Image

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ്, പരിസ്ഥിതി സെമിനാറുകളും അവാര്‍ഡ് ദാനവും കൊച്ചിയില്‍

പി. സി. മാത്യു, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ Published on 12 January, 2019
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ്, പരിസ്ഥിതി സെമിനാറുകളും അവാര്‍ഡ് ദാനവും കൊച്ചിയില്‍
ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ എന്‍വയണ്‍മെന്റ് ഫോറവും അന്തര്‍ദേശീയ ബിസിനസ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സമ്മേളനവും അവാര്‍ഡ് വിതരണവും കൊച്ചിയിലെ മറൈന്‍ െ്രെഡവിലുള്ള ടാജ് ഗേറ്റ് വേ ഹോട്ടലില്‍ 2019 ജനുവരി 13 (ഞായറാഴ്ച) വൈകീട്ട് 4 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണി മുതല്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ നടക്കുന്നതാണ്. 2018 ലെ ഗ്ലോബല്‍ എന്‍വയണ്‍മെന്റ് പ്രോട്ടക്ഷന്‍ പ്രോജക്ട് അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്യും. സംഘടനകള്‍, സ്‌കൂളുകള്‍, റിസര്‍ച്ച് സെന്ററുകള്‍ എന്നീ മേഖലകളില്‍ നിന്നും വിജയികളായവര്‍ക്ക് പത്തുലക്ഷം രൂപയ്ക്കുള്ള അവാര്‍ഡുകളാണ് ചടങ്ങില്‍ വിതരണം ചെയ്യുക. ആരോഗ്യ സാമൂഹിക ക്ഷേമ മന്ത്രി കെ.കെ.ശൈലജ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ എന്‍വയണ്‍മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ശിവന്‍ മഠത്തിലും വേള്‍ഡ് മലയാളി കൗണ്‍സില്‍ അന്തര്‍ദേശീയ വ്യാപാര വാണിജ്യ ചെയര്‍മാന്‍ ഷാജി ബേബി ജോണും അറിയിച്ചു. 

പ്രസ്തുത ദിവസം രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ഗ്ലോബല്‍ ബിസിനസ് മീറ്റും ഉച്ചയ്ക്ക് 2.15 മുതല്‍ 3.15 വരെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള സെമിനാറും വൈകുന്നേരം 4 മണി മുതല്‍ 6.30 വരെ അവാര്‍ഡ് ദാന പരിപാടികളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ലോകമെന്പാടുമുള്ള ഗ്ലോബല്‍, റീജ്യണ്‍, പ്രോവിന്‍സ് ഭാരവാഹികളും അംഗങ്ങളും വിദേശപ്രതിനിധികളും കേരളത്തിലെ പ്രമുഖ സാംസ്‌കാരിക നായകന്മാരും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുക്കും.

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ്, പരിസ്ഥിതി സെമിനാറുകളും അവാര്‍ഡ് ദാനവും കൊച്ചിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക