Image

പൃഥ്വിരാജ്‌ നായകനാകുന്ന '9'ന്റെ ട്രെയ്‌ലറിന്‌ വമ്പിച്ച വരവേല്‍പ്പ്‌

Published on 11 January, 2019
പൃഥ്വിരാജ്‌ നായകനാകുന്ന  '9'ന്റെ ട്രെയ്‌ലറിന്‌ വമ്പിച്ച വരവേല്‍പ്പ്‌

കൊച്ചി: പൃഥ്വിരാജ്‌ നായകനാകുന്ന സയന്‍സ്‌ ഫിക്‌?ഷന്‍ ചിത്രം '9' (നയന്‍)ന്റെ ട്രെയ്‌ലറിന്‌ വമ്പിച്ച വരവേല്‍പ്പ്‌. റിലീസ്‌ ചെയ്‌ത്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയ്‌ലര്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു.

ദുല്‍ഖര്‍ നായകനായ '100 ഡെയ്‌സ്‌ ഓഫ്‌ ലവി'ന്‌ ശേഷം കമലിന്റെ മകന്‍ ജെനുസ്‌ മൊഹമ്മദ്‌ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്‌ '9'. പൃഥ്വിരാജ്‌ പ്രൊഡക്‌ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്നാണ്‌ നിര്‍മാണം.

ഹോളിവുഡ്‌ സിനിമകളോട്‌ കിടപിടിക്കുന്ന ദൃശ്യാവിഷ്‌കാരവുമായെത്തിയ ട്രെയ്‌ലര്‍ ആരാധകര്‍ അമ്പരപ്പോടെയാണ്‌ സ്വീകരിച്ചത്‌. പൃഥ്വിക്കൊപ്പം മംമ്‌ത മോഹന്‍ദാസ്‌, പ്രകാശ്‌ രാജ്‌, വാമിഖ, ബാലതാരം അലോക്‌ എന്നിവരും അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും ഹിമാചല്‍ പ്രദേശിലാണ്‌.

സംവിധായകന്‍ ജെനുസ്‌ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ്‌ രാമാനുജമാണ്‌. സംഗീതം ഷാന്‍ റഹ്മാന്‍, ചിത്രസംയോജനം ഷമീര്‍ മൊഹമ്മദ്‌, കല ഗോകുല്‍ ദാസ്‌, പശ്ചാത്തലസംഗീതം ശേഖര്‍ മേനോന്‍, വസ്‌ത്രാലങ്കാരം സമീറ സനീഷ്‌ എന്നിവരും ചിത്രത്തിന്റെ പിന്നണിയിലുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക