തൃശൂര്‍: ശക്തന് ബസ് സ്റ്റാന്‍ഡില്‍ വീട്ടമ്മയുടെ
മരണത്തിനിടയാക്കിയ ബസും െ്രെഡവറും 3 ദിവസത്തിനു ശേഷം പോലീസിന്റെ പിടിയില്‍.
ഇരിങ്ങാലക്കുട വല്ലക്കുന്ന് സ്വദേശി ജോബി(41)ആണ് അറസ്റ്റിലായത്.
തൃശൂര്‍�കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന എംഎസ് മേനോന് ബസാണ് അപകടമുണ്ടാക്കിയതെന്നു
പോലീസ് പറഞ്ഞു.
ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത ബസ് ഇന്നു ശാസ്ത്രീയ
പരിശോധനക്ക്ശേഷം കോടതിയിലേക്ക് കൈമാറും. ശക്തന് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന
കവാടത്തില്‍ നടന്ന അപകടത്തില്‍ ചിയ്യാരം തോപ്പ് കരിമ്പറ്റ ചിറ്റിലപ്പിള്ളി
ജോസിന്റെ ഭാര്യ മേരി (73) തല്‍ക്ഷണം മരിച്ചിരുന്നു. അപകടം അറിഞ്ഞില്ലെന്നും ബസ്
അമിത
വേഗത്തിലായിരുന്നില്ലെന്നുമാണ് െ്രെഡവറുടെ മൊഴി.