Image

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ മാറ്റിയത് "‌അനീതി"യാണ്: സുബ്രഹ്മണ്യന്‍ സ്വാമി

Published on 13 January, 2019
സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ മാറ്റിയത് "‌അനീതി"യാണ്: സുബ്രഹ്മണ്യന്‍ സ്വാമി

 സിബിഐയില്‍ നടന്ന ആഭ്യന്തരകലാപത്തിന്‍റെ "ക്ലൈമാക്സി" നെ രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ മാറ്റിയ നടപടി "അനീതി"യാണെന്ന് അദ്ദേഹം തുറന്നടിച്ചു. സിബിഐ മുന്‍ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന സിവിസി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മുന്‍ ജസ്റ്റിസ് എ കെ പട്നായിക്കിന്‍റെ റിപ്പോര്‍ട്ടിനോട് പൂര്‍ണമായി യോജിക്കുന്നതായും സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടു.

അതേസമയം സിവിസി അന്വേഷണത്തില്‍ പരാമര്‍ശിച്ച ആരോപണത്തോട് പ്രതികരിക്കാന്‍ വര്‍മ്മയോട് ആവശ്യപ്പെട്ടതിനോട്‌ താന്‍ യോജിക്കുന്നതായും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.

പ്രധാനമന്ത്രി അദ്ധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം അലോക് വര്‍മയെ പുറത്താക്കിയത്. പ്രധാനമന്ത്രിയെക്കൂടാതെ, ചീഫ് ജസ്റ്റിസിന്‍റെ പ്രതിനിധിയായി സമിതിയിലെത്തിയ ജസ്റ്റിസ് എ കെ സിക്രി, പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരായിരുന്നു സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍.

സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അലോക് വര്‍മ്മയുടെ ഭാഗം കേട്ട ശേഷമേ തീരുമാനം പാടുള്ളു എന്ന് മല്ലികാര്‍ജ്ജുന ഖര്‍ഗെ വാദിച്ചു. അലോക് വര്‍മ്മയെ ഉടന്‍ മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനോട് ജസ്റ്റിസ് എ കെ സിക്രിയും യോജിച്ചു. ഇതോടെ ഖര്‍ഗെയുടെ വിജയോജനക്കുറിപ്പ് എഴുതി വാങ്ങി തീരുമാനം കൈക്കൊള്ളുകയായിരുന്നു.

സിബിഐ ഡയറക്ടറെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചതിന് വെറും 36 മണിക്കൂറിനകമാണ് സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ പുറത്താക്കുന്നത്.

അഴിമതി ആരോപിച്ച്‌ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വര്‍മ്മയെ ധൃതി പിടിച്ച്‌ മാറ്റിയ സെലക്ഷന്‍ കമ്മിറ്റി യുടെ തീരുമാനം ശരിയായില്ലെന്ന് അലോക് വര്‍മ്മയ്ക്ക് നേരെയുള്ള കൈക്കൂലി ആരോപണം അന്വേഷിച്ച സിവിസി ടീമിന്‍റെ മേല്‍നോട്ടം വഹിച്ച മുന്‍ ജസ്റ്റിസ് എ കെ പട്നായിക്ക് അഭിപ്രായപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക