Image

ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍

അനില്‍ പെണ്ണുക്കര Published on 13 January, 2019
ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍
തിരുവല്ല: പ്രളയത്തിലകപ്പെട്ട കേരള ജനതയ്ക്ക് താങ്ങും തണലുമായി നവകേരള നിര്‍മ്മാണത്തിന് ഫോമ നല്‍കുന്ന സഹായം അഭിനന്ദനീയമാണെന്ന് പൊതുമരാമത്ത്  മന്ത്രി ജി.സുധാകരന്‍. ഫോമാ നവകേരള ഗ്രാമത്തിന് തിരുവല്ലയില്‍ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോമ  ഭവന നിര്‍മ്മാണ പ്രോജക് ഒരു മാതൃകയാണ്. ഏതാണ്ട് 31,000 കോടി രൂപയോളം പ്രളയ നഷ്ടമാണ് കേരളത്തിനുണ്ടായത് .നമുക്ക് അവയെല്ലാം തിരികെ പിടിക്കണം. അതിന് അമേരിക്കന്‍ മലയാളികളുടെ സഹായം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിപ്രദേശമായ തിരുവല്ല കടപ്ര ട്രാവന്‍കൂര്‍ ഷുഗര്‍ കമ്പനിക്ക് സമീപം ഫോമാ വില്ലേജ് പ്രോജക്ടിനായി സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സ്ഥലത്താണ് ഫോമാ വില്ലേജ് പ്രോജക്ടിന്റെ തുടക്കം. ഏതാണ്ട് ഇരുപത് വീടുകള്‍ തുടക്കത്തില്‍ പൂര്‍ത്തിയാക്കുവാനാണ് ശ്രമിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ നാല്‍പ്പത് വീടെങ്കിലും നിര്‍മ്മിച്ചു നല്‍കുന്‍ സാധിക്കുമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കകയായിരുന്ന അദ്ദേഹം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗം ഉത്ഘാടനം ചെയ്തു. മാത്യു ടി.തോമസ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. എം.എല്‍.എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ് ' സജി ചെറിയാന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വില്ലേജ് പ്രോജക്ട് ഫണ്ട് റെയ്‌സിംഗ് ചെയര്‍മന്‍ അനിയന്‍ ജോര്‍ജ്, തിരുവല്ല പ്രോജക്ട് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ 'കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍ ,ജോ ട്രഷറാര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍, ജോണ്‍ ടൈറ്റസ്, തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലങ്കാ ഗിരി, അഡ്വ. വര്‍ഗീസ് മാമന്‍, അഡ്വ. ബിനു വി ഈപ്പന്‍, രാജേഷ് ചാത്തങ്കരി, മോന്‍സി വര്‍ഗീസ്, പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, വിക്ടര്‍.ടി.തോമസ്, ഡോ. ഫ്രീമു വര്‍ഗീസ്, ജോസഫ് എം. പുതുശേരി, ആര്‍.സനല്‍കുമാര്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്‍, തണല്‍ പ്രതിനിധി നാസര്‍, കടപ്ര വില്ലേജ് ഓഫീസര്‍ ബിജുമോന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങള്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം സ്വാഗതവും, ഫോമാ ട്രഷറര്‍ ഷിനു അലക്‌സ് നന്ദിയും രേഖപ്പെട്ടതി.

മന്ത്രിയേയും, ഫോമാ ഭാരവാഹികളേയും ചെണ്ടമേളവും, താലപ്പൊലിയോടെയും സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ച് പദ്ധതി പ്രദേശത്തെ ജനങ്ങള്‍ ഒരു വലിയ സ്വീകരണം തന്നെ ഒരുക്കിയിരുന്നു.

മധ്യ തിരുവിതാംകൂറില്‍ ഏറെ നാശനഷ്ടമുണ്ടാക്കിയ പ്രളയത്തിന്റെ കെടുതികള്‍ ഇപ്പോഴും അനുഭവിക്കുന്ന മേഖലയാണ് പത്തനം തിട്ട ജില്ലയിലെ നിരണം, തലവടി, കടപ്ര, മാന്നാര്‍ എന്നെ സ്ഥലങ്ങള്‍ .ഇവിടെ വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്കും പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഫോമയുടെ തിരുവല്ല വില്ലേജ് പ്രോജക്ടില്‍ വീടുകള്‍ ലഭിക്കുന്നതോടെ ജില്ലയിലെ വലിയ ഭവന നിര്‍മ്മാണ പദ്ധതിയായി ഫോമാ വില്ലേജ് പ്രോജക്ട് മാറും എന്ന കാര്യത്തില്‍ സംശയമില്ല.

തുടക്കത്തില്‍ ഇരുപതു വീടുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കിലും ഏതാണ്ട് മുപ്പത്തിയഞ്ചു വീടുകളെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് നല്‍കാനാണ് ഫോമാ നാഷണല്‍ കമ്മിറ്റിയുടെ തീരുമാനം. വീടുകള്‍ കൂടാതെ വായനശാല ,കമ്യൂണിറ്റി ഹാളും നിര്‍മ്മിക്കും. അങ്ങനെ മധ്യതിരുവിതാം കൂറില്‍ ഫോമയുടെ ഒരു സാംസ്‌കാരിക ഗ്രാമത്തിനു തുടക്കമിടുകയാണ് ഫോമാ ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ലക്ഷ്യം .

പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടായ സമയത്ത് നാട്ടിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുവാന്‍ ഫിലിപ്പ് ചാമത്തില്‍, ജോ. ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍, ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി സജു ജോസഫ് ,ഫോമാ സ്ഥാപക യൂത്ത് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കളും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു .

വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി നല്‍കിയാല്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഫോമ തയ്യാറാണെന്ന് അറിയിച്ചതിന്റെ ഫലമായാണ് ഫോമാ വില്ലേജിനായി വീടുകള്‍ വയ്ക്കാനുള്ള ഫോമയ്ക്ക് ലഭിക്കുന്നത് .

എല്ലാം കൊണ്ടും വളരെ സൗകര്യ പ്രദമായ സ്ഥലമാണിത്. തിരുവല്ല, ചെങ്ങന്നൂര്‍, മാന്നാര്‍, മാവേലിക്കര ഭuങ്ങളില്‍ നിന്നും അരമണിക്കൂര്‍ യാത്രയ്ക്കുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന സ്ഥലമാണിത്. അതു കൊണ്ടു തന്നെ വീടുകള്‍ ലഭിക്കുന്നവര്‍ക്ക് താമസത്തിനോ മറ്റ് സൗകര്യങ്ങള്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. പ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് തിരുവല്ല പ്രോജക്ട് പൂര്‍ത്തീകരിക്കുക. ഫോമയുടെയും, മെമ്പര്‍ അസ്സോസിയേഷനുകളുടേയും സഹായം, അമേരിക്കന്‍ മലയാളികളുടെ സഹായം, നാട്ടില്‍ നിന്ന് ഈ പ്രോജക്ടുമായി സഹകരിക്കാന്‍ തയ്യാറുള്ളവര്‍ തുടങ്ങിയവരെയെല്ലാം ഈ നന്മ നിറഞ്ഞ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. ഫോമയുടെ പല റീജിയനുകളും നവകേരള ഗ്രാമം ഒരുക്കുന്നതിനായി നിരവധി വീടുകള്‍ ഓഫര്‍ ചെയ്തുകഴിഞ്ഞു .

ഫോമാ ഫണ്ട് റേസിങ്ങ് ചെയര്‍മാന്‍ ശ്രീ അനിയന്‍ ജോര്‍ജ്, കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ഔസോ തുടങ്ങിയവരാണ് ഫോമാ വില്ലേജ് പ്രോജക്ടിന്റിന് നേതൃത്വം നല്‍കുന്നത്. തിരുവല്ല പ്രോജക്ടിന്റെ ചെയര്‍മാനായി ഉണ്ണിക്കൃഷ്ണനെയും ഫോമാ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ട് .

പത്തനംതിട്ട ജില്ലയില്‍ ദുരന്തത്തില്‍ അകപ്പെട്ട, വീടുകള്‍ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും വീടുകള്‍ നല്‍കണമെന്നാണ് ഫോമയുടെ ആഗ്രഹം. വളരെ ചെറിയ ബജറ്റില്‍ മനോഹരമായ കെട്ടുറപ്പുള്ള ഒരു വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ അമേരിക്കന്‍ മലയാളികളുടെ ഇന്നത്തെ സാഹചര്യത്തിന് കഴിയും. മനസുണ്ടായാല്‍ മാത്രം മതി. അമേരിക്കന്‍ മലയാളി സമൂഹം ചാരിറ്റിയുടെ കാര്യത്തില്‍, അത് നടപ്പിലാക്കുന്ന കാര്യത്തില്‍ കാണിക്കുന്ന കൃത്യതയും, അര്‍ഹിക്കുന്നവര്‍ക്ക് അത് എത്തിക്കുന്നതിലും എന്നും മുന്‍ പന്തിയിലാണ്. എന്തു ചെറിയ സഹായം വേണമെങ്കിലും ഇതിനായി നല്‍കാം. കേരളത്തിന്റെ നവസൃഷ്ടിക്ക് ഒപ്പം കൂടുന്നു എന്ന സന്തോഷം ഒപ്പം കൂട്ടിയാല്‍ മാത്രം മതി.

ഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണയും സഹകരണവും ലഭിക്കുന്നതിന് വേണ്ടി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് അബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ് , വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്, ജോ. സെക്രട്ടറി സജു ജോസഫ്, ജോ. ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത് .
ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍ഫോമാ വില്ലേജ് പ്രോജക്ടിന് തറക്കല്ലിട്ടു; നവകേരള നിര്‍മ്മാണത്തിന് ഫോമയുടെ സഹായം അഭിനന്ദനീയം: ജി.സുധാകരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക