Image

അജിത്തിന് മാത്രമേ അത് കഴിയൂ!! ശ്രീദേവിയുടെ ആഗ്രഹത്തെ കുറിച്ച്‌ ബോണി കപൂര്‍

Published on 13 January, 2019
അജിത്തിന് മാത്രമേ അത് കഴിയൂ!! ശ്രീദേവിയുടെ ആഗ്രഹത്തെ കുറിച്ച്‌ ബോണി കപൂര്‍

ശ്രീദേവിയുടം ആഗ്രഹം യാഥാര്‍ഥമാക്കാനായി ബോണി കപൂര്‍. തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്തിനെ നായകനാക്കി ഒരു ചിത്രം നിര്‍മ്മിക്കണമെന്നായിരുന്നു ശ്രീദേവിയുടെ ആഗ്രഹം. അത് സഫലമാക്കി കൊടുക്കുകയാണ് അദ്ദേഹം. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.

ബോളിവുഡിലെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പിങ്ക്. അമിതാഭ് ബച്ചന്‍ തപ്സി പാന്നുവും പ്രധാന വേഷത്തിലെത്തിയ പിങ്കിന്റെ തമിഴ് റീമേക്കിലാണ് അജിത് പ്രധാന വേഷത്തിലെത്തുന്നത്. അമിതാഭ് ബച്ചന്‍ ചെയ്ത വക്കീല്‍ വേഷമാണ് തമിഴില്‍ അജിത് ചെയ്യുന്നത്. നസ്രിയയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

ശ്രീദേവിയുടെ വലിയ ആഗ്രഹമായിരുന്നു പിങ്കിന്റെ റീമേക്കില്‍ അജിത്ത് അഭിനയിക്കണമെന്ന്. അജിത് സമ്മതിച്ചപ്പോള്‍ വന്‍ ആഘോഷമായിരുന്നു വീട്ടില്‍ ഒരുക്കിയത്. അവളുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അജിത്തിന് മാത്രമേ സാധിക്കുകയുളളൂ. ശ്രീ ഇത് ദൂരയിരുന്ന് കാണുന്നുണ്ടാകുമെന്ന് ബോണി കപൂര്‍ പറഞ്ഞു. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വസം കാണാന്‍ ചെന്നൈയില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക