Image

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഗുരുതരമെന്ന്‌ സുപ്രീംകോടതി

Published on 14 January, 2019
ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഗുരുതരമെന്ന്‌ സുപ്രീംകോടതി
ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന്‌ സുപ്രീംകോടതി. വിഷയം ഗുരുതരമാണെന്നും സമയമെടുത്ത്‌ തന്നെ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പൊലീസ്‌ എന്‍കൗണ്ടറുകളില്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ്‌ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്‌. കേസ്‌ ഫെബ്രുവരി 12ന്‌ പരിഗണിക്കും.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക