Image

രാമക്ഷേത്രനിര്‍മ്മാണവും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും (ജോയ് ഇട്ടന്‍)

Published on 09 January, 2019
രാമക്ഷേത്രനിര്‍മ്മാണവും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും (ജോയ് ഇട്ടന്‍)
കഴിഞ്ഞ 25 വര്‍ഷമായി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാണ് രാമക്ഷേത്ര നിര്‍മ്മാണം .ഇത്തവണയും പതിവ് പോലെ അത് തന്നെ ഉയര്‍ന്നു വരുമ്പോള്‍ ഒരു ഭയം ഇന്ത്യന്‍ ജനതയെ ബാധിച്ചിരിക്കുന്നു .ഇങ്ങു കേരളത്തില്‍ ശബരിമലയും വടക്ക് രാമക്ഷേത്രവും തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുമെന്നു വ്യക്തം.പൊതുതെരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാമക്ഷേത്ര നി ര്‍മാണത്തിനുവേ ണ്ടിയുള്ള മുറവിളി കരു ത്താര്‍ജിക്കുന്നത് കഴിഞ്ഞ കാല്‍നൂറ്റാ ണ്ടായി പതിവു കാഴ്ചയാണ്. ഇത്തവണയും പതിവുതെറ്റിയിട്ടി ല്ലെന്നു മാത്രമല്ല ആര്‍ എസ്എസ്, സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ആക്രോശ ങ്ങള്‍ക്ക് മൂര്‍ച്ചയേറിയിരിക്കുന്നു.

1992 മാതൃകയില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയുടെ പ്രഖ്യാപനം കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവരികയുണ്ടായി. കര്‍സേവ കര്‍ ബാബ്‌രി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി ഒരുമാ സത്തിനുശേഷം അന്നത്തെ നരസിംഹറാവു ഗവണ്‍മെന്റ് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എസ് ബി ചവാന്‍ പാര്‍ലമെന്റില്‍ ഒരു ബില്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തിരുന്നു

തര്‍ക്കവിഷയമായ ഭൂമിയില്‍ 2.77 ഏക്കറടക്കം 60.77 ഏക്കര്‍ ഏറ്റെടുത്ത് രാമമന്ദിര്‍, പള്ളി , തീര്‍ഥാടകര്‍ക്കുള്ള സൗകര്യം, ലൈബ്രറി, മ്യൂസിയം എന്നിവ സ്ഥാപിക്കുക വഴി സമുദായിക മൈത്രിയും സാഹോദര്യം കൊണ്ടുവരിക എന്നതെയിരുന്നു ലക്ഷ്യം . പക്ഷെ ബിജെപിയുടെയും ചില മുസ്ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പ് അത്തരം ശ്രമങ്ങളു ടെ അന്ത്യം കുറിക്കുകയായിരുന്നു. രാഷ്ട്രീയ ലാക്കോടെ പ്രശ്‌നം എക്കാലത്തേക്കും സജീവ മാക്കി നിലനിര്‍ ത്തുകയാണ് തല്‍പര കക്ഷികളുടെ ലക്ഷ്യമെന്ന് ഇത് വ്യക്തമാക്കുന്നു രാഷ്ട്രപതി ഇക്കാര്യ ത്തില്‍ സുപ്രിംകോടതിയുടെ അഭിപ്രായം ആരാഞ്ഞിരുന്നു. വിഷയം പരിഗണിച്ച പരമോന്നത കോടതിയുടെ നിര്‍ദേശം രാഷ്ട്രപതി അംഗീകരിക്കണമെന്നില്ല എന്നതുകൊണ്ടുതന്നെ അക്കാര്യത്തില്‍ തീര്‍പ്പ് കല്‍പിക്കുന്നതില്‍ നിന്നും സുപ്രിംകോടതി പിന്മാറി.ഇപ്പോള്‍ സുപ്രിംകോടതി ഒരുകൂട്ടം ഹര്‍ജികള്‍2019 ജനുവരി മാസത്തില്‍ പരിഗണിക്കാനിരിക്കെയാണ് 1992 മാതൃകയിലുള്ള ജനകീയ സമര ഭീഷണിയുമായി സംഘ്പരിവാര്‍ രംഗത്തുവന്നിരിക്കുന്നത്.

നരേന്ദ്രമോ ഡി ഭരണകൂടത്തിന്റെ ഭരണകാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് ഈ നീക്കം ശ്രദ്ധേയമാകുന്നത്. പരമോന്നത നീതിപീഠത്തെ സ്വതന്ത്ര മായി പ്രവര്‍ത്തിക്കാ ന്‍ അനുവദിക്കാതെ ഭൂരിപക്ഷ മതവിശ്വാസത്തിന്റെയും വൈകാരികതയുടെയും പേരില്‍ സമ്മ ര്‍ദത്തിലാക്കി പ്ര ശ്‌നം സജീവമാക്കി നിലനിര്‍ത്തുക എന്ന താണ് ലക്ഷ്യം. ബിജെപി പ്രസിഡ ന്റ് അമിത്ഷായും ആര്‍എസ്എ സ് മേധാവി മോഹന്‍ ഭാഗവതും കഴിഞ്ഞ ദിവസം നട ത്തിയ കൂടിക്കാ ഴ്ചയും ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്തേണ്ടത് .

വടക്കേ ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ ഒഴികെയുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അതിന്റെ മറ്റൊരു മുഖമാണ്. പൗരത്വം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുന്ന ഉത്തരവാണ് ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. സമാധാനപൂര്‍ണമായ ജനജീവിതത്തെ തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പിനുള്ള തീക്കളിക്കാണ് നരേന്ദ്രമോഡിയും സംഘപരിവാറും ഒരുമ്പെട്ടിരിക്കുന്നത്.

രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിനും നിയമനിര്‍മാണത്തിനും മുതിര്‍ന്നാല്‍ തന്നെ അതിന്റെ പ്രായോഗികത ഉയര്‍ത്തുന്ന ചോദ്യം ആര്‍ക്കും അവഗണിക്കാവുന്നതല്ല. അത്തരമൊരു നീക്കം ദേശീയ രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതവും വര്‍ഗീയ കലാപങ്ങള്‍ക്ക് ഇടയാക്കും എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക