ഡോ. രാജേന്ദ്രപ്രസാദിന്റെ വാചകങ്ങള്‍ ഇവിടെയും അര്‍ത്ഥവത്താവുകയാണ്. അമേരിക്കയില്‍ പലസ്ഥലത്തായി രൂപംകൊണ്ട സാംസ്കാരിക സംഘടനകളെ ഒരു നൂലിഴയില്‍ കോര്‍ത്ത് മനോഹരമായ മാല തീര്‍ക്കാന്‍ ഫൊക്കാന എന്ന സംഘടന സ്ഥാപിതമായി. അങ്ങനെ അമേരിക്കന്‍ മലയാളികളുടെ സംഘടകളുടെ സംഘടനയായ ഫൊക്കാന, ഏല്‍പ്പിക്കപ്പെട്ട കര്‍മ്മങ്ങള്‍ നാളിതുവരെ ഭംഗിയായി നിര്‍വ്വഹിച്ചു എന്ന് പറയുന്നതില്‍ എനിക്ക് കൃതഞ്ജതയുണ്ട്.

നെഹ്‌റു പറഞ്ഞ ആ നാനാത്വത്തില്‍ ഏകത്വം ഞങ്ങള്‍ ഇന്നും കാത്തുസൂക്ഷിക്കുന്നു, ഫൊക്കാന എന്ന സംഘടനയിലൂടെ. ഓരോ മലയാളിയുടെയും കണ്ണീരൊപ്പാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഞങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഫൊക്കാന എന്ന ഈ ഒത്തൊരുമക്ക് 35 വര്‍ഷം തികയുമ്പോള്‍ ഇടക്ക് വെച്ച് ഇലകളും പൂക്കളും കൊഴിഞ്ഞു പോയെങ്കിലും ഫൊക്കാന അതിന്റെ ഐക്യബോധത്തെ മുറുകെ പിടിക്കുകയും തങ്ങളുടെ കര്‍ത്തവ്യത്തെ സുതാര്യമായി നോക്കിക്കാണുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ ആ വൃക്ഷം കടപുഴകി വീഴാതെ, മണ്ണില്‍ വേരുറപ്പിച്ച്, ഇലകള്‍ തളിര്‍ത്ത്, പൂക്കള്‍ വിരിയിച്ചുകൊണ്ടേയിരുന്നു. പേരിനും പ്രശസ്തിക്കും അപ്പുറം ഉത്തരവാദിത്തങ്ങള്‍ക്ക് വിലകല്പിക്കുന്ന ഫൊക്കാന ഇന്നോളം നാടിന്റെ സേവകരായി പ്രവര്‍ത്തനമനുഷ്ഠിച്ചു. അമേരിക്കന്‍ മലയാളികളുടെ മാത്രമല്ല കേരളത്തിന്റെ തീരാദുഃഖത്തിലും ഫൊക്കാനയുടെ സഹായഹസ്തങ്ങള്‍ അസ്ത്രവേഗത്തില്‍ പാഞ്ഞെത്തിയിട്ടുണ്ട്.

കേരളത്തിന്റെ പുരോഗമനത്തിനും വികസനത്തിനും സര്‍ക്കാരുമായി കൂടിച്ചേര്‍ന്ന് നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഫൊക്കാനക്ക് കഴിഞ്ഞിട്ടുണ്ട്.2019 ജനുവരി 29, 30 നും കേരള കണ്‍വെന്‍ഷനിലും കേരളത്തിനായി മഹത്തായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ വെച്ച് നടത്താന്‍ പോകുന്ന കേരള കണ്‍വെന്‍ഷന്‍ ഫൊക്കാനയുടെ എക്കാലത്തെയും സ്വപ്നപദ്ധതികള്‍ക്ക് സാക്ഷ്യം വഹിക്കും. മഹാപ്രളയം മൂലം നെട്ടോട്ടമോടിയ കേരളീയരെ രക്ഷിക്കാനും അവര്‍ക്ക് കൈത്താങ്ങാവാനും ഫൊക്കാന രാപ്പകലില്ലാതെ പ്രയത്‌നിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരള കണ്‍വെന്‍ഷന്റെ വേദിയും പ്രളയം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് സഹായം നല്‍കാനുള്ള അവസരമായി ഞങ്ങള്‍ എടുക്കുകയാണ്. കേരളത്തിലെ പത്തു ജില്ലകളില്‍ ആയി നൂറ് (100 ) വീട്കള്‍ നിര്‍മ്മിച്ചു നല്‍കുന്ന വലിയ പദ്ധതിക്ക് തുടക്കമിടാന്‍ കണ്‍വെന്‍ഷന്‍ അരങ്ങൊരുക്കും. പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെ കണ്‍വെന്‍ഷനില്‍ വെച്ച് ആദരിക്കുകയും ചെയ്യുന്നുണ്ട്.

ആപത്തുകള്‍ അസുഖങ്ങളായി ജനങ്ങളെ വേട്ടയാടുമ്പോള്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാതെ ജനങ്ങളെ ശുശ്രൂഷിക്കുന്ന ദൈവത്തിന്റെ മാലാഖമാരെന്ന് നമ്മള്‍ വിളിക്കുന്ന നഴ്‌സുമാര്‍ക്കും അവരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്‌ലോറന്‍സ് നെറ്റിങ് ഗെയില്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നുണ്ട്. ഐ ടി രംഗത്ത് തിളങ്ങി നില്‍ക്കുന്ന യുവാക്കള്‍ക്ക് വേണ്ടി ടെക്‌നോപാര്‍ക്കുമായി ചേര്‍ന്ന് ആഞ്ചല്‍ കണക്ട് എന്ന പദ്ധതിയും ഫൊക്കാന ഒരുക്കുന്നു.സ്കില്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം , എയിഡ്‌സ്(ഒകഢ ജീശെശേ്‌ല) ബാധിരരായ കുട്ടികള്‍ക്കുള്ള ചികിത്സ സഹായം,കേരള സമൂഹത്തിലും , അമേരിക്കന്‍ സമൂഹത്തിലും നല്ല പ്രവര്‍ത്തങ്ങള്‍ കാഴ്ച വെക്കുന്നവരെ അവാര്‍ഡുകള്‍ നല്‍കി ആദരിക്കുകയും ചെയ്യും .അങ്ങനെ അപരിചിതരായ ഒട്ടനേകം മലയാളി സഹോദരങ്ങള്‍ക്ക് ജീവനും ജീവിതവും നല്‍കി സംതൃപ്തരാക്കാന്‍ ഫൊക്കാന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ മലയാളികളില്‍ എത്തിക്കുന്ന ഫൊക്കാന ടുഡേ എന്ന പത്രം കണ്‍വെന്‍ഷനോടനുബന്ധിച്ച് ഒരു പതിപ്പും പുറത്തിറക്കുന്നുണ്ട്. കേരളത്തിനായി ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഈ കേരള കണ്‍വെന്‍ഷന്‍ എല്ലാവര്‍ക്കും ഫലപ്രദമാകുമെന്ന് വിശ്വസിക്കുന്നു. കേരള കണ്‍വെന്‍ഷന്റെ വേദിയിലേക്ക് എല്ലാ മലയാളി പ്രേക്ഷകരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

ഫൊക്കാനയുടെ 2018 - 2020 ലെ പ്രസിഡന്റ് ആയി തെരഞ്ഞടുക്കുകയും , കേരളത്തിലെയും അമേരിക്കയിലെയും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ ഏവരോടും എന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു . ഒരിക്കല്‍ കുടി എല്ലാവരെയും കേരള കണ്‍വെന്‍ഷനിലക്ക് സ്വാഗതം ചെയ്യുന്നു.
കേരള കണ്‍വെന്‍ഷന്‍ ഫൊക്കാനയുടെ ചരിത്രം തിരുത്തികുറിക്കും: പ്രസിഡന്റ് മാധവന്‍ ബി നായര്‍ കേരള കണ്‍വെന്‍ഷന്‍ ഫൊക്കാനയുടെ ചരിത്രം തിരുത്തികുറിക്കും: പ്രസിഡന്റ് മാധവന്‍ ബി നായര്‍
Join WhatsApp News
ജയിംസ് കോട്ടപ്പുറം 2019-01-09 20:56:56
ഇപ്പോഴും ഇദ്ദേഹത്തിന്റെ ചിത്രം മാത്രമേയുള്ളല്ലോ....
ഫൊക്കാനയ്ക്ക് സെക്രെട്ടറി മുതലായ കമ്മട്ടിയൊന്നും ഇല്ലേ? 
ഫൊക്കാന ചുരുങ്ങി ചുരുങ്ങി മാധവന്‍ നായരിലേക്ക് മാത്രമായോ ?
ഫൊക്കാനയുടെ കേരള കണ്‍വന്ഷന് ആശംസകള്‍ എന്നുപരയുന്നതിനു പകരം, ഇക്കുറി മാധവന്‍ നായരുടെ കേരള കണ്‍വന്ഷന് ആശംസകള്‍ നേരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക