Image

ഫ്‌ലവേഴ്‌സ് ടിവി യു എസ് എ അമേരിക്കന്‍ ഡ്രീംസില്‍ ഈ ആഴ്ചയിലെ വിശേഷങ്ങള്‍

Published on 11 January, 2019
ഫ്‌ലവേഴ്‌സ് ടിവി യു എസ് എ അമേരിക്കന്‍ ഡ്രീംസില്‍ ഈ ആഴ്ചയിലെ വിശേഷങ്ങള്‍
1. ഷിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്മസ്-ന്യൂഇയര്‍ സെലിബ്രേഷന്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള St. മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു.

2. ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനയായ നാമം ഹോളിഡേ പാര്‍ട്ടി സംഘടിപ്പിച്ചു. നാമം സെക്രട്ടറി ജനറല്‍ മാധവന്‍ നായര്‍ പ്രസിഡണ്ട് മാലിനി നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രശസ്ത ഗായകരായ ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം വില്യം ഐസക്, ഡെല്‍സി നൈനാന്‍ എന്നിവരുടെ ഗാനങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

3 .ഹൂസ്റ്റണില്‍ കേരള ഹിന്ദു സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചെണ്ട പഠന കളരിയുടെ ഈ വര്‍ഷത്തെ അരങ്ങേറ്റം ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്രകലകള്‍ പരിപോഷിപ്പിക്കുന്നതിനും കേരളത്തിന്റെ തനതായ പാരമ്പര്യങ്ങളും മൂല്യങ്ങളും വരുംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്നതിനും ആയാണ് കേരള ഹിന്ദു സൊസൈറ്റി ഈ ഉദ്യമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

4. ഓര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്‍ ഓര്‍മയുടെ 2018 ക്രിസ്മസ് രാവ് വര്‍ണ്ണാഭമായി. പ്രസിഡന്റ് ബാബു ആന്റണി, സെക്രട്ടറി ജിജോ, ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക