Image

സിഖ്‌ വിരുദ്ധ കലാപം; സിബിഐയ്‌ക്ക്‌ നോട്ടീസ്‌

Published on 14 January, 2019
സിഖ്‌ വിരുദ്ധ കലാപം; സിബിഐയ്‌ക്ക്‌ നോട്ടീസ്‌

ന്യൂഡല്‍ഹി: സിഖ്‌ വിരുദ്ധ കലാപക്കേസില്‍ സിബിഐയ്‌ക്ക്‌ സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. ജീവപര്യന്തം തടവുശിക്ഷയ്‌ക്കു വിധിച്ച കോണ്‍ഗ്രസ്‌ മുന്‍ നേതാവ്‌ സജന്‍കുമാര്‍ ശിക്ഷ ചോദ്യം ചെയ്‌തു കൊണ്ട്‌ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ്‌ നടപടി.

ചീഫ്‌ ജസ്റ്റീസ്‌ രഞ്‌ജന്‍ ഗോഗോയ്‌, ജസ്റ്റിസുമാരായ അശോക്‌ ഭൂഷണ്‍, എസ്‌.കെ.കൗള്‍ എന്നിവരങ്ങിയ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്‌. കേസ്‌ ആറാഴ്‌ചയ്‌ക്ക്‌ ശേഷം വീണ്ടും പരിഗണിക്കാന്‍ തീരുമാനമായി.

73 വയസുകാരനായ മുന്‍ എംപി സജന്‍കുമാര്‍ ഡിസംബര്‍ 31നായിരുന്നു ഡല്‍ഹിയിലെ കോടതിയില്‍ കീഴടങ്ങിയത്‌. ഡിസംബര്‍ 17നാണ്‌ സിഖ്‌ വിരുദ്ധ കലാപക്കേസില്‍ ഇയാള്‍ക്ക്‌ ജീവപര്യന്തം തടവ്‌ ശിക്ഷ കോടതി വിധിച്ചത്‌. പിന്നാലെ ജാമ്യം തേടി സജന്‍കുമാര്‍ കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ്‌ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക