Image

മകരജ്യോതിക്ക് ഇനി ഒരു പകല്‍ബാക്കി; ഭക്തിയുടെ നിറവില്‍ ശബരിമല

Published on 14 January, 2019
മകരജ്യോതിക്ക് ഇനി ഒരു പകല്‍ബാക്കി; ഭക്തിയുടെ നിറവില്‍ ശബരിമല

പ്രതിഷേധങ്ങളും സമരങ്ങളും അവസാനിച്ച ശബരിമലയില്‍ ഇന്ന് പുണ്യമായി മകരജ്യോതി തെളിയും. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നും 7.45നും ഇടയിലാണ് മകര ജ്യോതി തെളിയുക. തുടര്‍ന്ന് 7.52ന് മകരസംക്രമപൂജയും നെയ്യഭിഷേകവും നടക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭക്തരുടെ തിരക്ക് ഇത്തവണ ഏറ്റവും കുറവാണ്. എന്നാല്‍ സന്നിധാനത്ത് സാമാന്യം നല്ല തിരക്ക് തന്നെയാണ് ഇപ്പോഴുമുള്ളത്. ജ്യോതിദര്‍ശനം ലഭിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഭക്തര്‍ ജ്യോതിദര്‍ശനത്തിനായി തങ്ങാന്‍ ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ കൂടുതല്‍ ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ഇന്ന് പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് തിരിക്കും. വൈകുന്നേരം അഞ്ചോടെ ശരംകുത്തിയിലെത്തും. തുടര്‍ന്ന് വാദ്യമേളങ്ങളോടെ പതിനെട്ടാംപടി കടന്ന് സന്നിധാനത്ത് എത്തിക്കും. സോപാനത്ത് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവാഭരണം സ്വീകരിക്കും. തുടര്‍ന്ന് അയ്യപ്പനെ തിരുവാഭരണം അണിയിച്ച് നട തുറക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക