Image

ഒരു മരമാവാം (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 10 January, 2019
ഒരു മരമാവാം (കവിത: ഫൈസല്‍ മാറഞ്ചേരി)
ഒരു മരമാവുക
എന്നൊരു
വരമേകുകില്‍
ഏതു മരമാകും

ചന്ദന മരമാവണ
മെന്നന്തരംഗം

കോടാലി കൊണ്ട്
വെട്ടുന്നവനും
തീയില്‍ എറിഞ്ഞു ചാരമാക്കുന്നവനും
തൊലി ചെത്തി പീഡിപ്പിക്കുന്നവനും
ഓമനിച്ചു
ഉമ്മവെക്കുന്നവനും

സുഗന്ധം നല്‍കണം.....

ഒരു സുഗന്ധമായ് മാത്രം
എല്ലാവരും ഓര്‍ത്തിരിക്കാന്‍
ഒരു സുകൃതമായ് എന്നും
സ്വയം എരിഞ്ഞു തീരാന്‍......
Join WhatsApp News
parasite 2019-01-10 10:01:19
പക്ഷേ
മണ്ണിന്നടിയിൽ
ആരും കാണാതെ
അന്യന്റെയന്നം
കട്ടു ഭുജിക്കുന്ന
പരാന്നഭുക്ക് *
ആകല്ലേ മർത്യാ

* parasite. sandalwood taps the roots of nearby plants for food and water.


വിദ്യാധരൻ 2019-01-10 19:34:24
കൊള്ളാം കവി നിൻ ആഗ്രഹം 
ജനിക്കാൻ ചന്ദനമരമായടുത്ത ജന്മം!
അന്യനുപകാരമില്ലാത്ത ജന്മത്തെക്കാൾ 
ചന്ദന മരമായി  ജനിച്ചു മരിക്കുന്നത് നന്ന്.
ഉണ്ടിവിടെ കാഞ്ഞിരംമരംപോലെ 
കയ്യിക്കുന്ന മനുഷ്യ ജന്മങ്ങളേറെ
വളർന്നു പൊന്തുന്നവർക്കും 
ആർക്കും ഉപകാരമില്ലാതൊത്തിരി
കടിക്കുന്നു  പശുത്തൊട്ടിയിൽ പട്ടിപോൽ     
എങ്കിലുമറിഞ്ഞിരിക്കണം നീ 
ആഗ്രഹിക്കുന്നെതെ ന്തെന്ന് 
ചന്ദനത്തിൻ ചരിത്രം തിരയിൽ 
കാണാം ഗുണങ്ങങ്ങളേറെ
പുണ്യമാണത് പവിത്രമാണ്
സുന്ദരിമാരുടെ കണ്ണിലുണ്ണിയാണ്
വെട്ടിമുറിക്കുന്നവരെ നിഷ്ടൂരം 
ഇട്ടുരയ്ക്കുന്നുര കല്ലിൽ 
കുഴമ്പാക്കി നിവേദ്യമാക്കുന്നു 
ഫാലത്തിൽ തൊടുകുറിയാക്കുന്നു 
സുന്ദരിമരുടെ കപോലങ്ങളിലും 
അംഗോപാംഗങ്ങളിലും 
പുരണ്ടുറങ്ങാം രാത്രിയിൽ
ചില കള്ളന്മാർ മരിക്കുമ്പോൾ 
അവരുടെ ചിതയിൽ 
കൊള്ളിയായി മാറാം നിനക്ക് 
നാറികൾ ജീവിച്ചിരുന്നപ്പോൾ 
ചെയ്‌തു കൂട്ടിയ നാറ്റത്തിൻ കഥ,
പുകയായി പൊന്തി നാശം വരുത്താതെ 
സുഗന്ധമായി ദ്യോവിലുയർന്നു വിലസാൻ 
പറയാനുള്ളത് ഞാൻ പറയുന്നു 
ബാക്കിയെല്ലാം നിൻ ഇഷ്ടം 
മഹത്തുക്കൾ   മരിക്കുന്നു ഭൂവിൽ 
സഹജീവികൾക്കായി ജീവൻ കൊടുക്കുന്നു 
ഫൈസൽ 2019-01-10 23:00:16
നന്ദി സുഹൃത്തുക്കളെ, 
വായനക്കും അഭിപ്രായങ്ങൾക്കും പുതിയ അറിവുകൾക്കും. അറിയില്ലായിരുന്നു മറ്റു മരങ്ങളുടെ വേരിൽ നിന്നു കട്ടു ഭുജിക്കുന്ന മരമാണ് ചന്ദനമരമെന്ന്.... 
പറങ്കി മാവ്,ബദാം എല്ലാം  അത്തരം മരമാണെന്ന് കേട്ടിട്ടുണ്ട്.... 
ഒരുപാട് കടങ്കഥകളുടെ പൂരണമാണല്ലോ ജീവിതം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക