Image

റിസോര്‍ട്ട്‌ ഉടമയേയും ജീവനക്കാരനെയും മരിച്ച നിലയില്‍ കണ്ടെത്തി

Published on 13 January, 2019
 റിസോര്‍ട്ട്‌ ഉടമയേയും ജീവനക്കാരനെയും മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി ശാന്തന്‍പാറയില്‍ റിസോര്‍ട്ട്‌ ഉടമയേയും ജീവനക്കാരനെയും മരിച്ച നിലയില്‍ കണ്ടെത്തി. റിസോര്‍ട്ട്‌ ഉടമ കോട്ടയം സ്വദേശി രാജേഷ്‌, ജീവനക്കാരന്‍ മുത്തയ്യ എന്നിവരുടെ മൃതദേഹങ്ങളാണ്‌ കണ്ടെത്തിയത്‌. കൊലപാതകമെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു.

നാട്ടുകാരാണ്‌ ആദ്യം മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക