Image

പുതുവര്‍ഷത്തില്‍ ചുവടുവെയ്ക്കാം. പുത്തന്‍ ആരോഗ്യശീലങ്ങളിലേക്ക് (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 12 January, 2019
പുതുവര്‍ഷത്തില്‍ ചുവടുവെയ്ക്കാം. പുത്തന്‍ ആരോഗ്യശീലങ്ങളിലേക്ക് (ജോര്‍ജ് തുമ്പയില്‍)
പുതുവര്‍ഷം പ്രതീക്ഷകളുമായി കടന്നുവന്നിരിക്കുന്നു. ആരോഗ്യകരമായൊരു ജീവിതശൈലിക്ക് തുടക്കമിടാന്‍ ഇതു തന്നെയാണ് യോജ്യമായ സമയം, പ്രത്യേകിച്ച് ജനുവരിയിലെ ഈ ആദ്യദിനങ്ങള്‍. പലരും ജനുവരിയുടെ തുടക്കത്തില്‍ പതിവായി പോസിറ്റീവ് തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കിതുടങ്ങാറുണ്ടെങ്കിലും മാസം അവസാനിക്കും  മുമ്പേ പ്രസ്തുത തീരുമാനങ്ങള്‍ മനസില്‍ നിന്നുപോലും അപ്രത്യേക്ഷമായിരിക്കും എന്നതാണ് വാസ്തവം.

ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്.
ആരോഗ്യപരമായി നിങ്ങളെടുക്കുന്ന പുതിയ ശീലങ്ങളെ ഒരു ക്രാഷ് കോഴ്‌സ് ഡയറ്റ് എന്ന
നിലയിലല്ലാതെ ജീവിതരീതിയിലെ മാറ്റം എന്ന നിലയില്‍ അംഗീകരിക്കാന്‍ ശ്രമിക്കുക. ജനുവരിയില്‍ തന്നെ പൂര്‍ണമായ മാറ്റം ഉണ്ടാകും എന്ന വിധത്തിലുള്ള ധാരണകളെ ഉപേക്ഷിക്കുക. വര്‍ഷം മുഴുവനിലേക്കുമായി വ്യക്തമായൊരു പ്ലാന്‍ രൂപീകരിച്ച് ഘട്ടം ഘട്ടമായി അത് നടപ്പാക്കുക. 

കൂടുതല്‍ സമയം വര്‍ക് ഔട്ട് ചെയ്യും തുടങ്ങിയ തീരുമാനങ്ങളെടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ശീലങ്ങള്‍ രൂപപ്പെടാന്‍ സമയമെടുക്കും, അതുകൊണ്ട് തന്നെ മടുപ്പിക്കുന്നതും ഭാരപ്പെട്ടതുമായ ശീലങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഒരു ശീലവുമായി പൊരുത്തപ്പെട്ട ശേഷം മാത്രം അടുത്തതിലേക്ക് പോകുകയാണ് ബുദ്ധി. 
ആരോഗ്യപരിപാലനത്തിനായി ഡോക്ടര്‍മാര്‍ പങ്കുവച്ച ചില നിര്‍ദ്ദേശങ്ങള്‍ കുറിക്കുന്നു. 
ടൈപ്പ് 2 ഡയബറ്റിസിനുള്ള സാധ്യതകളെയും അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നും  DoIhaveprediabetes.org ലെ സെല്‍ഫ് സ്‌ക്രീനിംഗ് ടെസ്റ്റിലൂടെ കണ്ടെത്തുക. ഇന്ന് ഏകദേശം 30 മില്യണോളം അമേരിക്കന്‍ ജനത ടൈപ്പ് 2 ഡയബെറ്റിസിന്റെ പിടിയിലാണ് എന്നാല്‍ ഇക്കൂട്ടരിലെ കാല്‍ഭാഗത്തോളം പേരിലും രോഗം നിര്‍ണയിക്കപ്പെട്ടിട്ടില്ലന്നതാണ് വാസ്തവം. ഫാസ്റ്റിംഗില്‍ പ്ലാസ്മ ഗ്ലൂക്കോസ് ലവല്‍ പരിശോധിക്കുന്നതിലൂടെ ടൈപ് 2 ഡയബറ്റിസ് കണ്ടെത്താം. 
വ്യായാമങ്ങള്‍ ശീലമാക്കുക. ആഴ്ചയില്‍ 150 മിനിറ്റ് മിതമായവിധത്തിലെ വ്യായാമപ്രവര്‍ത്തികളിലോ 75 മിനിറ്റ് കഠിനമായ വ്യായാമപ്രവര്‍ത്തികളിലോ വ്യാപരിക്കുക. 
LoweryourHBP.org സന്ദര്‍ശിച്ച് നിങ്ങളുടെ ബി പി ലവല്‍ അറിയുക. അത് ഉയര്‍ന്ന ലവലിലെങ്കില്‍ കുറക്കാന്‍ ശ്രമിക്കുന്നത് ഹൃദ്രോഗത്തെയും സ്‌ട്രോക്കിനെയും അകറ്റിനിര്‍ത്തും. 

സോഡിയവും പഞ്ചസാരയും ചേര്‍ത്തിട്ടുള്ള പ്രോസസ് ചെയ്ത ഭക്ഷണം കഴിയുന്നതും കുറയ്ക്കുക. കൂടുതല്‍ ഉപ്പ് അല്ലെങ്കില്‍ സോഡിയം കഴിക്കുന്നത് രക്തസമ്മര്‍ദം വര്‍ധിപ്പിച്ചേക്കാം. മധുരപാനീയങ്ങള്‍ക്കു പകരം വെള്ളം കുടിക്കുക. ഭക്ഷണത്തിനുശേഷം മധുരപദാര്‍ഥങ്ങള്‍ കഴിക്കുന്നതിനു പകരം പഴവര്‍ഗങ്ങള്‍ കഴിക്കാം. സോസേജുകള്‍, ഇറച്ചി, വെണ്ണ, കേക്കുകള്‍, പാല്‍ക്കട്ടികള്‍, ബിസ്‌ക്കറ്റുകള്‍ എന്നിങ്ങനെ കൊഴുപ്പു കൂടിയ ഭക്ഷണം കഴിവതും ഒഴിവാക്കുക. 
ബ്ലഡ് ഷുഗര്‍ ലവല്‍ എത്ര, നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്ന കാലറീസിന്റെ അലവ് തുടങ്ങി ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം അത്ര പ്രധാനമല്ലാത്ത കാര്യങ്ങളെകുറിച്ചാണ്, അതായത് ചില നമ്പറുകളെ കുറിച്ചാണ് പലരും തല പുകയ്ക്കാറ് എന്നതാണ് യാഥാര്‍ഥ്യം. അങ്ങെനെയെങ്കിലുംആരോഗ്യകരമായി പ്രധാനപ്പെട്ട നമ്പറുകള്‍ അവഗണിക്കപ്പെടുന്നു എന്നതാണ് കഷ്ടം. 

നിങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഓരോ കാലറിയും എണ്ണിക്കൊണ്ടിരിക്കേണ്ട കാര്യമില്ല. പകരം ഓരോ ഭക്ഷണവിഭവങ്ങളും ശരിയായ അളവിലെടുത്ത് കഴിക്കാന്‍ സാധിക്കുന്ന വിധം ഒരു പ്ലെയിറ്റ് മോഡല്‍ മാനദണ്ഡമാക്കുക. നിങ്ങളുടെ പ്ലെയിറ്റിലെ പകുതിയിടത്ത് പച്ചക്കറികളും പഴങ്ങളും കാല്‍ ഭാഗത്ത് മീന്‍, ബീന്‍സ് തുടങ്ങി പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണവും അവസാന കാല്‍ ഭാഗത്ത് ധാന്യ വിഭവങ്ങളും ശീലിക്കുക.
ശരിയായ ആരോഗ്യത്തിന് 25 മുതല്‍ 35 ഗ്രാം വരെ നാരുകളടങ്ങിയ ഭക്ഷണം ദിവസേന ആവശ്യമാണന്നിരിക്കെ ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും നാരടങ്ങിയ ഭക്ഷണം 16 ഗ്രാം മാത്രമാണ് ലഭിക്കുന്നത്. കൊളസ്‌ട്രോളും ബ്ലഡ് ഷുഗര്‍ ലവലും കുറയാനും ക്യാന്‍സറിനെയും മറ്റും പ്രതിരോധിക്കാനും നാരുകളടങ്ങിയ ഭക്ഷണം പ്രധാനമാണ്. 
രാത്രിയില്‍ 78 മണിക്കൂര്‍ ഉറക്കം ശീലമാക്കുക. മതിയായ ഉറക്കം ലഭിക്കാതിരിക്കുന്നത് പൊണ്ണത്തടിക്കും ടൈപ്പ് 2 ഡയബറ്റിസിനും ഹൃദ്രോഗത്തിനും കാരണമാകാം. 
ആഴ്ചയില്‍ രണ്ടരമണിക്കൂറെങ്കിലും ശാരീരിക വ്യായാമം ശീലിക്കണം. ശരിയായ ആരോഗ്യത്തിനും ഹൃദ്രോഗത്തെയും സ്‌ട്രോക്കിനെയുമൊക്കെ വിളിപ്പാടകലെ നിര്‍ത്തുന്നതിനും വ്യായാമം ആവശ്യമാണ്.
100 mg/dl ല്‍ താഴെ ആണ് നോര്‍മല്‍ റീഡിംഗ്. 

ഇടയ്ക്കിടെ ബി പി ചെക് ചെയ്യുക. നോര്‍മല്‍ ബി പി 120/80mmHg യൊ അതില്‍ കുറവോ ആണ്. 130 മുതല്‍ 139 വരെയും 8089 വരെയും ബി പി ഉയരുന്നത് നന്നല്ല. ഉയര്‍ന്ന ബി പി പ്രത്യക്ഷ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല എന്നതിനാല്‍ നിശബ്ദകൊലയാളി എന്നാണ് വിശേഷിപ്പിക്കപ്പെടുക. അതുകൊണ്ട് ബി പി ചെക്ക് ചെയ്തുകൊണ്ടിരിക്കുക. 
ആരോഗ്യകരമായ ജീവിതരീതി സ്വീകരിക്കുന്നതിന് പ്രായം മാനദണ്ഡമാക്കേണ്ടതില്ല. പ്രായം മുപ്പതില്‍ താഴെയാണെങ്കിലും തൊണ്ണൂറുകളോടടുത്തെങ്കിലും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ചുവട് വെക്കാന്‍ മടിക്കേണ്ടതില്ല. ഏത് പ്രായത്തിലും അത് സാധ്യമാണ്. 

നിങ്ങള്‍ കഴിക്കുന്ന ഓരോ കാലറിയും എണ്ണേണ്ടതില്ല, ആകെകൂടിയുള്ള ആരോഗ്യത്തിന് അതൊരു പ്രധാനമായ നമ്പറല്ല. 
ഭാരത്തിന്റെയും നീളത്തിന്റെയും അടിസ്ഥാനത്തില്‍ ബോഡിമാസ് ഇന്‍ഡക്‌സ് കണക്കാക്കുന്നതിലുമുണ്ട് അപാകതകള്‍. അതുകൊണ്ട് ഈ നമ്പറുകളിലൊന്നും കാര്യമില്ലന്നറിയുക. ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കപ്പെടുന്നപക്ഷം അവ നിര്‍ദേശിച്ചിരിക്കുന്ന അളവില്‍ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. 

ആല്‍ക്കഹോള്‍ ശീലമുണ്ടെങ്കില്‍ യു എസ് ഡയറക്ടറി ഗൈഡ്‌ലൈന്‍സ് ഫോര്‍ അമേരിക്കന്‍സില്‍ പറയും വിധം മിതമായി മാത്രം ഉപയോഗിക്കുക, നിങ്ങളുടെ വീടും കാറും പരിസരവും പുകവലിവിരുദ്ധമേഖലയായി പ്രഖ്യാപിക്കുക. 
വേദനസംഹാരികള്‍ ഡോക്ടറുടെ നിര്‍ദേശത്തില്‍ മാത്രം ഉപയോഗിക്കുക. 
വാക്‌സിനുകളും മറ്റും കുടുംബത്തിലുള്ളവര്‍ സ്വീകരിക്കുന്ന കാര്യം മറക്കാതിരിക്കുക. സമീകൃതാഹാരവും ദിവസേനെയുള്ള വ്യായാമവും മാനസികാരോഗ്യത്തിന് ഊര്‍ജം പകരുമെന്നറിയുക. അതുകൊണ്ട് വൈകാതെ ആരോഗ്യശീലങ്ങളിലേക്ക് ചുവടുവെയ്ക്കാം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ എന്ന് തിരിച്ചറിയുക. അതുകൊണ്ട് ഈ പുതുവര്‍ഷം പുത്തന്‍ ആരോഗ്യശീലങ്ങളുടേതുമാകട്ടെ.

പുതുവര്‍ഷത്തില്‍ ചുവടുവെയ്ക്കാം. പുത്തന്‍ ആരോഗ്യശീലങ്ങളിലേക്ക് (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക