Image

ബിജെപി ക്യാമ്ബയിന്റെ ഭാഗമായാണ് ശബരിമലയില്‍ വരുമാനം കുറയുന്നത് : കടകംപള്ളി

Published on 12 January, 2019
ബിജെപി ക്യാമ്ബയിന്റെ ഭാഗമായാണ് ശബരിമലയില്‍ വരുമാനം കുറയുന്നത് : കടകംപള്ളി

 രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ നടത്തുന്ന ക്യാമ്ബയിന്റെ ഭാഗമായാണ് ശബരിമലയില്‍ വരുമാനം കുറയുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവാഭരണത്തിന് എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സുധാകരന്‍ ശശികുമാര വര്‍മയുമായി അടുപ്പമുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞത് അങ്ങനെ കണ്ടാല്‍ മതിയെന്നും കടകംപളളി വ്യക്തമാക്കി.

മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. റിവ്യു പെറ്റിഷന്‍ പരിഗണിക്കുമ്‌ബോള്‍ യുവതി പ്രവേശനം നടന്നതടക്കം എല്ലാ കാര്യങ്ങളും സുപ്രീം കോടതിയെ അറിയിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ശശികുമാര വര്‍മ്മ സംശയിച്ചതെന്നും മന്ത്രി പറഞ്ഞു.

പന്തളം കൊട്ടാര പ്രതിനിധിയാവാനോ കൊട്ടാരകാര്യങ്ങളില്‍ ഇടപെടാനോ ശശികുമാര വര്‍മ്മക്ക് അധികാരമില്ലെന്നും അദ്ദേഹം കൊട്ടാരത്തിന് പുറത്ത് താമസിച്ച ആളാണെന്നും പഴയ എസ് എഫ് ഐ ഭാരവാഹിയാണെന്നും മന്ത്രി വിമര്‍ശിച്ചു. അയ്യപ്പനെ കൊല്ലാന്‍ വനത്തിലേക്ക് വിട്ട പാരമ്ബര്യമാണ് പന്തളം കൊട്ടാരത്തിന്റേതെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക