Image

ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ്‌ പിണറായി ശ്രമിക്കുന്നതെന്ന്‌ എ കെ ആന്‍റണി

Published on 12 January, 2019
ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ്‌ പിണറായി  ശ്രമിക്കുന്നതെന്ന്‌  എ കെ ആന്‍റണി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ കെ ആന്‍റണി. കേരളത്തില്‍ ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ്‌ പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന്‌ എ കെ ആന്‍റണി. പ്രളയ കാര്യം ശ്രദ്ധിക്കുന്നതിന്‌ പകരം കേരളത്തെ കലാപത്തിലേക്ക്‌ നയിക്കുകയാണ്‌ പിണറായി വിജയന്‍ ചെയ്യുന്നത്‌. സാവകാശം തേടാത്തത്‌ ധിക്കാരവും പക്വതയില്ലായ്‌മയുമാണെന്നും ആന്‍റണി കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തില്‍ എടുത്തു ചാട്ടമാണ്‌ സര്‍ക്കാര്‍ കാണിച്ചത്‌. എല്ലാവരും കൂടി കേരളത്തെ കലാപഭൂമിയാക്കി മാറ്റി. ഡിജിപി ചക്കിക്കൊത്ത ചങ്കരനാണെന്നും ശബരിമലയില്‍ യുഡിഎഫ്‌ സ്വീകരിച്ചതാണ്‌ ശരിയായ തീരുമാനമെന്നും ആന്‍റണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക