Image

'അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്‌ബോള്‍ ജനാധിപത്യം പകുതി ഇല്ലാതാവുന്നു' : രാമചന്ദ്ര ഗുഹ

Published on 14 January, 2019
'അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്‌ബോള്‍ ജനാധിപത്യം പകുതി ഇല്ലാതാവുന്നു' : രാമചന്ദ്ര ഗുഹ
കൊച്ചി; അഭിപ്രായ സ്വാതന്ത്ര്യം നിഷേധിയ്‌ക്കുന്ന സര്‍ക്കാര്‍ ഇന്ത്യയുടെ ജനാതിപത്യത്തിന്റെ പകുതി ഇല്ലാതാക്കുന്നുവെന്ന്‌ രാമചന്ദ്ര ഗുഹ. അഭിപ്രായ, ആശയവിനിമയ സ്വാതന്ത്ര്യം നിഷേധിക്കുന്ന സര്‍ക്കാരുകള്‍ അക്രമാസക്തമാണെന്നും അത്തരത്തില്‍ ഇന്ത്യ അന്‍പതു ശതമാനം മാത്രമേ ജനാധിപത്യരാജ്യമെന്നു പറയാനാകൂ എന്നും പ്രമുഖ ചിന്തകനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു.

തെരെഞ്ഞടുപ്പുകള്‍ നടത്തിയും വ്യക്തികള്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യ സൗകര്യം ഉറപ്പുവരുത്തിയും ജനാധിപത്യമാകുമ്‌ബോളേക്കും വന്‍കിട രാഷ്ട്രീയ അഴിമതികളില്‍ ജനാധിപത്യം പുലര്‍ത്താനാകാതെ നീതിന്യായ വ്യവസ്ഥിതികള്‍ തകിടം മറിക്കുമെന്ന്‌ വീഴ്‌ച വരുന്നതായും കൊച്ചി മുസിരിസ്‌ ബിനാലെയോട്‌ അനുബന്ധിച്ച്‌ നടന്ന പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

ബിനാലെ വേദിയായ കബ്രാള്‍യാഡില്‍ സംഘടിപ്പിച്ച ലെറ്റ്‌സ്‌ ടോക്ക്‌ പരിപാടിയില്‍ സമകാലീന ഭാരതത്തിലെ അഭിപ്രായ സ്വാതന്ത്യം നേരിടുന്ന ഭീഷണകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊളോണിയല്‍ നിയമങ്ങളുടെ സാന്നിധ്യം, നീതിന്യായ വ്യവസ്ഥിതികളിലെ അപാകതകള്‍, പ്രാദേശിക രാഷ്ട്രീയ വര്‍ഗ്ഗീയ വാദം, പൊലീസ്‌ സേനയുടെ പെരുമാറ്റം, രാഷ്ട്രീയക്കാരുടെ തെറ്റായ വാദഗതികള്‍, മാധ്യമങ്ങളുടെ വാണിജ്യ പരസ്യങ്ങളെ ആശ്രയിക്കല്‍, എഴുത്തുകാര്‍ക്ക്‌ നേരേയുള്ള അക്രമണം എന്നിവയാണ്‌ അഭിപ്രായ സ്വാതന്ത്യം നേരിടുന്ന ഭീഷണികളെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക