ജോസഫിന്റെ വിജയത്തോടെ മലയാളത്തില്‍ നായകനടനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ജോജു ജോര്‍ജ്ജ്. ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ജോസഫിന് മുന്‍പ് സഹമനടനായുളള വേഷങ്ങളിലും കോമഡി റോളുകളിലുമായിരുന്നു ജോജു കൂടുതലായി ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രത്തില്‍ ഗംഭീര പ്രകടനം തന്നെയാണ് ജോജു നടത്തിയതെന്നായിരുന്നു അഭിപ്രായങ്ങള്‍ വന്നിരുന്നത്.
നായകനായുളള അരങ്ങേറ്റ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കികൊണ്ടാണ് ജോജു മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. സിനിമ പുറത്തിറങ്ങിയതുമുതല്‍ നിരവധി പ്രേക്ഷകപ്രശംസകളായിരുന്നു ജോജു ജോര്‍ജ്ജിന് ലഭിച്ചിരുന്നത്. ജോസഫിനു ശേഷവും നിരവധി സിനിമകളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ജോജുവിന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.