Image

വീടിനുള്ളില്‍ തീ പടര്‍ന്ന്‌ ഗൃഹനാഥന്‍ മരിച്ചു

Published on 14 January, 2019
വീടിനുള്ളില്‍ തീ പടര്‍ന്ന്‌ ഗൃഹനാഥന്‍ മരിച്ചു
ഇടുക്കി: വീടിനുള്ളില്‍ തീ പടര്‍ന്ന്‌ കിടപ്പു രോഗിയായ ഗൃഹനാഥന്‍ മരിച്ചു. പൂമാംകണ്ടം കക്കൂട്ടുമലയില്‍ 69 വയസുള്ള ഗോപിനാഥന്‍ നായരാണ്‌ മരിച്ചത്‌. ഗോപിനാഥന്‍ നായര്‍ ശരീരത്തിന്‌ തളര്‍ച്ച ബാധിച്ച്‌ വളരെ നാളുകളായി കിടപ്പിലായിരുന്നു.

ഗോപിനാഥന്‍ കിടന്ന മുറിയിലും സമീപത്തെ മുറിയിലും മാത്രമാണ്‌ തീ പടര്‍ന്നത്‌. വീടിനുള്ളില്‍ പുക ഉയരുന്നതു കണ്ട അയല്‍വാസികള്‍ എത്തിയാണ്‌ തീ അണച്ചത്‌. ഇതിനോടകം തന്നെ ശരീരം പൊള്ളലേറ്റ്‌ കരിഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക