Image

സ്വാശ്രയ പ്രവേശനത്തിന്‌ സാമൂഹികനീതി ഉറപ്പാക്കും: മുഖ്യമന്ത്രി

Published on 04 July, 2011
സ്വാശ്രയ പ്രവേശനത്തിന്‌ സാമൂഹികനീതി ഉറപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാശ്രയ പ്രവേശന വിഷയത്തില്‍ എല്ലാവര്‍ക്കും സാമൂഹികനീതി ഉറപ്പാക്കിക്കൊണ്ടുള്ള പരിഹാരം കാണുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇന്ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ്‌ തീരുമാനമുണ്ടായത്‌. നാളെയും മറ്റന്നാളുമായി വിവിധ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പ്രതിപക്ഷ നേതാവിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ ചില വിമര്‍ശനങ്ങള്‍ ഉണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക