Image

ശബരീശ സന്നിധിയില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം 'ജയവിജയ' ജയന്‍ എത്തി

Published on 14 January, 2019
ശബരീശ സന്നിധിയില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം 'ജയവിജയ' ജയന്‍ എത്തി

 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കച്ചേരിക്കായി അയ്യനുമുന്നില്‍ ജയവിജയന്മാരിലെ ജയന്‍ വീണ്ടും എത്തിയിരിക്കുകയാണ്. ശ്രീകോവില്‍ നട തുറന്നു…ശബരിമല സന്നിധിയില്‍ അയ്യപ്പനെ തൊഴുതുമടങ്ങുന്ന ഓരോ ഭക്തനും സുപരിചിതമാണ് ഈ ഭക്തി ഗാനം. 'ഇവിടെയിപ്പോള്‍ നമുക്ക് ശ്രദ്ധ ചെലുത്തേണ്ട‌ പലകാര്യങ്ങളും വന്നിട്ടുണ്ട്. പക്ഷേ അതിലൊന്നും ഞാന്‍ ഇടപെട്ടിട്ടില്ല. കാരണം നമുക്ക് വേണ്ടത് ഭഗവാന്റെ കാരുണ്യം മാത്രമാണ്. 21 വര്‍ഷമായി ഒപ്പമുള്ളവരാണ് കൂടെ വന്നിട്ടുള്ളതും.'

'42 വര്‍ഷങ്ങള്‍ക്ക് ഞാനും അനിയനും (വിജയന്‍) തുടര്‍ച്ചയായി ഇവിടെ പാടിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുമ്ബോഴാണ് പാട്ട് തുടങ്ങുക .അങ്ങനെ 42 വര്‍ഷത്തോളം ഇവിടെ കച്ചേരി അവതരിപ്പിച്ചു. എല്ലാമെല്ലാം അയ്യപ്പന്‍, ശ്രീകോവില്‍ നടതുറന്നു… തുടങ്ങിയവയെല്ലാം അവയില്‍ ചിലതാണ്. അതിലൊരു പാട്ട് കേട്ട് കഴിഞ്ഞ് മാത്രമെ ശബരിമലിയില്‍ നടതുറക്കുള്ളൂ. അതൊക്കെ മുജ്ജന്മത്തിലെ പുണ്യമായാണ് കാണുന്നത്.' ജയന്‍ പറഞ്ഞു നിര്‍ത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക