Image

ദേവസ്വം ബോര്‍ഡ് മകരവിളക്ക് തെളിയിക്കുന്നത് ആചാരലംഘനം; അവകാശങ്ങള്‍ തിരിച്ചു നല്‍കണം: പി.കെ. സജീവ്

Published on 14 January, 2019
ദേവസ്വം ബോര്‍ഡ് മകരവിളക്ക് തെളിയിക്കുന്നത് ആചാരലംഘനം; അവകാശങ്ങള്‍ തിരിച്ചു നല്‍കണം: പി.കെ. സജീവ്

മകരവിളക്ക് ദിവസം പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിയിക്കുന്നത് വര്‍ഷങ്ങളായി നിലനിന്ന് പോരുന്ന ആചാരമാണ്. മകരവിളക്ക് തൊഴാനായി ജനലക്ഷങ്ങളാണ് ശബരിമല സന്നിധാനത്ത് എത്തുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് മകരവിളക്ക് തെളിയിക്കുന്നത് ആചാരലംഘനമാണെന്ന് ഐക്യ മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ.സജീവ് പറഞ്ഞു.

മകരവിളക്ക് ദിവസമായ ഇന്ന് പതിനായിരം കുടുംബങ്ങള്‍ അവകാശ പുനസ്ഥാപന ദീപം തെളിയിക്കുമെന്ന് സജീവ് പറഞ്ഞു. മലയരയ വിഭാഗത്തില്‍ നിന്ന് പൊന്നമ്ബലമേട്ടില്‍ അവസാനം ദീപം തെളിയിച്ചത് പുത്തന്‍വീട്ടില്‍ കുഞ്ഞന്‍ എന്നയാളാണ്. ഉടുമ്ബാറ മലയില്‍ സ്ഥാപിച്ചിരിക്കുന്ന കെടാവിളക്കില്‍ നിന്നും ഇദ്ദേഹത്തിന്റെ മരുമകളായ രാജമ്മ അയ്യപ്പന്റെ കുടുംബത്തിലേക്ക് പി കെ സജീവ് ആദ്യ ദീപം പകര്‍ന്ന് നല്‍കും.

1950 വരെ മലയരയരുടെ അവകാശമായിരുന്നു മകരവിളക്ക്. അത് ദേവസ്വം ബോര്‍ഡ് കൈവശം വച്ചിരിക്കുന്നത് ആചാരലംഘനമാണ്. 1950ന് ശേഷം ഞങ്ങള്‍ക്ക് പൊന്നമ്ബലമേട്ടിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മുന്‍പ് ദീപവുമായി ചെന്നപ്പോള്‍ പൊലീസ് ഞങ്ങളെ തടഞ്ഞു. അന്നത്തെ ദീപം കെടാവിളക്കായി ഇന്നും സൂക്ഷിച്ചിട്ടുണ്ട്. മലയരയരുടെ അവകാശങ്ങള്‍ തിരിച്ചു നല്‍കണമെന്നും പി.കെ സജീവ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

മലയരയ സഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക