Image

നാട് കടത്തുന്നവരെ തള്ളുന്നത് മെക്സിക്കോയിലെ അപകടകരമായ പ്രദേശത്തെന്ന് ആരോപണം

ഏബ്രഹാം തോമസ് Published on 10 January, 2019
നാട് കടത്തുന്നവരെ തള്ളുന്നത് മെക്സിക്കോയിലെ  അപകടകരമായ പ്രദേശത്തെന്ന് ആരോപണം
 അതിര്‍ത്തി മതിലിന്റെ പേരില്‍ ഭരണസ്തംഭനവും വാക്‌പോരും മുറുകുകയാണ്. മറുവശത്ത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു മാനുഷിക പ്രശ്‌നം ആരുടെയും ശ്രദ്ധയില്‍പെടാതെ വളരുകയാണ്. നിയമ വിരുദ്ധമായി അമേരിക്കയില്‍ കഴിയുന്നവരെ വാഹനങ്ങളില്‍ മെക്‌സിക്കോയിലെ അതിര്‍ത്തി സംസ്ഥാനമായ മൗലി പാസിലെ റെയ്‌നോസയില്‍ തള്ളുന്നു.

ഓരോ രാത്രിയിലും നൂറോ, ഇരുന്നൂറോ, നാട് കടത്തപ്പെട്ടവരെ യുഎസ് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികാരികള്‍ റെയ്‌നോസയില്‍ ഇറക്കി വിടുന്നുണ്ട് എന്നാണ് ആരോപണം.

നാട് കടത്തപ്പെടുന്നവര്‍ മിക്കവരും മെക്‌സിക്കോ രാജ്യക്കാരാണ്. അമേരിക്കയില്‍ വര്‍ഷങ്ങളായി ചിലപ്പോള്‍ ദശകങ്ങളായി കഴിഞ്ഞ ഇവരില്‍ പലര്‍ക്കും റെയ്‌നോസയുടെ കുപ്രസിദ്ധി അറിയില്ല. മെക്‌സിക്കോയിലെ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമാണിത്. മെക്‌സിക്കോയുടെ വടക്കന്‍ അതിര്‍ത്തി സംസ്ഥാനമായ മൗലി പാസിലെ ഏറ്റവും അരക്ഷിത പ്രദേശം എന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് തീവ്ര താക്കീത് നല്‍കിയിരിക്കുന്നത് റെയ്‌നോസയെകുറിച്ചാണ്.

ആറു ലക്ഷം നിവാസികളുള്ള നഗരത്തില്‍ 2018 ല്‍ 225 കൊലപാതകങ്ങളുണ്ടായി. ഇത് 2017 ന്റെ ഇരട്ടിയാണ്. 2,500 പേര്‍ കാണാതായി. കുറ്റകൃത്യ സംഘങ്ങള്‍ ധാരാളമായുണ്ട്. ഇവ മനുഷ്യരെ അപഹരിക്കുന്നു. ഭീഷണിപ്പെടുത്തി പണം വാങ്ങുന്നു. കുടിയേറ്റക്കാരാണ് ഇവരുടെ പ്രധാന ലക്ഷ്യം. യുഎസില്‍ ബന്ധുക്കളുള്ള കുടിയേറ്റക്കാരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം തട്ടും.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ടവരുടെ മൂന്നിലൊന്ന് (ഏതാണ്ട് 60,000 പേര്‍) ടമൗലി പാസ് വഴിയാണ് പോയത്. 16,500 പേര്‍ റെയ്‌നോസയില്‍ എത്തി. മെക്‌സിക്കന്‍ അധികാരികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതു മനുഷ്യാവകാശ ലംഘനമാണെന്ന് വാദിച്ചു.

മെക്‌സിക്കോയിലെ പുതിയ ഭരണകൂടം യുഎസിനോട് ഈ പ്രദേശത്തേയ്ക്ക് നാട് കടത്തപ്പെട്ടവരെ അയയ്ക്കാതെ മറ്റു സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് അയയ്ക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. മെക്‌സിക്കോയുടെ നാഷനല്‍ ഇമ്മിഗ്രേഷന്‍ അതോറിറ്റി തലവന്‍ ടെനാഷ്യ ഗ്വില്ലന്‍ ഇതാവശ്യപ്പെട്ട് കഴിഞ്ഞു.

2017 ല്‍ ഡസന്‍ കണക്കിന് തട്ടിക്കൊണ്ടു പോകലും ഭീഷണിപ്പെടുത്തി പണം വാങ്ങലും നടന്നതായി മെക്‌സിക്കന്‍ അധികാരികള്‍ പറയുന്നു. ഈ വര്‍ഷം സംസ്ഥാന ഗവര്‍ണര്‍ പ്രോജക്ട് സേഫ് പാസ്സേജ് എന്നൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം യുഎസില്‍ നിന്ന് നാട് കടത്തി സംസ്ഥാനത്ത് എത്തിയ ഓരോ വ്യക്തിയും പുറത്തിറങ്ങി സഞ്ചരിക്കുമ്പോള്‍ സംരക്ഷണത്തിന് ഒരു പൊലീസുകാരന്‍ ഒപ്പം ഉണ്ടാകും.

ഭീഷണികള്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്നു. എടിഎമ്മുകളില്‍ നിന്ന് പണമെടുത്താല്‍ ഉടനെ തോക്കിന്റെ മുനയില്‍ നിര്‍ത്തി ആളുകളെ തട്ടിക്കൊണ്ട് പോയിട്ടുണ്ട്. ബന്ധുക്കളോട് മോചന ദ്രവ്യം ആവശ്യപ്പെട്ട് ബസിലെ യാത്രക്കാരെ മുഴുവന്‍ തട്ടിക്കൊണ്ട് പോയിട്ടുണ്ട്.

2016 ല്‍ മെക്‌സിക്കോയുടെ ഫെഡറല്‍ ഗവണ്‍മെന്റ് യുഎസില്‍ നിന്ന് നാട് കടത്തപ്പെടുന്നവരെ 12 അതിര്‍ത്തി പ്രദേശങ്ങളില്‍ സ്വീകരിക്കാമെന്ന് സമ്മതിച്ചിരുന്നു. ഇവയില്‍ റെയ്‌നോസയും ഉള്‍പ്പെട്ടിരുന്നു. നാട് കടത്തപ്പെട്ടവരെ റെയ്‌നോസയില്‍ വിടുന്നതിനെ കുറിച്ചോ അവര്‍ക്കെന്ത് സംഭവിക്കുന്നു എന്നതിനെകുറിച്ചോ പ്രതികരിക്കുവാന്‍ യുഎസ് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികാരികള്‍ തയാറായിട്ടില്ല.
Join WhatsApp News
truth and justice 2019-01-10 08:32:18
My simple question is this? Why should you want to cross the country illegally? If an indian Citizen cross illegally to Pakistan they shot and kill you.Atleast America dont do that.
We are all Migrants 2019-01-10 09:04:16
but don't forget- most people in India & USA are migrants. Natives are the original inhabitants in USA & Dravids are that of India. All others are illegal or invaders.
trump Lawyer 2019-01-10 15:29:16
Michael Cohen - rumps lawyer agreed to testify publicly before Congress next month to give "a full and credible account" of his work on behalf of trump - jail is getting ready for trumpans
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക