Image

സ്റ്റാഫോര്‍ഡ് മലയാളി അസോസിയേഷന്‍ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

Published on 09 January, 2019
സ്റ്റാഫോര്‍ഡ് മലയാളി അസോസിയേഷന്‍ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ഹൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് മലയാളി അസോസിയേഷന്‍ (SAMA) അംഗങ്ങള്‍ സകുടുംബസമേതം ക്രിസ്മസും പുതുവര്‍ഷവും Stafford ലുള്ള നായര്‍ പ്ലാസാ ഓഡിറ്റോറിയത്തില്‍ (Nair plaza) വച്ചു 2019 ജനവരി അഞ്ചാം തീയതി ശനിയാഴ്ച് വൈകുന്നേരം 5 മണിക്ക് നിറഞ്ഞ സദസ്സില്‍ ആഘോഷിക്കുകയുണ്ടായി.

Stafford Council Man ശ്രീ കെന്‍ മാത്യുവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി ശ്രീമതി ജൂലി മാത്യുവും ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു. ജിജി പുഞ്ചത്തലക്കല്‍ സ്വാഗതം ആശംസിക്കുകയും ജിജി ഓലിക്കന്‍ ആധികാരികമായി സാമയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചം വിശദമായി സംസാരിച്ചു തുടര്‍ന്ന് K. P. ജോര്‍ജ്, ശശിധരന്‍ നായര്‍, അനില്‍ ആറന്മുള, മാത്യം വൈരമണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചതോടെ കലാപരിപാടികള്‍ക്ക് തുടക്കമായി.

കുട്ടികളും മുതിര്‍ന്നവരും പാടിയും ആടിയും അരങ്ങിനെ ആനന്ദസാഗരത്തില്‍ ആറാടിച്ചു. റോയി തീയാടിക്കല്‍, ബേബി ചാക്കോ എന്നിവരുടെ നിയന്ത്രണത്തില്‍ നടന്ന ആഘോഷങ്ങള്‍ ജനറല്‍ സെക്രട്ടറി ജോജി ജേക്കബ് എല്ലാവര്‍ക്കും സ്‌നേഹപൂര്വ്വം നന്ദി രേഖപ്പെടുത്തിയതോടു കൂടി സസന്തോഷം പര്യവസാനിച്ചു.

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി.
സ്റ്റാഫോര്‍ഡ് മലയാളി അസോസിയേഷന്‍ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായിസ്റ്റാഫോര്‍ഡ് മലയാളി അസോസിയേഷന്‍ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക