Image

പട്ടിണി കിടന്ന് മടുത്ത് ബിജെപി നിരാഹാരസമരം അവസാനിപ്പിക്കുന്നു

Published on 14 January, 2019
പട്ടിണി കിടന്ന് മടുത്ത് ബിജെപി നിരാഹാരസമരം അവസാനിപ്പിക്കുന്നു
ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റില്‍ നടത്തിവന്ന നിരാഹാര സമരം ബിജെപി അവസാനിപ്പിക്കുന്നു. എ.എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, സി.കെ പത്മനാഭന്‍ തുടങ്ങിയവര്‍ മാറി മാറി നിരാഹാരസമരം നടത്തിയിട്ടും ബിജെപിയുടെ നിരാഹാരം പൊതുജനങ്ങള്‍ക്ക് പോലും ഒരു കോമഡിയായി മാറിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. നിരാഹാരം കിടക്കാന്‍ ജനശ്രദ്ധയുള്ള പുതിയ നേതാക്കളെ കിട്ടാത്തതും സമരം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന തീരുമാനത്തിലേക്ക് എത്തിച്ചു. 
ഏറെ നാളുകളായി നടത്തി വന്ന നിരാഹാര സമരം എവിടെയും എത്താതെ അവസാനിപ്പിക്കുന്നതിലുള്ള നാണക്കേട് എങ്ങനെ മറച്ചുവെക്കുമെന്ന ആലോചനയിലാണ് ഇപ്പോള്‍ ബിജെപി കേരളാ ഘടകം. 22ന് സമരം അവസാനിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. 21ന് അമിത് ഷാ കേരളത്തിലേക്ക് എത്തും. ദേശിയ അധ്യക്ഷന്‍ സാന്നിധ്യത്തില്‍ പുതിയ സമര പരിപാടി എന്തെങ്കിലും പ്രഖ്യാപിച്ച് നിരാഹാരം അവസാനിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. 
എന്തായാലും ബിജിപിയുടെ നിരാഹാര സമരം അന്തവും കുന്തവുമില്ലാതെ അവസാനിപ്പിക്കുമ്പോള്‍ എന്തായിരുന്നു സമരത്തിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്ന് പോലും വ്യക്തതയില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് പാര്‍ട്ടി നേതൃത്വം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക