Image

കെജ്‌രിവാളിന്‍റെ മകളെ തട്ടികൊണ്ടുപോകുമെന്ന ഇ-മെയില്‍ സന്ദേശത്തിനെതിരെ പൊലീസ്‌ കേസെടുത്തു

Published on 13 January, 2019
കെജ്‌രിവാളിന്‍റെ മകളെ തട്ടികൊണ്ടുപോകുമെന്ന ഇ-മെയില്‍ സന്ദേശത്തിനെതിരെ പൊലീസ്‌ കേസെടുത്തു
ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാളിന്റെ മകളെ തട്ടികൊണ്ടുപോകുമെന്ന ഇ-മെയില്‍ സന്ദേശത്തിനെതിരെ ദല്‍ഹി പൊലീസ്‌ കേസെടുത്തു. അജ്ഞാത ഇ-മെയില്‍ സന്ദേശം അയച്ച വ്യക്തിക്കെതിരെ തിരിച്ചറിയല്‍ നടപടിക്കായ്‌ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തു.

കഴിഞ്ഞ ബൂധനാഴ്‌ച്ചയായിരുന്നു അരവിന്ദ്‌ കെജരിവാളിന്റെ മകളെ തട്ടികൊണ്ടുപോകുമെന്ന രീതിയില്‍ അജ്ഞാത സന്ദേശം ലഭിച്ചത്‌.

''മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്‌ അജ്ഞാതമായ ഒരു ഇ-മെയില്‍ സന്ദേശം ലഭിച്ചു.'ഞങ്ങള്‍ നിങ്ങളുടെ മകളെ തട്ടികൊണ്ടുപോകും.അവളെ സംരക്ഷിക്കാന്‍ കഴിയുന്നതൊക്കെ താങ്കള്‍ക്ക്‌ ചെയ്യാം''. മുതിര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക