Image

മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷം

Published on 10 January, 2019
മിഡ് ലാന്‍ഡ്  പാര്‍ക്ക്  സെന്റ്  സ്റ്റീഫന്‍സ്  ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷം
ന്യൂജേഴ്‌സി : മിഡ് ലാന്‍ഡ്  പാര്‍ക്ക്  സെന്റ്  സ്റ്റീഫന്‍സ്  ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ സ്‌തെപ്പാനോസ് സഹദായുടെ തിരുനാള്‍ ആഘോഷ ചടങ്ങുകള്‍  ജനുവരി 11,12  (വെള്ളി /ശനി )തീയതികളില്‍  ക്രമീകരിച്ചിരിക്കുന്നു 

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍  ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളാവോസ് തിരുമേനിയുടെ മുഖ്യ കാര്‍മീകത്വത്തില്‍ നടക്കുന്ന തിരുന്നാള്‍ ആഘോഷ ചടങ്ങുകളില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ലിന്‍ഡന്‍ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ് ,സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഡോവര്‍ ദേവാലയത്തിലെ വികാരി റവ:ഫാ.ഷിബു ഡാനിയല്‍, സെന്റ് ഗ്രീഗോറിയോസ്  ക്ലിഫ്ടണ്‍ പള്ളി വികാരി  റവ:ഫാ.ഷിനോജ് തോമസ് എന്നിവര്‍ സഹകാര്‍മീകത്വം വഹിക്കും 

തിരുന്നാള്‍ ആഘോഷ  ചടങ്ങുക്കള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 11 , വെള്ളിയാഴ്ച  വൈകുന്നേരം ആറു മണിക്ക്  സന്ധ്യാ നമസ്‌കാരവും അതിനെ തുടര്‍ന്ന്  ഏഴു മണിക്ക്  ദേവാലയത്തിലെ   ഗായക സംഘം അവതരിപ്പിക്കുന്ന  ഭക്തിഭക്തിസാന്ദ്രമായ  ഗാനാലാപനവും ഉണ്ടായിരിക്കും.  പെരുന്നാളിനോട് അനുബന്ധിച്ചു  Rev . Dn . ഷോണ്‍ തോമസ് നയിക്കുന്ന പ്രഭാഷണം   വൈകുന്നേരം  7:30 നാണു ക്രമീകരിച്ചിരിക്കുന്നത്. 8 :30 നു പ്രദക്ഷിണവും അതിനെ തുടര്‍ന്ന് ഒന്‍പതു മണിക്ക്  ആശീര്‍വാദ ചടങ്ങുകളും, വിശ്വാസികള്‍ക്കായി  ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ് 

ജനുവരി 12  ശനിയാഴ്ച രാവിലെ 9  മണിക്ക്   പ്രഭാത നമസ്‌കാരവും , 10  മണിക്ക് അഭിവന്യ സക്കറിയ മാര്‍ നിക്കോളാവോസ് തിരുമേനിയുടെ മുഖ്യ കാര്‍മീകത്വത്തില്‍ വിശുദ്ധ കുര്‍ബാനയും. 12  മണിക്ക്  പ്രഭാഷണവും അതിനെ തുടര്‍ന്ന്  ആശീര്‍വാദ ചടങ്ങും, തിരുന്നാള്‍  ആഘോഷങ്ങളില്‍  സംബന്ധിക്കുന്ന  എല്ലാ വിശ്വാസികള്‍ക്കുമായി  ഉച്ചഭക്ഷണവും സജ്ജമാക്കിയിട്ടുണ്ട്.  

സെന്റ് സ്റ്റീഫന്‍സ്  ദേവാലയ വികാരി റവ:ഫാ. ബാബു .കെ.മാത്യു സമീപ ഇടവകളിലേതു ഉള്‍പ്പെടെ എല്ലാ  വിശ്വാസി സമൂഹത്തിനോടും  തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിനിര്‍ഭരം പങ്കെടുക്കുവാനും ദൈവതിരുനാമത്തില്‍ അനുഗ്രഹം പ്രാപിക്കുവാനും  ആവശ്യപ്പെട്ടു. 

ശ്രീ കെ ജി തോമസ്  തിരുന്നാള്‍ ആഘോഷ  പരിപാടികളുടെ  കോ ഓര്‍ഡിനെറ്റര്‍ സ്ഥാനം വഹിക്കും.  

കൂടുതല്‍ വിവരങ്ങള്‍ക്ക് 

റവ:ഫാ. ബാബു .കെ.മാത്യു  (201 562 6112)
സെക്രട്ടറി : ജെറീഷ് വര്‍ഗീസ്  (201  621  1003 )
ട്രെഷറര്‍  : ജോസ് തോമസ്    (201  983 9025 )
പെരുന്നാള്‍ കോ ഓര്‍ഡിനെറ്റര്‍: ശ്രീ കെ ജി തോമസ് (201 981 6120 )

വാര്‍ത്ത! അയച്ചത് :  ജിനേഷ് തമ്പി

മിഡ് ലാന്‍ഡ്  പാര്‍ക്ക്  സെന്റ്  സ്റ്റീഫന്‍സ്  ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക