Image

ഷൈനി ജോസ് കിഴക്കനടിയില്‍ മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ (MAT) പ്രസിഡണ്ട്.

ജോസ് മോന്‍ തത്തംകുളം Published on 14 January, 2019
ഷൈനി ജോസ് കിഴക്കനടിയില്‍ മലയാളി അസോസിയേഷന്‍ ഓഫ്  താമ്പാ (MAT)    പ്രസിഡണ്ട്.
താമ്പാ: ഡിസംബര്‍ 30ആം തീയതി ഞായറാഴ്ച താമ്പായില്‍ ഉള്ള ക്‌നായിതൊമ്മന്‍ ഹാളില്‍ കൂടിയ മലയാളി അസോസിയേഷന്‍ ഓഫ് താമ്പയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് 2019ലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച  പൊതുയോഗത്തില്‍ പ്രസിഡന്റ് ഡോളി വേണാട് ഏവര്‍ക്കും സ്വാഗതം നേര്‍ന്നു. സെക്രട്ടറി ജോണ്‍ കല്ലോലിക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ സോളമന്‍ ജോസഫ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ സുരേഷ് നായര്‍, സാജന്‍ തോമസ്, ജിനോ വര്‍ഗീസ് എന്നിവര്‍ 2019ലെ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു .പ്രസിഡണ്ടായി ഷൈനി ജോസ് കിഴക്ക്‌നടിയെയും, പ്രസിഡന്റ് ഇലക്ട്രിക് ആയി ബിഷന്‍ ജോസഫിനെയും തെരഞ്ഞെടുത്തു .ഹരി നായര്‍ വൈസ് പ്രസിഡന്റ് സുനിത ഫ്‌ലവര്‍ഹില്‍ സെക്രട്ടറി, അരുണ്‍ ചാക്കോ ജോയിന്‍ സെക്രട്ടറി ,അനില്‍ നെച്ചില്‍ ട്രഷറര്‍, ബെന്‍സി മാക്കിയില്‍ ജോയിന്റ് ട്രഷറര്‍ എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങള്‍.

             ജോമോന്‍ തോമസ്, ജോര്‍ജ് ജോസഫ്, റിനി ആന്‍ ബേബി (മെമ്പര്‍ഷിപ്), ടാന്യ ചുമ്മാര്‍, ജെയ്‌നി ഷൈജന്‍, രാഹുല്‍ ജോര്‍ജ്( കിഡ്‌സ് ക്ലബ്), ഇവിന്‍ കുര്യാക്കോസ്, സോണിയ തോമസ്, അനു ജോസ്, (യൂത്ത്), ബോബി എബ്രഹാം, റെനിമോന്‍ മാത്യു(സ്‌പോര്‍ട്‌സ്), കുര്യാക്കോസ് കറുകപ്പള്ളി, മാത്യുക്കുട്ടി തോമസ് (സീനിയര്‍ ക്ലബ്), റീന മാത്യു, ബിജു കെ നായര്‍, (പ്രോഗ്രാം), ജോണ്‍ നോബിള്‍ ബന്ഗ്ലാഡപറമ്പില്‍, എബ്രഹാം കല്ലാടത്തില്‍(പി.ര്‍.ഓ), എന്നിവരാണ് മറ്റ് കമ്മറ്റിയംഗങ്ങള്‍. 
     സണ്ണി മാറ്റമന ചെയര്മാന്, സുരേഷ് നായര്‍ വൈസ് ചെയര്മാന്, വര്ഗീസ് മാണി സെക്രട്ടറി, മാത്യു തണ്ടാശേരില്‍  ട്രഷറര്‍, ജോമോന്‍ തെക്കേത്തൊട്ടിയില്‍, സൈമണ്‍ തൊമ്മന്‍, ഷൈനി ജോസ് കിഴക്കനടിയില്‍ എന്നിവരാണ് അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍.

                17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി 24 പേര്‍ അടങ്ങിയ വളരെ വിപുലമായ കമ്മറ്റി രൂപീകരിച്ച് പ്രസിഡന്റ് ഷൈനിയുടെ നേതൃപാടവത്തെ ചെയര്‍മാന്‍ സണ്ണി മറ്റമനയും മറ്റ് അഡ്വൈസറി ബോര്‍ഡ് അംഗങ്ങളും പ്രശംസിച്ചു.

               പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ജനുവരി ഇരുപത്തിയാറാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30ന് ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ (2620 Washington Rd. Valarico, FL. 33594) വച്ചുനടക്കുന്ന ന്യൂ ഇയര്‍ ആഘോഷ പരിപാടിയില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കുന്നതാണ്.പ്രിസിഡന്റ് ഷൈനിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ജനുവരി 26ന് നടക്കുന്ന ന്യൂ ഇയര്‍ ആഘോഷത്തിലേക്ക് ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഷൈനി ജോസ് കിഴക്കനടിയില്‍ മലയാളി അസോസിയേഷന്‍ ഓഫ്  താമ്പാ (MAT)    പ്രസിഡണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക